ഞാനും ഏട്ടനും ഏടത്തിയും കൂടെ കാറിൽ കയറി….. ആദിയും നവിയും പിന്നാലെ ബൈക്കിലും
വണ്ടി എടുത്തു റോട്ടിലേക്ക് ഇറങ്ങുമ്പോൾ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഏട്ടന്റെ ശബ്ദം എന്റെ കാതുകളിൽ വന്നടിച്ചു
“അഭീ….. നമ്മിളിപ്പോ വാടക വീട്ടിലേക്കല്ല പോകുന്നത് മറ്റൊരിടത്തേക്കാ………”ഏട്ടത്തിയെയും പിന്നെ മിററിലൂടെ എന്നെയും നോക്കികൊണ്ട് ഏട്ടൻ പറഞ്ഞു
സമ്മതമെന്ന തരത്തിൽ ഒന്ന് മൂളാൻ പോലും എനിക്ക് പറ്റിയില്ല…..ഒന്നും മിണ്ടാതെ വിൻഡോയുടെ ഗ്ലാസിൽ തലവെച്ചു പുറത്തോട്ട് നോക്കി ഇരുന്നു.. അതൊരിക്കലും ആര്യയുടെ വീട്ടിലേക്കാവരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു…. പക്ഷെ പ്രാർത്ഥന കേൾക്കാൻ മൂപ്പർക്ക് സൗകര്യം ഇല്ലായിരുന്നു എന്ന് തോന്നിക്ക തക്ക വിധം 20 മിനുട്ട് കൊണ്ടുതന്നെ ഏട്ടന്റെ വണ്ടി മുരണ്ടുകൊണ്ട് ആര്യയുടെ വീടിന്റെ മുറ്റത്തേക്ക് കയറി…..
ഉള്ളിൽ നിന്നുള്ള ആര്യയുടെ അമ്മയുടെ കരച്ചിലും ഉമ്മറത്തിണ്ണയിൽ തളർന്നപോലെ ഇരിക്കുന്ന അവളുടെ അച്ഛനെയും അച്ഛനെ സമാധാനിപ്പിക്കുന്ന ചുരുക്കം ചില കുടുംബക്കാരെയും ഞാൻ കണ്ടു ചുറ്റുപാടും ഒരു നോട്ടത്തിലൂടെ വീക്ഷിച്ച എന്റെ മനസ്സിനെ ഒന്നുകൂടി ബലഹീനമാക്കികൊണ്ട് ഇത്രയും കാര്യങ്ങൾ ഞാൻ നോട്ട് ചെയ്തു….
കാലിലെ മരവിപ്പ് കാരണം വണ്ടിയിൽ നിന്നിറങ്ങാതെ ഇരുന്ന എന്നെ ഏട്ടൻ പുറത്തേക്ക് ഇറക്കി…..രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ഈ വീട്ടുമുറ്റത്തു ഇങ്ങനെ ഒരവസ്ഥയിൽ പോയി നില്ക്കാൻ കാരണക്കാരനായ എന്നെ തന്നെ ഞാൻ ശപിച്ചു……..
കുഞ്ഞിനേയും എടുത്തു ഏട്ടത്തി പെട്ടെന്ന് തന്നെ അകത്തേക്ക് പോയി… പോകുന്ന വയിക്ക് അച്ഛനെ ഒന്നു തറപ്പിച്ചു നോക്കിയതും ഞാൻ ശ്രദ്ധിച്ചു……..അത്രയും നേരമായിട്ടും ഏടത്തിയുടെ മുഖത്തെ വെപ്രാളം കുറഞ്ഞില്ലെന്നതൊഴിച്ചാൽ മറ്റൊരു വ്യത്യാസവും ഇല്ല
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu