?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1526

 

 

കത്ത് വായിച്ചു കഴിഞ്ഞ ഞാൻ ചാരിനിന്ന ചുവരിലൂടെ വെള്ള ത്തുള്ളി ഊർന്നിറങ്ങുന്ന പോലെ നിലത്തേക്ക് ഊർന്നിരുന്നു…… എന്താണോ സംഭവിക്കരുത് എന്ന് കരുതിയത് അത് സംഭവിച്ചിരിക്കുന്നു……. വിശ്വാസവും സംരക്ഷണവും തേടി എന്റെ അടുത്തേക്ക് വന്ന ഏട്ടത്തി ഇന്നലെ ഞാൻ പറഞ്ഞ വാക്കുകളിലെ മൂർച്ച കാരണം ഞാനേൽപ്പിച്ച മുറിവുകളുമായി ഇന്ന് എന്നെയും വിട്ടു പോയിരിക്കുന്നു…….. ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെങ്കിലും അതായിരുന്നു സത്യം

എന്തും വിലപ്പെട്ടതായി തോന്നുക രണ്ടു ഘട്ടങ്ങളിലാണ് ഒന്ന്‌ അത് ലഭിക്കുന്നതിന് മുൻപും……..മറ്റൊന്ന് അത് നഷ്ട്ടപെടുമ്പോഴും……… പിടി വിടുന്നപോലെ………..മനസിന്റെ താളം തെറ്റുന്നപോലെ………ഇതിനു മുൻപ് ഇത്രയും ടെൻഷനും വെപ്രാളവും ഞാൻ അനുഭവിച്ചിട്ടില്ല…..അതിനു കാരണം ഏട്ടത്തിയെയോളം ഇന്നുവരെ മറ്റാരെയും സ്നേഹിച്ചിട്ടില്ല എന്നത് തന്നെ………….

 

കാൽമുട്ടിൽ തലവെച്ചു റൂമിന്റെ മൂലയ്ക്ക് ചുവരിൽ ചാരി കൂനിയിരിക്കുന്ന എന്റെ മനസ്സ് പിടിവിട്ടു തുടങ്ങിയിരുന്നു…….. ആ ഇരിപ്പിൽ തന്നെ എന്നിലേക്ക് അലയടിച്ചു കൊണ്ടിരുന്ന ചിന്തയും തോന്നലുകളും, പേടിയും, ഭയവും, കരച്ചിലും, സങ്കടവും, ഡിപ്പരെഷനും, ഒക്കെ കാരണം ഭ്രാന്തിന്റെ ലോകത്തേക്ക് വലിച്ചെറിയപ്പെടാൻ പാകത്തിൽ ആയിരുന്നു എന്റെ അവസ്ഥ…….

 

കൂനിയിരിക്കുന്ന എന്റെ കയ്യിൽ നിന്നും ആ കത്ത് തയോട്ടേക്ക് ഊർന്നു വീണു……..ഉറുമ്പ് നടക്കുന്ന ശബ്ദം പോലും കേൾക്കാം എന്ന നിലയ്ക്ക് നിശബ്ദമായിരുന്നു ആ മുറിക്കുള്ളിലെ അന്തരീക്ഷം……..

 

വിങ്ങിപ്പൊട്ടുന്ന മനസ്സിനെ എങ്ങനെ നിയന്ത്രിക്കണം എന്നറിയാതെ ഞാൻ പെടാപ്പാട്‌ പെട്ടു… എന്ത് ചെയ്യണം എന്ന് തീരുമാനിക്കാൻ പോലും പറ്റാത്ത അവസ്ഥ, ഏട്ടത്തിയെ അന്വേഷിച്ചു പോണോ, അല്ലെങ്കിൽ വേറെ ആരെയെങ്കിലും വിളിച്ചു പറയാനോ, അല്ലെങ്കിൽ ഞാൻ സ്വയം അങ് ഇല്ലാതാവണോ, എന്നൊന്നും തീരുമാനിക്കാൻ പോലും കഴിയാത്ത വിധം ഞാൻ ഉരുകിക്കൊണ്ടിരുന്നു…….

 

കണ്ണിൽ നിന്നും ക്ഷണിക്കാതെ തന്നെ കണ്ണുനീർ തയോട്ട് ഒഴുകുന്നുണ്ട്……..നമ്മുടെ മനസ്സിനെ തകർക്കാൻ കഴിയുന്നത് ശത്രുവിനനല്ലെന്നും,,,, മറിച്ചു അത് നമ്മൾ ജീവന് തുല്ല്യം സ്നേഹിച്ചവർക്കേ കഴിയൂ എന്നുള്ള  സത്യം ഞാൻ മനസിലാക്കുകയായിരുന്നു……

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.