?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

ആ സന്തോഷം കൊണ്ട് രാവിലെ ഒന്ന് കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയി പ്രാർത്ഥിക്കാമെന്ന് കരുതിയാണ് ഞാൻ ഏട്ടനെ വിളിച്ചത്…..ഏട്ടൻ വരുന്ന വരെ നീ എഴുന്നേറ്റിട്ടില്ലാത്തത് കൊണ്ട് ഞാൻ ചെറിയൊരു കുസൃതി കാണിക്കാമെന്ന് വെച്ചിട്ടാ ആ കത്ത് എഴുതി വെച്ചത്,, അതിത്രെം വലിയ പ്രശ്നം ആവുമെന്ന് ഞാൻ കരുതിയില്ലേടാ………..

 

ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന ലാഘവത്തോടെ ഏട്ടത്തി പറയുന്നത് മുഴുവൻ കേട്ടുകൊണ്ട് ഒരു ഭാവബേധവും ഇല്ലാതെ ആ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു ഞാൻ…….. കൺകോണിൽ ചെറിയൊരു നനവ് പടർന്നിരുന്നതൊഴിച്ചാൽ മറ്റൊരു വ്യത്യാസവും എനിക്കില്ലായിരുന്നു…

 

ഏടത്തിയുടെ തുറന്നുപറച്ചിലിലൂടെ കുറച്ചു മിനിറ്റുകൾക്ക് മുൻപ് എന്റെ മനസ്സിൽ ഉയർന്ന ചോദ്യങ്ങളെ പൂർണമായും ഉത്തരമായി മാറ്റിയെടുക്കാൻ എനിക്ക് കഴിഞ്ഞു………….എന്റെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി വിടർന്നു,, നിറഞ്ഞ കണ്ണുകളോടെ ഞാൻ മലർന്നു മുകളിലേക്ക് നോക്കി കിടന്നു……….. ചിരിക്കാനും കരയാനും ഒക്കെ തോന്നുന്നുണ്ട്, പക്ഷെ പറ്റണില്ല…… ഒരു തരം മരവിപ്പ്………

എല്ലാം കലങ്ങി തെളിഞ്ഞല്ലോ എന്ന ആശ്വാസത്തെക്കാൾ ഉള്ളിലെവിടെയോ ഒരു സങ്കടം പോലെ………. മനസ്സിനൊരു വിങ്ങൽ……

അത് മനസിലായിട്ടാവണം ഏട്ടത്തി എന്റെ കൈ വിരലുകൾ കോർത്തുപിടിച്ചു പതിയെ അതിലൊരുമ്മ വെച്ചു………..

“സോറി അപ്പൂസേ……”

ചെറിയൊരു സങ്കട ഭാവത്തോടെ ഏട്ടത്തി എന്നോട് പറഞ്ഞതും ഒരു ക്ഷീണിച്ച പുഞ്ചിരിയുടെ അകമ്പടിയോടെ ഞാൻ ഒരു ദീർഘ നിശ്വാസം വിട്ടു……… എന്നിട്ട് മുകളിൽ നിന്നും നോട്ടം ഏടത്തിയുടെ മുഖത്തേക്ക് മാറ്റി…. പാവം പേടിച്ചു പോയിട്ടുണ്ട്………ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു…..കണ്ണുകളൊക്കെ കലങ്ങി ചുവന്നിരിക്കുന്ന ഈ ഒരവസ്ഥ വളരെ ചുരുക്കം സാഹചര്യങ്ങളിലെ ഞാൻ ഏട്ടത്തിയിൽ കണ്ടിട്ടുള്ളു…….

 

കുറച്ചു നിമിഷം ഏട്ടത്തി എന്നെ തന്നെ നോക്കി ഇരുന്നു……ശേഷം

“അപ്പൂസേ…………” ഒരു പ്രത്യേക ഈണത്തിലുള്ള മൂപ്പത്തിയാരുടെ വിളി കേട്ടതും ഞാൻ തല ചെരിച്ചു ആ മുഖത്തേക്ക് നോക്കി…എന്തേ എന്ന അർത്ഥത്തിൽ കണ്ണുകൊണ്ട് ചോദിച്ചു…….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.