?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

പക്ഷെ ഹോസ്പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ആയതിന്റെ പിറ്റേ ദിവസം ഞങ്ങൾക്ക് രണ്ടാൾക്കും ഒരു കാൾ വന്നു……….. നിന്റെ ആ തമിഴ്നാടുള്ള ഫ്രണ്ട് ആയിരുന്നു അത്…………നിന്നെ പറ്റി അറിയണമെങ്കിൽ അന്ന് അയാളെ വന്നൊന്നു കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എതിർക്കാൻ തോന്നിയില്ല…. അഖിയേട്ടനെ പിരിയുന്ന സങ്കടത്തിൽ ജീവിക്കുന്ന എനിക്ക് ആ മീറ്റിങ് കൊണ്ട് കിട്ടിയത് പുതു ജീവൻ ആയിരുന്നു………..

 

അന്നയാളുടെ ഫ്ലാറ്റിൽ എത്തിയ ഞങ്ങളെ അയാൾ അടുത്തറിയാവുന്ന പരിചയക്കാരെ പോലെ അകത്തേക്ക് ക്ഷണിച്ചു……

 

“ഇരിക്ക്…..”അയാൾക്ക് ഓപ്പോസിറ്റ് ഉള്ള സെറ്റിയിലേക്ക് ചൂണ്ടി കാണിച്ചതും ഞങ്ങൾ ഇരുന്നു………

 

“ഒരു മിനുട്ടെ………”എന്നും ഞങ്ങളോട് പറഞ്ഞയാൾ അകത്തേക്ക് പോയി…………ഞാൻ ആ സമയം കൊണ്ട് ഫ്ലാറ്റ് ഒന്ന് അളന്നു…….തീർത്തും വിജനമായ ഫ്ലാറ്റ് ആണെങ്കിലും നല്ല അടുക്കും ചിട്ടയോടെ എല്ലാം വൃത്തിയായി സൂക്ഷിച്ചതുകൊണ്ട് തന്നെ അയാളുടെ ക്വാളിറ്റി എനിക്ക് മനസിലായി…….

 

അകത്തു പോയ അയാൾ രണ്ടു ഗ്ലാസ് ജ്യൂസ് കൊണ്ടാണ് മടങ്ങി വന്നത്……..ഞങ്ങൾക്ക് നേരെ നീട്ടിയ ട്രെയിൽ നിന്നും ഞാനും അഖിയേട്ടനും ജ്യൂസ് എടുത്ത് കയ്യിൽ വെച്ചു

 

“ഇവിടെ ഫുഡ് ഒന്നും ഇല്ലാട്ടോ……….ഇതും പാക്കറ്റ് ജ്യൂസ് ആണ്………ഞാൻ ഇവിടെ വല്ലപ്പോഴുമേ വരൂ അപ്പൊ എല്ലാം പുറത്തൂന്ന് വേടിക്കുന്നതാ……….കഴിക്കു………” ഞങ്ങൾക്കെതിരെയുള്ള സോഫയിൽ ഇരുന്നു കൊണ്ട് അയാൾ തുടർന്നു

 

“കുഞ്ഞിന് സുഖമല്ലേ……….”എന്റെ മുഖത്തു നോക്കി ചോദിച്ചതും ഞാൻ പതിയെ അതെ എന്ന രീതിയിൽ തലയാട്ടി……..അതിന് അയാളൊന്നു ചിരിച്ചു

 

“എന്തിനാ ഞങ്ങളോട് വരാൻ പറഞ്ഞത്…………”അഖിയേട്ടൻ മൗനം വെടിഞ്ഞുകൊണ്ട് അയാളോട് ചോദിച്ചതും അയാളൊന്നു പുഞ്ചിരിച്ചു

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.