?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

ഏടത്തിയുടെ മുഖത്തേക്ക് നോക്കിയതും സന്തോഷ കൊണ്ട് കണ്ണ് നിറച്ച് നിൽപ്പുണ്ട് …. എന്നെ നോക്കിനന്ദിപൂർവം ഒന്ന് ചിരിച്ചു…..

ഞാൻ വെറുതെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു …..

അപ്പോഴൊക്കെയും ചേർന്ന് നില്‍ക്കുന്ന എന്നെയും ശ്രീയെയും ഏട്ടത്തി നോക്കി വല്ലതെഅസ്വസ്ഥമാകുന്നുണ്ടായിരുന്നു …… അര്യയുടെ കാര്യവും മറിച്ചല്ല ……

ഏട്ടത്തി ഇടക്കെന്നെ നോക്കി ദഹിപ്പിക്കുന്നുമുണ്ടായിരുന്നു ….. മാർഗ്ഗമല്ല …. ലക്ഷ്യമാണ് പ്രധാനം …. ആ നേരത്തെ എന്റെ പോളിസി അതായിരുന്നു ……

ബർത്ഡേ പാർട്ടി വളരെ നന്നായി ആഘോഷി ച്ചു ….. ആദി പാട്ട് പാടി …. ശ്രീയും ആര്യയും അമ്മുവും കൂടെഎന്തൊക്കെ യോ ഡാൻസ് കളിച്ചു …… കുറെ റീൽസ് ഒക്കെ എടുത്തു …..

ഇത്രയും ഭംഗിയായി arrangments ഒക്കെ ചെയ്ത ശ്രീയോട് എനിക്ക് നല്ല മതിപ്പ് തോന്നി ….. ഞാൻ ശ്രീയെ നോക്കിഒന്ന് ചിരിച്ചു ……

അവളെന്തോ കാര്യമാണെന്ന് കരുതി എന്താണെന്ന് ചോദിച്ചു കൊണ്ട് അടുത്തേക്ക് വന്നു …..

അവളുടെ ചെവിയുടെ അടുത്തേക്ക് മുഖം ചേർത്ത് ഞാൻ മെല്ലെ മൊഴിഞ്ഞു ….

“thank you…..” ഒപ്പം നന്ദി സൂചകമായി കവിളിൽ ഞാനൊരു ഉമ്മയും കൊടുത്തു ….

അതിലെന്റെ നന്നിയും സന്തോഷവും ഒക്കെ ഉണ്ടയിരുന്നു ….. അവൾക്കത് മനസ്സിലായത് പൊലെ അവളൊന്ന്ചിരിച്ചു എന്നെ നോക്കി ….. പിന്നെ എന്റെ മുഖത്തോട് മുഖം അടുപ്പിച്ചു എന്റെ ചെവിയിൽ പറഞ്ഞു “താങ്ക്സ് നിന്റെ കെട്ടിയോൾക്ക് കൊണ്ടുപോയികൊടുക്ക്….”

അവളുടെ കാരെക്ടർ അറിയുന്നത് കൊണ്ട് തന്നെ ഇതിലും വലിയ മറുപടി ആയിരുന്നു ഞാൻ പ്രതീക്ഷിച്ചത്……പക്ഷെ ഇതിലൊതുങ്ങിയത് ഭാഗ്യം………..അതും പറഞ്ഞു ഞങ്ങൾ ഒരുമിച്ചു ചിരിച്ചു

എന്നാൽ ഇതിനിടക്ക് മറ്റൊരാൾ തെറ്റിദ്ധരിച്ച് പുറത്തോട്ട് പോയ കാര്യം ഞാനറിഞ്ഞില്ല ……

പോക്കറ്റിൽ ഇരുന്ന് ഫോൺ റിങ് ചെയ്തപ്പോ അറ്റൻഡ് ചെയ്തു …..ഓഫീസിൽ നിന്നും ആണ് ….. അകത്തു ബഹളം ആയതിനാൽ ഞാൻ സംസാരിക്കാൻ പുറത്തോട്ടിറങ്ങി …… ഫോണിൽ സംസാരിച്ചു തിരിച്ചു അകത്തേക്ക് കേറാൻ വേണ്ടി തിരിഞ്ഞതും തൊട്ട് മുന്നിൽ ആര്യ ……

പെട്ടെന്ന് കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അത് മറച്ച് കൊണ്ട് ചെറിയൊരു പുഞ്ചിരി നൽകി ഞാൻ മുന്നോട്ട്നടക്കാനാഞ്ഞു ……

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.