?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

മരണ ഭീതിയിൽ ഉള്ള ആ വീടിന്റെ മുറ്റത്തേക്ക് ഏട്ടന്റെ കൂടെ പതിയെ ഞാൻ നടന്നു ഒരു മൂലയ്ക്ക് സ്ഥാനമുറപ്പിച്ചു…..കാലുകൾ വിറക്കുന്നുണ്ട്,,,നെറ്റിത്തടം വിയർക്കുന്നുണ്ട്…എനിക്കെന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ

 

ആരൊക്കെയോ വന്നു ഏട്ടനോട് എന്തൊക്കെയോ ചോദിക്കുന്നും പറയുന്നും ഉണ്ട്………..അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ,,,,, തല കറങ്ങുന്ന പോലെ തോന്നിയ ഞാൻ അടുത്തുള്ള കസേരയിലേക്ക് ഇരുന്നു….കൈമുട്ട് തുടയിലൂന്നി വിരലുകൾ തമ്മിൽ കൂട്ടിപ്പിണച്ചു തലകുനിച്ചു തായേ മണ്ണിലേക്ക് നോക്കി ഇരുന്നു………

 

ഉള്ളം കൈ വിയര്ക്കുമ്പോൾ കണ്ണിൽ നിന്നും കണ്ണീരു വരുന്ന സന്ദർഭം അനുഭവിച്ചിട്ടുണ്ടോ…നല്ല രസാണ്…..ആ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന എന്നെ തന്നെ ഞാൻ സ്വയം കളിയാക്കി

 

എനിക്ക് തൊട്ടു ഇടതു വശത്തായി നിൽക്കുന്ന ഏട്ടന്റെ അടുത്തേക്ക് ആര്യയുടെ അച്ഛൻ തിണ്ണയിൽ നിന്നും ഇറങ്ങി വന്നു…….ഏതോ ഒരുൾപ്രേരണയിൽ ഞാനിതൊക്കെ അറിയുന്നുണ്ടെങ്കിലും പ്രതികരിക്കാൻ പറ്റുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ

 

“അവൻ നമ്മളെ ചതിച്ചു മോനെ…….”അയാൾ വിതുമ്പിക്കൊണ്ട് ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടൻ സമാധാനിപ്പിക്കാൻ എന്നോണം അയാളുടെ കൈയിൽ കയറി പിടിച്ചു

ആ പറഞ്ഞ വാക്കുകൾ മനസിലാക്കാൻ പോന്ന മാനസികാവസ്ഥയിൽ അല്ലാതിരുന്ന എന്നെപോലും ഞെട്ടിച്ചുകൊണ്ട് എന്റെ തലച്ചോർ ആ വാക്കുകൾ ഒന്നുകൂടി റീവൈൻഡ് ചെയ്തു

“അവൻ നമ്മളെ ചതിച്ചു മോനെ…….”

ഏഹ്………….”അവൻ”നമ്മളെ ചതിച്ചെന്നല്ലേ ആ പറഞ്ഞത്……..അപ്പൊ

 

മറ്റേതോ ലോകത്തായിരുന്ന എന്റെ ചിന്ത മടങ്ങിയെത്തിയത് ആ ഒരൊറ്റ വാക്കിലെ അർഥം മനസിലാവാതെ ആയിരുന്നു…..തലയുയർത്തി ഞാൻ അവരുടെ രണ്ടാളുടെയും മുഖത്തേക്ക് നോക്കി

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.