അതിനു ശേഷം എല്ലാവരും സ്വയം വാങ്ങിയ കുഞ്ഞു കുഞ്ഞു ഗിഫ്റ്റുകൾഏട്ടത്തിക്ക് നൽകി …. എല്ലാവരും കൊടുത്ത് കഴിഞ്ഞ് ഏറ്റവും ലാസ്റ്റ് ആണ് ഞാൻ മുന്നിലേക്ക് നീങ്ങിയത് …..
ചെറിയൊരു നിരാശയോടെ ഞാനെന്റെ ഒഴിഞ കൈ മലർത്തി കാണിച്ചു ….. ഒന്നുമില്ലെന്ന അർത്ഥത്തിൽ….. മുഖത്തൊരു സങ്കട ഭാവവും ഫിറ്റ് ചെയ്തു
ഏട്ടത്തി എന്റെ തലയിലൊന്ന് തട്ടി ….
“ചി പോടാ………ഇത്രെം തന്നത് തന്നെ വലിയ ഗിഫ്റ് അല്ലെ ….. “ഏട്ടത്തി ചിരിച്ചു കൊണ്ടെന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു…….
“അയ്യടാ …… ഞാനൊന്നും വാങ്ങീല്ലെന്ന് കരുതിയോ …… അതൊക്കെ പണ്ട്……ഇപ്പൊ ഞാൻ പൈസക്കാരനാ”
ഒരു ചിരിയോടെ പറഞ്ഞ് കൊണ്ട് ജീൻസിന്റെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞ് പൊതിയെടുത്ത് കൊടുത്തു…..
ഏട്ടത്തി ആകാംഷയോടെ അതെടുത്ത് തുറന്ന് നോക്കി …… ആ കണ്ണുകളാദ്യം വിടരുന്നതും സന്തൊഷം കൊണ്ട്നിറയുന്നതും കണ്ടതോടെ എന്റെ മനസ്സ് നിറഞ്ഞു…..
ഒരു കുഞ്ഞ് കമ്മലാണ് …… സ്വർണ്ണത്തിന്റെ ….. എന്റെ ഇതുവരെയുള്ള സമ്പാദ്യത്തിൽ നിന്നും വലിയൊരു തുക കൊടുത്തു വാങ്ങിയത്…..
അപ്പോഴും ചെറുതായിപ്പൊയെന്ന ചിന്താ എന്നിൽ ഉണ്ടായിരുന്നു……. അല്ലേലും ഞാൻ കൊക്കിലൊതുങ്ങുന്നതേ കൊത്താറുള്ളു
” ചെറുതാണ് ….. ”
നെറ്റി തടവിക്കൊണ്ട് മടിയോടെ ഏട്ടത്തിയോട് ഞാൻ പറഞ്ഞു ……
ആളെന്റെ തലയിൽ ഒന്ന് തട്ടി ……
” പോടാ …. അവിടന്ന് ….. “ചിരിയോടെ പറഞ്ഞു …….
“സാരല്ല ….. ഇതിന്റെ കുറവ് നികത്താൻഎന്റെ ബര്ത്ഡേക്ക് അപ്പുവേട്ടൻ ഇത്തിരി കനത്തിൽ തന്നാൽ മതി …… എന്റെ ബർത്ഡേയ് ആവാൻ ഇനീ കുറച്ച് മാസം കൂടെയല്ലേ ഉള്ളൂ ….. ”
ഞങ്ങളുടെ സ്നേഹം കണ്ടുനിൽക്കുന്ന കൂട്ടത്തിലെ കുറുമ്പി അമ്മുവിൻറെ വകയാണ് കമന്റ്……
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu