?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

ഉമ്മറത്തിരിക്കുന്നവരും അകത്തെ ഹാളിൽ സോഫയിലിരുന്നു കരയുന്ന അവളുടെ അമ്മയും പരിവാരങ്ങളും എല്ലാം എന്നെ തന്നെ നോക്കി നിൽക്കുന്നത് മുകളിലെ ആര്യയുടെ റൂമിലേക്ക് നടക്കുന്നതിന്റെ ഇടക്ക് ഞാൻ ശ്രദ്ധിച്ചിരുന്നു…….

 

മുകളിലെ കോണിപ്പടികൾ കയറി മുകളിലെത്തി ഞാൻ റൂമിലേക്ക് കയറാൻ തുടങ്ങുന്നതും ഏട്ടത്തി ആ റൂമിൽ നിന്ന് പുറത്തേക്കിറങ്ങുന്നതും ഒരുമിച്ചായിരുന്നു……….

 

അതോടെ ഞാൻ ഒന്ന് പിന്നോട്ട് നിന്ന് ഏട്ടത്തിക്ക് പോകാൻ വഴി ഒരുക്കി…പുറത്തോട്ടിറങ്ങിയ ഏട്ടത്തി വാതിലടച്ചു എന്റെ അടുത്തേക്ക് വന്നു

 

“അഭീ……

കൂടുതലൊന്നും പറയുന്നില്ല……….ഇനി ഞാൻ ഈ കാര്യം പറഞ്ഞു നിന്റെ പിന്നാലെ നടക്കാനും പോകുന്നില്ല……….ആദ്യമായിട്ട് പ്രണയം തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവൻ കിട്ടുക എന്ന് പറയുന്നത് ഭാഗ്യമുള്ളവർക്കേ കിട്ടൂ………നൗ ഇറ്റ്സ് യുവർ ടേൺ………… തീരുമാനം എന്ത് തന്നെ ആയാലും ഞാൻ കൂടെ ഉണ്ടാവും………….”

 

അത്രമാത്രം പറഞ്ഞുകൊണ്ട് ഏട്ടത്തി എന്നെ മറികടന്നു കോണിപ്പടിയിറങ്ങി തായെക്ക് നടന്നു

 

ഒരു നിമിഷം കൂടി ചിന്തിച്ച ശേഷം ഞാൻ റൂമിന്റെ കതക് തുറന്നു അകത്തേക്ക് കയറി ഡോർ അകത്തു നിന്നും കുറ്റിയിട്ടു …സ്റ്റഡി ടേബിളിനു അടുത്തുള്ള കിളിവാതിലിൽ ഇരുന്നു ദൂരെ എവിടെയോ കണ്ണും നട്ടിരിക്കുന്ന ആര്യയെ ഞാൻ ആപാദചൂർണ്ണം ഒന്ന് വീക്ഷിച്ചു

 

കല്യാണ തലേന്നുള്ള എല്ലാ ഒരുക്കങ്ങളോടും കൂടിയുള്ള ഇരിപ്പാണ്……..ഞാൻ വന്നത് മനസിലായിട്ടുണ്ടെങ്കിലും ഒരു അനക്കവും ഇല്ല…… കണ്ണിൽ നിന്ന് കണ്ണീർ പോലും വരുന്നില്ല…പതിയെ ഞാൻ പോയി സ്റ്റഡി ടേബിളിൽ ചാരി കൈ മാറിൽ പിണച്ചു നിന്നു….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.