പെട്ടെന്ന് തന്നെ എന്റെ അടുത്തേക്ക് ഓടി വന്ന ഏട്ടത്തി തറയിൽ മുട്ടുകുത്തി എനിക്കഭിമുഖമായി ഇരുന്നു എന്റെ മുഖം താങ്ങി പിടിച്ചു……… ബോധം പോവാറായ എന്റെ മൂക്കിൽ നിന്നും ബ്ലഡ് വരുന്ന അവസ്ഥ കണ്ടിട്ടാവണം ഏട്ടത്തി വല്ലാതെ പേടിച്ചെന്നു തോന്നുന്നു……….
“അഭീ…….അഭീ……………………മുഖത്തോട്ട് നോക്കെടാ………..അഭീ………..”എന്റെ കവിളിൽ നന്നായി തട്ടിക്കൊണ്ട് എന്റെ കണ്ണുകൾ അടയാൻ സമ്മതിക്കാതെ ഏട്ടത്തി എന്നെ ഉണർന്ന നിലയിൽ നിലനിർത്തിക്കൊണ്ടിരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു……..
“അഭീ…..മോനെ………………..കണ്ണടക്കല്ലേ…………..നോക്കിയേ…….ഏട്ടത്തി ഒരു തമാശ കാണിച്ചതല്ലേ…..അഭീ………….ഏട്ടാ…………….ഒന്നിങ്ങു വന്നേ………..ഏട്ടാ……………………………… ഈശ്വരാ”
എന്റെ അവസ്ഥ കണ്ടിട്ടെന്നോണം പേടിച്ചു വിറച്ചു എന്റെ കവിളിൽ തട്ടി വിളിക്കുന്നതിനോടൊപ്പം ഇടക്കിടക്ക് ഏട്ടത്തി പുറകിലേക്ക് നോക്കി ഏട്ടാ എന്ന് വിളിക്കുന്നുണ്ടായിരുന്നു……….
അതിനു പിന്നാലെ തന്നെ കുഞ്ഞിനേയും തോളിൽ ഇരുത്തി റൂമിലേക്ക് കയറിവന്ന ഏട്ടനെ കണ്ടതും ബോധം മറയുന്നതിന്റെ നിമിഷങ്ങൾക്ക് മുൻപ് അവരെ രണ്ടാളെയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷം മൂലം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു….. ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചു പ്രകാശിച്ച പോലെ പ്രകാശിച്ചിരുന്നു എന്റെ മനസ്സ്…..
എപ്പോയെങ്കിലും ഇവരെ ഒരുമിപ്പിക്കണേ എന്നും……….ഇവരൊരുമിച്ചു സന്തോഷത്തോടെ ഇരിക്കുന്നത് ഒരുവട്ടമെങ്കിലും കാണാൻ സാധിക്കണേ എന്നും സ്ഥിരമായി ദൈവത്തോട് പ്രാര്ഥിച്ചതിന്റെ ഫലമായിട്ടായിരിക്കണം കണ്ണടയുന്നതിനു മുൻപ് തന്നെ ഉടയതമ്പുരാൻ എനിക്ക് മുൻപിൽ ആ കാഴ്ച കാണിച്ചത്…. ഇവരെ രണ്ടുപേരെയും ഒരുമിച്ചു കണ്ടത് ജീവിതത്തിലെ അവസാനത്തെ കാഴ്ചയാകുമോ ഇല്ലയോ എന്നുപോലും അറിയാതെ ഞാൻ പൂർണമായും ബോധം നഷ്ട്ടപ്പെട്ടു ഏടത്തിയുടെ കാൽമുട്ടിനടുത്തേക്ക് വീണിരുന്നു….
വീഴുന്നതിനു മുൻപേ ഏതോ ഒരു നിമിഷത്തിൽ എന്റെ കവിളിൽ തട്ടിക്കൊണ്ടിരുന്ന ഏടത്തിയുടെ കൈ വിരലുകൾ കൂട്ടി ഞാൻ മുറുക്കി പിടിച്ചിരുന്നു………..
*
*
*
*
*
*
*
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu