അവളുടെ മറുപടി കേട്ടതും എന്റെ മുഖത്തെ ചിരി പതിയെ മങ്ങി….. ഞാനിനി അവളുട പിറന്നാളിന് ഇല്ലെങ്കിലോ… എന്ത് ചെയ്യും ….. ഇതൊക്കെ അവൾ അവളുടെ പിറന്നാളിനുംആഗ്രഹിക്കുന്നുണ്ടാവില്ലെ …… കുറച്ചു ദിവസമായി എനിക്കുള്ളിൽ തന്നെ വേണ്ടാത്ത കുറച്ചു ചിന്തകളാണ്………..
ഈ മാസത്തെ ശമ്പളം ചെലവാക്കാതെ വെക്കണം …. അവളക്ക് വേണ്ടത് എന്തെങ്കിലും വാങ്ങി വെക്കണം ….. പിന്നീടതിന് പറ്റിയെന്ന് വരില്ല എന്ന് ആരോ എന്നോട് പറയുന്നുണ്ട് ……
പെട്ടെന്നാരോ വന്ന് എന്നെ ഇടിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത് …..
” ഏട്ടൻ ഇതെന്താ ചിന്തിക്കുന്നേ ….? ” കൂട്ടിയിടിച്ച ചുമൽ തടവിക്കൊണ്ട് അമ്മുവാണ് ….
“ഒന്നുല്ല ….. തവളയുടെ മോഡൽ പണിയിക്കണമല്ലോ എന്ന് ചിന്തിച്ചതാ …..”….. ഞാൻ പറഞ്ഞതും കൂട്ടിയിടിച്ച മുതുകിനു അവൾ വീണ്ടും ഇടിച്ചു ….. ഇതൊക്കെ കണ്ടതോടെ അവിടെയുള്ള മറ്റുള്ളവരും ചിരിക്കാൻ തുടങ്ങി……….
അൽപ്പനേരം എന്തൊക്കെയോ കാളി തമാശയിൽ മുഴുകി ……
പെട്ടെന്നാണ് അമ്മു സൈലന്റ് ആയത് …. അവളുടെ നോട്ടം പോയ ദിശ ഞാനും പിന്തുടർന്നു ….. കുറച്ചപ്പുറം മാറി നില്ക്കുന്ന ആര്യയ ആണ് അവൾ നൊക്കുന്നത് ……
അമ്മുവിനെ ഭയന്നാണ് അവൾ അടുത്തേക്ക് വരാത്തത് എന്ന് ഞാൻ ഊഹിച്ചു …… അവർ തമ്മിൽ ഉള്ള ക്ലാഷ് ഇതുവരെ തീർന്നിട്ടില്ലല്ലോ………..അത് കാൺകെ എന്റെ ഉള്ളിലും ഒരു അസ്വസ്ഥത വന്നു നിറഞ്ഞു …….
പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അമ്മു അര്യയുദെ അടുത്തേക്ക് പോയി ….. അവളെ കണ്ടതും ആര്യ മുഖംകുനിച്ചു ….
“അച്ചു ചേച്ചി എന്താ മാറി നിക്കുന്നെ ….. വന്നെ …. വാ …..”
ഒന്നിച്ചു സംഭവിച്ചിട്ടില്ലാത്ത പൊലെ അമ്മു ചെന്നവളുടെ കയ്യില് പിടിചു …. അവളാകെ ഞെട്ടി …
” അമ്മൂ …. “വിതുമ്പലടക്കി കൊണ്ട് അവൾ വിളിച്ചു ……
” എന്താ ചേച്ചി …. വിളിച്ചത് കേട്ടില്ലേ …. വരാൻ ….. ”
ആര്യക് ഉദ്ദേഷിക്കുന്നതൊരു ക്ഷമാപണം ആണെന്ന് തോന്നിയത് കൊണ്ടാവും അവൾ വിഷയത്തിൽ നിന്നുംമാറിയത് ……
കൂടെ കൊണ്ട് വന്ന് ഞങൾക്കോപ്പം നിർത്തി …. ഒന്നുമേ അവർക്കിടയിൽ സംഭവിച്ചിട്ടില്ലാത്ത പൊലെ വായാടിയായി അവൾ സംസാരിക്കാൻ തുടങ്ങി …. ആദ്യത്തെ ഒരു പകപ്പിന് ശേഷം ആര്യയും സംസാരിച്ചുതുടങ്ങി ……. അതോടെ അവരുടെ ഉള്ളിലെ മഞ്ഞുരുകിയെന്നെനിക്ക് മനസിലായി…..
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu