?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1522

കുറച്ചു നിമിഷം ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി…..ഒരുപാട് കരഞ്ഞു തീർത്തിട്ടുണ്ടെന്ന് ആ ക്ഷീണിച്ച മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു.അതൊരിക്കലും ഒളിച്ചോടിപ്പോയ അവളുടെ പ്രതിശുദ്ധ വരനെക്കുറിച്ചോർത്തല്ല എന്നെനിക്കുറപ്പായിരുന്നു

 

വീണ്ടും കുറച്ചു നേരം നിശബ്ദത തുടർന്നു

 

“ഞാൻ മരിച്ചെന്നു വിചാരിച്ചു കാണാൻ വന്നതാണോ അഭീ…………”പുറത്തോട്ടുള്ള നോട്ടം മാറ്റാതെ ജനൽപ്പടിയിലുള്ള ഇരുത്തം മാറ്റാതെ തന്നെ ആര്യ നിശബ്തതക്ക് വിരാമമിട്ടു ചെറിയൊരു പുഞ്ചിരിയോടെ………

 

“മരിക്കണമെന്ന് വിചാരിച്ചതാ അഭീ……പക്ഷെ ദൈവം അതിനും സമ്മതിക്കുന്നില്ല….”

 

“എന്തിനാ അഭീ…. എന്നെ ഇങ്ങനെ വിഷമിപ്പിച്ചേ…..ഞാൻ ആയിരം വട്ടം എല്ലാം ഏറ്റുപറഞ്ഞു മാപ്പു പറഞ്ഞതല്ലേ…… “ജനൽപ്പടിയിൽ ഉള്ള ഇരുത്തം ഒന്ന് മാറിക്കൊണ്ട് പുറത്തു നിന്നുള്ള നോട്ടം എനിക്ക് നേരെ ആക്കികൊണ്ട് ആര്യ സംസാരിച്ചു തുടങ്ങി,ചെറിയൊരു തുള്ളി കണ്ണീരിന്റെ അകമ്പടിയോടെ

 

“എനിക്ക് മനസിലാവും അഭീ……..നിനക്കൊരിക്കലും എന്നെ സ്വീകരിക്കാൻ പറ്റില്ലെന്ന്,,, അത്രക്കും വലിയ തെറ്റല്ലേ ഞാൻ ചെയ്തത്………ന്നാലും കു…..കു……..കുറച്ചു നല്ല വാക്കുകളെങ്കിലും……….”വിതുമ്പൽ അടക്കാൻ കഴിയാതെ അവൾ നിന്ന് വിക്കി

 

“ഒരു കണക്കിന് എനിക്ക് കിട്ടേണ്ട ശിക്ഷ തന്നെ ആയിരുന്നു………. സ്നേഹിച്ച പുരുഷനെ ദ്രോഹിച്ചതിനു പകരമായി മറ്റൊരു പുരുഷന്റെ കാൽ കീഴിൽ കിടന്നു നരകിക്കേണ്ടവൾ ആയിരുന്നു ഞാൻ….. പക്ഷെ ദൈവം അതിനും സമ്മതിച്ചില്ല……”

 

“ഒരുകണക്കിന് അത് നന്നായി………..നാട്ടുകാർക്കും വീട്ടുകാർക്കും ആര്യയെ പറ്റി പറഞ്ഞു നടക്കാൻ ഒരു കാര്യം കൂടി ആയല്ലോ……….സാരല്ല………ഒക്കെ എന്റെ വിധിയാണെന്ന് കരുതിക്കോളാം……..”

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.