മിഴികൾ പതിയെ തുറന്ന എനിക്ക് മുകളിൽ വട്ടമിട്ടു പറക്കുന്നത് ഫാൻ ആണെന്ന് മനസിലാക്കാൻ കുറച്ചു സമയം വേണ്ടി വന്നു…. ഈശ്വരാ സ്വർഗ്ഗത്തിലും ഫാനോ……………ഇവിടെ എ സി ഒന്നും ഇല്ലേ…..
അതെ………..ഏതോ കിടക്കയിൽ കിടക്കുന്ന എനിക്ക് മുകളിൽ ഫാൻ കറങ്ങുന്നു….ഒപ്പം ഇടത്തെ കയ്യിൽ ഗുലുക്കോസ് കുത്തിവെച്ചിട്ടുണ്ട്……… അതോടെ ഞാൻ മരിച്ചിട്ടില്ലെന്ന സത്യം ഞാൻ മനസിലാക്കി…. ബോഡിക്ക് ചെറിയൊരു ക്ഷീണം ഉള്ളതൊഴിച്ചാൽ എനിക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു……
പക്ഷെ വലത്തേ കൈ അനക്കാൻ പറ്റുന്നില്ല………..എന്തോ ഒരു മുറുക്കം പോലെ……..പതിയെ കഴുത്തു ചെരിച്ചു നോക്കിയ എനിക്ക് വലതു വശത്തായി ഒരു സ്ത്രീ എന്റെ കൈക്ക് മുകളിൽ തല വെച്ച് കിടക്കുന്നത് കണ്ടതും ബോധം മറയുന്ന സമയത് ഞാൻ കണ്ട സാരിയുടെ നിറത്തിൽ നിന്നും അത് ഏട്ടത്തിയാണെന്ന് ഞാൻ മനസിലാക്കി……..
എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലാൻ നോക്കിയിട്ട് കിടക്കുന്നത് കണ്ടില്ലേ……….. അങ്ങനെ ഇപ്പൊ കിടന്നുറങ്ങണ്ട………. ഞാൻ പതിയെ ഗുൽകോസ് ഇട്ട കൈ എടുത്തു ആ തലയിൽ തോണ്ടി……..
പെട്ടെന്ന് തന്നെ എഴുനേറ്റ് എന്റെ മുഖത്തേക്ക് നോക്കിയതും…….. ദേഷ്യത്താൽ മാത്രം ചുവക്കാറുള്ള ആ കണ്ണുകൾ ഇന്ന് ദേ സങ്കടത്താൽ കരഞ്ഞു കലങ്ങി ചുവന്നിരിക്കുന്നു…….കണ്ടപ്പോൾ ശെരിക്കും എനിക്ക് സങ്കടം വന്നു…ഏട്ടത്തിയെ ഇങ്ങനെ ഒരു അവസ്ഥയിൽ ഞാൻ കാണുന്നത് ആദ്യമായിട്ടായിരുന്നു……… പാവം
അതൊക്കെ അവിടെ നിക്കട്ടെ….
“എനിക്കെന്താ പറ്റിയെ…….. ടീച്ചറെന്തിനാ കരയുന്നെ”വലിയ ഭാവബധങ്ങളൊന്നും ഇല്ലാതെ ഞാൻ ചോദിച്ചതും……….. ഏട്ടത്തി കടുപ്പിച്ചെന്നെ ഒന്ന് നോക്കി…. എന്നിട്ട് എന്റെ വയറിനിട്ട് വേദനിക്കാതെ യുള്ള രീതിയിൽ ഒന്ന് കുത്തി…….എന്നിട്ട് എഴുനേറ്റ് റൂമിന്റെ പുറത്തേക്ക് നടന്നു……..
അൽപ സമയത്തിന് ശേഷം ഒരു ഡോക്ടറും കൂടെ ഏടത്തിയും ഏട്ടനും പിന്നാലെ ആദിയും, നവിയും, റൂമിലെക്ക് വന്നു…… ഏട്ടനേയും ഏട്ടത്തിയെയും വീണ്ടും ഒരുമിച്ചു കണ്ടതോടെ കുറച്ചു മുൻപത്തെ പോലെ സന്തോശം അല്ല…. സന്തോഷത്തിനു പകരം സംശയം ആണ് കടന്നു വന്നത്……….
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu