“പോടാ……..”ഏട്ടത്തി ചിരിച്ചു………..അപ്പോയെക്കും ഏട്ടത്തി വളരെ നോർമൽ ആയിരുന്നു എന്നെനിക്ക് ഉറപ്പായി
“ഹഹഹ……”ചിരിച്ചുകൊണ്ട് ആ കയ്യിലെ പിടി വിട്ടുകൊണ്ട് ഞാൻ പിന്നിലെ ഇരുട്ടിലേക്ക് മറഞ്ഞു………ദൂരെ നിന്ന് ഒന്ന് തിരിഞ്ഞു നോക്കുമ്പോഴും മായാതെ ആ പുഞ്ചിരി ഏടത്തിയുടെ ചുണ്ടിൽ ഉണ്ടായിരുന്നു…………
തിരികെ ഞാൻ ആ ഓഫീസിൽ എത്തുമ്പോയേക്കും പുള്ളി ക്യാഷ് റെഡി ആക്കിയിരുന്നു…..പേ ചെയ്തതിനു ശേഷം പുറത്തു പാർക്കിങ്ങിൽ ഉള്ള പുള്ളിയുടെ വണ്ടിയിലേക്ക് വരാൻ എന്നെ കച്ചകെട്ടികൊണ്ട് അയാൾ പുറത്തേക്ക് നടന്നു……..ഞാൻ തന്നെ ക്യാഷ് ആരുടേയും ശ്രദ്ധയിൽ പെടാതെ ഹോസ്പിറ്റലിന് പുറത്തൂടെ വന്നു കൗണ്ടറിൽ പേ ചെയ്തു,,,
പിന്നെ പതിയെ പാർക്കിങ്ങിൽ ഉള്ള അയാളുടെ ഓഡി കാറിലേക്ക് കയറി,,, അതിനുള്ളിൽ എന്നെ കാത്തിരുന്ന പോലെ അയാൾ എന്നെ തന്നെ നോക്കി നിന്നു,,,,,,,,,,, പറഞ്ഞു തുടങ്ങിക്കോളൂ എന്നൊരു അർഥം കൂടി ആ നോട്ടത്തിനു ഉണ്ടെന്ന് മനസിലാക്കിയ ഞാൻ പതിയെ എന്റെ ജീവിതത്തിന്റെ ചുരുൾ അഴിക്കാൻ തുടങ്ങി…… അയാളുടെ കൂടെയുള്ള എന്റെ ജീവിതത്തിനു ഫുൾ സ്റ്റോപ്പ് ആവുമെന്ന് അറിയാമായിരുന്നിട്ടും വള്ളിപുള്ളി തെറ്റാതെ ഞാൻ മുഴുവൻ പറയാൻ തീരുമാനിച്ചു.
എന്റെ കോളേജിലെ ആദ്യത്തെ ദിവസം മുതൽ അയാളെ കാണുന്ന നിമിഷം വരെയുള്ള എല്ലാ സംഭവ വികാസങ്ങളൂം ഞാൻ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു………പറയുമ്പൊയൊന്നും അയാളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് മടിയായിരുന്നു………..ഞാൻ പുറത്തേക്ക് നോക്കി സീറ്റിൽ ചാരിയിരുന്നാണ് എല്ലാം പറഞ്ഞത്…………….
പറഞ്ഞു നിർത്തിയ നിമിഷം ഞാൻ അയാളുടെ മുഖത്തോടു പോലും നോക്കാതെ അങ്ങിനെ തന്നെ ഇരുന്നു…….അപ്പോഴാണ് അമ്മു ആരെയോ തിരുക്കുന്നെന്നോണം അവിടെ മുഴുവൻ നോക്കുന്നത് കണ്ടത്……..അവളെ കൂടി കണ്ടതോടെ കുറെ നേരമായി അടക്കി വെച്ചിരുന്ന എന്റെ ഉള്ളിലെ സങ്കടം കണ്ണുനീരായി പുറത്തോട്ടൊഴുകാൻ തുടങ്ങി……….
പക്ഷെ ഇത്ര നേരമായിട്ടും ഒരക്ഷരം മിണ്ടാതെ ഇരിക്കുന്ന അയാൾ ആ നിമിഷം വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് പുറത്തോട്ട് പറപ്പിച്ചു………..എങ്ങോട്ടാണെന്നോ എവിടേക്കാണെന്നോ എന്നൊന്നും ചോദിക്കാതെ ഒരക്ഷരം മിണ്ടാതെ ഞാൻ ആ സീറ്റിൽ ചാരിയിരുന്നു………..അയാളുടെ വണ്ടിയുടെ സ്പീഡ് ക്രമാതീതമായി ഉയരുന്നുണ്ടായിരുന്നു,,,,
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu