?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1522

വയറിനിട്ട് കുത്തു കിട്ടിയ മാത്രയിൽ എഴുനേറ്റിരുന്ന എന്റെ മുഖത്തു നോക്കി അത്രയും പറഞ്ഞു പുള്ളിക്കാരി റൂമിലേക്ക് നടന്നു…………പോകും വഴി തിരഞ്ഞു നോക്കാതെ

 

“വല്ല സീരിയലിലും അഭിനയിക്കാൻ പോടാ, വല്ല അവസരം കിട്ടും, അത്രയ്ക്ക് ആർട്ടിഫിഷ്യൽ ആകുന്നുണ്ട് അഭിനയം…………..നിന്നെ ഞാൻ എടുത്തോളാം………”

 

പതിയെ റൂമിലേക്ക് കയറിയ ഏട്ടത്തിയെ നോക്കി ഇരുന്നുകൊണ്ട് വയർ ഉഴിയാനെ എനിക്ക് കഴിഞ്ഞുള്ളൂ………..

 

പതിയെ വീണ്ടും അവിടെ തന്നെ കിടന്നു ഉറക്ക് വരാത്തത് കാരണം ഞാൻ വെറുതെ കുറച്ചു കാടുകയറി ചിന്തിച്ചു……..കുറച്ചുകാലം പുറകോട്ടേക്ക്

 

ഞാൻ കോളേജിൽ പോയതും,,,ആദ്യമായി സൂര്യേച്ചിയെ കണ്ടതും,,ആര്യയെ കണ്ടതും….അവന്മാരെ കണ്ടതും….ഏടത്തിയുടെ കയ്യിൽ നിന്ന് അടികിട്ടിയതും….വീട്ടുകാരുടെ സ്നേഹവും സന്തോഷങ്ങളും…….’അമ്മ വാരി തരുന്ന ഒരുപിടി ചോറിന്റെ രുചിയും….അതിനു വാശി പിടിക്കുന്ന അമ്മുവും….ഗൾഫിന്ന് ഏട്ടന്റെ ഫോൺ വരുമ്പോ സംസാരിക്കാൻ വേണ്ടി തല്ലുകൂടുന്നതും,,,

 

ഫോൺ കയ്യിൽ കിട്ടിയ ശേഷം ഏട്ടൻ വരുമ്പോൾ വേ ടിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് പറയലും…പിന്നീടങ്ങോട്ടുള്ള ദിവസങ്ങളും,ദിവ്യയുടെ അഭീഎന്നുള്ള നീട്ടിയുള്ള വിളിയും,,,ടീച്ചർമാരുടെ കളിയാക്കലുകളും….ആര്യയുമായിട്ടുള്ള പ്രൊപ്പോസൽ സീൻസും,,,,,അതിനു ശേഷം നടന്ന കലാപരിപാടികളും………..കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ലേലും മൂന്നര വർഷത്തോളം ഞാൻ ആസ്വദിച്ച കലാലയ ജീവിതവും ഓർമകളും എന്റെ മനസിലേക്ക് വന്നു…….  ഒരു ചെറു പുഞ്ചിരിയോടെ ഞാൻ എല്ലാം ഓർത്തു കിടന്നു……………….

 

ഏതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നാളുകൾ എന്ന ചോദ്യത്തിന് ഒരെഒരുത്തരം…..കലാലയ ജീവിതം…..

ഏതോക്കെയോ നാട്ടിൽ ജനിച്ചു ഏതോക്കെയോ സംസ്കാരത്തിൽ വളർന്ന പല പല മത പരമായ കാഴ്ചപ്പാടുകളുള്ള കുറച്ചുപേർ,,,,,,, കാലത്തിന്റെ കുസൃതി മനസിലാക്കാൻ കഴിയാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സുമായി കലാലയത്തിന്റെ പടികൾ കയറി വന്നവർ ….  അവരിൽ ഒരാളായിരുന്ന ഞാൻ…….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.