?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1522

ആര്യ അന്നെന്നെ എല്ലവര്ക്കും മുന്നിൽ തെറ്റ്കാരനാക്കിയപ്പൊഴും ഒരക്ഷരം മിണ്ടാതെ എല്ലാം സ്വീകരിച്ചത്നിങ്ങളോട് ചെയ്ത തെറ്റിനുള്ള ഷിക്ഷയായിട്ടാണ് …… എന്റെ വീട്ടുകാരിൽ നിന്നും ഞാൻ അകന്ന ത് നിങ്ങൾ കാരണമാണ് …. എന്തിന് പറയുന്നു …. ഇപ്പോൾ പോലും ….. എന്റെ വീട്ടിൽ നിന്നും അകന്ന് കഴിയുന്നത്നിങ്ങൾക്ക് വേണ്ടിയാണ് ….. നിങ്ങള് തനിച്ചാവാതിരിക്കാനാണ് ……. എന്റേതാ യി സ്നേഹിച്ച ആര്യയുൾപ്പെടെ എല്ലാം എല്ലാംഞാൻ ഉപേക്ഷി ച്ചത് ഞാൻ നിങ്ങക്ക് വേണ്ടിയാണ് ….. ആ എന്നോട് ….. ഇത് വേണമായിരുന്നോ ….. ? ”

ഞാൻ പറയുന്ന ഓരോ വാക്കുകളും അത്ഭുതത്തോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഏട്ടത്തി……..വായിച്ചെടുക്കാൻ പറ്റാത്ത ഒരു ഭാവം ആ മുഖത്തുണ്ടായിരുന്നു

“ചേട്ടത്തിക്കറിയുമോ………ഞങ്ങളുടെ ആ വീട്ടിലേക്ക് തിരിച്ചു പോകാൻ ഞാൻ എത്രത്തോളം ആഗ്രഹിക്കുന്നുണ്ടെന്ന്…… ചിന്തിക്കാത്തൊരു ദിവസമില്ല………… എന്നിട്ടും ഞാൻ പോകാത്തത് എന്താണെന്ന് അറിയുമോ ഏട്ടത്തിക്ക്……

അമ്മയ്ക്കും അമ്മുവിനും ഒക്കെ മുകളിലാണ് എനിക്ക് ഏടത്തിയുടെ സ്ഥാനം…….ആ നിങ്ങളൊറ്റക്ക് ആയിപ്പോകരുതെന്ന് കരുതിയിട്ടാ ഞാൻ എന്റെ എല്ലാ ആഗ്രഹങ്ങളെയും ഞാൻ മറച്ചു പിടിച്ചത്……….. എങ്ങനെ യെങ്കിലും ഏട്ടതിയേയും ഏട്ടനേയും ഒരുമിപ്പിച്ചു നിങ്ങൾക്കൊപ്പം ആ വീട്ടിലേക്ക് തിരിച്ചുപോവുന്നതും സ്വപ്നം കണ്ടു നടക്കുവാ ഞാനിപ്പൊ…………. എന്തിനേറെ എല്ലാമെല്ലാമായ ആര്യയെ പോലും ഞാൻ………….”പറഞ്ഞു മുഴുവിപ്പിക്കാതെ ഞാൻ വിങ്ങിപ്പൊട്ടിപോയിരുന്നു

“വേണ്ടായിരുന്നു……..എന്നോടിത് വേണ്ടായിരുന്നു..”

ഇത്രയും പറഞ്ഞ് വീണ്ടും എന്തൊക്കെ സാധനങ്ങൾ തട്ടി തെറിപ്പിച്ചു കൊണ്ട് അവൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി ….

ആ നിമിഷവും ഏട്ടത്തി മനസിലാക്കിയെടുക്കാൻ പറ്റാത്ത ആശ്ചര്യ ഭാവത്തിൽ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു……….

പുറത്തിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു…..നേരം ഇരുട്ടി തുടങ്ങി….പക്ഷെ അതികം വൈകാതെ തന്നെ എന്റെ ഉള്ളിലെ ആളിക്കത്തൽ കെട്ടു തുടങ്ങിയിരുന്നു……….

എന്തൊക്കെയാ ഞാൻ വിളിച്ചു പറഞ്ഞത്…….അതിനും മാത്രം പറയാൻ എന്തിരിക്കുന്നു………. ചെയ്ത തെറ്റിൽ ഞാനും പാതി കാരണക്കാരൻ അല്ലെ……….ചെ………വേണ്ടായിരുന്നു……

ഒരുകണക്കിന് എല്ലാം തുറന്നു പറഞ്ഞത് നന്നായി………ഇന്നത്തോടെ ഈ നാടകം അവസാനിക്കുമല്ലോ……..മതി

ഞാൻ നടന്ന നടത്തം തിരിച്ചു വീട്ടിലേക്ക് നടന്നു……….പോകുന്ന വായിക്ക് ഞാൻ ചില തീരുമാനങ്ങൾ എടുത്തിരുന്നു…….കൈവിട്ടു പോയ ജീവിതം വിട്ടുപോയിടത്തു നിന്ന് തിരിച്ചു പിടിച്ചു തുടങ്ങണം……

എവിടെയായിരുന്നു ആ കൈവിട്ടുപോയ സ്ഥലം………ചിന്തിച്ച എന്റെ മൈൻഡിലേക്ക് ആദ്യം വന്ന മുഖം ആര്യ,പിന്നെ അമ്മ,എന്റെ വീട്………

അതെ എല്ലാം തിരിച്ചു പിടിക്കണം…………ആര്യയുടെ കല്യാണം ആണ്………..നാളെ തന്നെ എന്റെ ഉള്ളിലെ സ്നേഹം തുറന്നുകാട്ടി അവളെ വീണ്ടും എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കണം……..

വീണ്ടും ഏട്ടത്തിയെയും കൂട്ടി വീട്ടിലേക്ക് മടങ്ങണം……….. അതിനു രണ്ടെണ്ണം കൊടുത്തിട്ടാണെങ്കിലും ഏട്ടത്തിയെകൊണ്ട് സമ്മതിപ്പിക്കണം….

ചിന്തിച്ചു തീരുമ്പോയേക്കും വീട്ടിൽ എത്തിയിരുന്നു………..

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.