?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1522

“എന്നാൽ സത്യം ചെയ്യ്……….ഞാൻ എന്തുപറഞ്ഞാലും അനുസരിച്ചോളാമെന്ന്………..” എനിക്ക് നേരെ കൈ നീട്ടി അയാൾ ചോദിച്ചതോടെ ഞാൻ ഒട്ടും മടിക്കാതെ ആ കയ്യിലേക്ക് എന്റെ കൈ വെച്ചു………… അതോടെ അയാളൊന്നു പുഞ്ചിരിച്ചു……… “വാ കയറ്” എന്നെയും കൂട്ടി വണ്ടിയിലോട്ട് കയറി എങ്ങോട്ടെന്നില്ലാതെ വണ്ടി പായിച്ചു….

 

വീണ്ടും തമിഴനാട്ടിലേക്കായിരുന്നു ആ യാത്ര…….അവിടെ ചെന്നത് തൊട്ട് അയാളെനിക്കുമേലുള്ള ഉത്തരവാദിത്തങ്ങൾ പതിയെ പതിയെ മാറ്റാൻ തുടങ്ങി…….മാസങ്ങൾക്കുള്ളിൽ എന്നെ അവിടുന്ന് പറഞ്ഞു വിടുക എന്നത് തന്നെയായിരുന്നു അയാളുടെ ഉദ്ധേശമെന്നെനിക്ക് മനസ്സിലായിരുന്നു…… അതിന്റെ ഭാഗമായി തന്നെ വേറെ ഒരാളെ എന്റെ കീഴിൽ എല്ലാം പഠിക്കാൻ വേണ്ടി നിയമിച്ചു

 

“നീ നാട്ടിലേക്ക് തിരിച്ചു പോണം……നശിക്കണമെന്ന് കരുതിയവരുടെയും കൊല്ലാൻ ആളെ വിട്ടവരുടെയും……മുൻപിൽ ജീവിച്ചു കാണിക്കണം……

 

“ഒരാൾക്ക് മുൻപിൽ മാത്രം എങ്ങനെയാ പ്രായശ്ചിത്തം ചെയ്യേണ്ടതെന്ന് പറഞ്ഞു തരാൻ എനിക്കാവില്ല,,, കാലം നിനക്കത്തിനൊരു അവസരം തരും,,,ആ അവസരത്തിൽ അവരോട് നീ പ്രായശ്ചിത്തം ചെയ്യണം,,,അത് ഇനി ജീവൻ കൊടുത്തിട്ടാണെങ്കിൽ അങ്ങനെ………..”

 

“നിന്റെ സന്തോഷം എവിടെയാണെന്ന് അറിയുമോ അഭീ……അത് നിന്റെ കുടുംബത്തിന്റെ കയ്യിലാണ്………അവരുടെയും സന്തോഷത്തിന്റെ താക്കോലാണു നീ……നിങ്ങളുടെ കുടുംബകാര്യത്തിൽ ഇടപെടാനുള്ള അവകാശവും അധികാരവും എനിക്കില്ല,,,, എന്നാലും പറയുവാ നഷ്ട്ടപെട്ടാലെ ഏതൊരു സാധനത്തിന്റെയും വാല്യൂ നമ്മൾ മനസിലാക്കൂ………”

 

“ഇപ്പൊ നിനക്കും അവർക്കും എല്ലാം നഷ്ട്ടപ്പെട്ടിരിക്കുകയാ………….നീ പോണം തിരിച്ചു പോയിട്ട് ജീവിക്കണം….ഞാൻ പറഞ്ഞപോലെ നിനക്ക് പറ്റുമെങ്കിൽ ഫാമിലിയോടൊപ്പം……….അല്ലെങ്കിൽ അവരുടെ ഇട്ടാവട്ടത്തിൽ”

 

“പക്ഷെ ഏട്ടത്തി……..അവരോട് നീ ഏതെങ്കിലും തരത്തിലുള്ള വെറുപ്പോ ദേഷ്യമോ കാണിക്കാൻ പാടില്ല…മറിച്ചു അവർ എന്താണോ നിന്നോട് ആവശ്യപ്പെടുന്നത് അത് അനുസരിക്കുക…ഒരിക്കലും ഏട്ടത്തിയെ വിഷമിപ്പിക്കരുത്…….ആ ഒരു കാര്യത്തിൽ നീ എനിക്ക് വാക്ക് തരണം…….”

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.