?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1522

“അപ്പൂസേ…….അഖിയേട്ടന്റെ കാര്യം മാത്രം നീ ഇനി എന്നോട് പറയരുത്……….ഒരിക്കൽ കൂടി ഞാൻ പറയുകയാ ഞങ്ങൾ തമ്മിലുള്ള പ്രെശ്നം തീർക്കാൻ നിനക്കെന്നല്ല ആർക്കും കഴിയില്ല…………..അതുകൊണ്ട് ഇനി ആ കാര്യം സംസാരിക്കരുത്………..പ്ലീസ്”

 

അത്രയും വളരെ സമാധാനത്തോടെ പറഞ്ഞു നിർത്തിയതും എന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി……തിരിച്ചു ഞാനും

 

“എഴുനേല്ക്ക്………..പോ………..പോയി ഫ്രഷ് ആയിട്ടൊക്കെ വാ………….ഞങ്ങൾ ഇപ്പൊ ഇറങ്ങും ട്ടോ……..ചെല്ല്…”എന്നും പറഞ്ഞു എന്നെ വലിച്ചെഴുനേൽപ്പിച്ചു നിർത്തിയിട്ട് പുള്ളിക്കാരി തിരിച്ചകത്തേക്ക് പോയി……

 

ഇത്രയേ ഉണ്ടായിരുന്നുള്ളു…………ടീച്ചർക്ക് സംസാരിച്ചു ആളെ മയക്കി വീയ്ത്താൻ അറിയാം………. പതിയെ ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് റൂമിൽ കയറി ടൂൾസ് ഒക്കെ എടുത്തുകൊണ്ട് കിണറ്റിൻ കരയിലോട്ട് നടന്നു………

 

എല്ലാം കഴിഞ്ഞു തിരിച്ചെത്തുമ്പോയേക്കും ഫുഡ് ഒക്കെ റെഡി ആയി അമ്മു കുളിച്ചു റെഡി ആയിരുന്നു………ഏട്ടത്തി കുളിക്കാനുള്ള തയ്യാറെടുപ്പിലും

 

“അപ്പുവേട്ടാ………..ഇന്നലെ ഞാൻ ഉറങ്ങിപോയാരുന്നു ല്ലേ…………….പക്ഷെ ഏട്ടത്തി പറഞ്ഞു തന്നൂട്ടോ ബാക്കി കഥ…….”മുടി ചീകിക്കൊണ്ടവൾ എന്നോട് പറഞ്ഞതും ഞാൻ ഏട്ടത്തിയെ ഒന്ന് നോക്കി……….ഏട്ടത്തി എന്നെയും

 

ഏട്ടത്തി എന്തായാലും കഥയുടെ സെൻസേർഡ് കോപ്പി ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്നെനിക്കുറപ്പായിരുന്നു……..അതോടൊപ്പം തന്നെ മറ്റൊരു ഐഡിയയും കൂടി എന്റെ മനസ്സിൽ ഉദിച്ചു…….പക്ഷെ ഏട്ടത്തിയുടെ പ്രസൻസിൽ അത് നടപ്പിലാക്കാൻ പാടാണ്……..അമ്മു പോയാൽ അതൊട്ടു നടക്കുകയും ഇല്ല

 

പ്രതീക്ഷിച്ച ഗ്യാപ് കിട്ടാനെന്നോണം ഏട്ടത്തി കുളിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി……….കുളിമുറിയിലേക്ക് കയറിയതും ഞാൻ അമ്മുവിനെ വിളിച്ചു സോഫയിലിരുത്തി………

 

“എന്താ അപ്പുവേട്ടാ………..ഞാൻ മുടികെട്ടട്ടെ…..”

 

“അടങ്ങിയിരി പെണ്ണെ, ഞാനൊന്നു പറയട്ടെ…………………………………..ഏടത്തിയും ഏട്ടനും തമ്മിൽ എന്താ പ്രശ്നം………..നിനക്കറിയുമോ………….”ഞാൻ അറിയാനുള്ള കൗതുകത്തോടെ ചോദിച്ചതും

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.