?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

 

ഇന്നലെ രാത്രിയത്തെ ഡ്യൂട്ടി യും കഴിഞ്ഞ് വന്ന് പതിവ് പൊലെ ഉറങ്ങി , കുറച്ച് മുന്നേ എഴുന്നെറ്റതാണ് …..

ഉണർന്നാലും ക്ഷീണം മാറിയില്ലെങ്കില് വെറുതെ സോഫയിൽ കിടന്ന് നേരം കൂട്ടാറുണ്ട് ….. ഇന്ന് ഏട്ടത്തി ഉള്ളത്കൊണ്ട് കുഞ്ഞിന്റെ ഡ്യൂട്ടി യും കുറവാണ് …..

അമ്മുവിനെയും ആര്യയേയും പറഞ് ഏൽപ്പിച്ചത് പ്രകാരം രണ്ട് പേരും രണ്ട് പേരും വ്യത്യസ്ത സമയങ്ങളിലായിഏട്ടത്തിയെ വിളിച്ച് വിഷ് ചെയ്തു ….. ഞാൻ ആണെങ്കിൽ അങ്ങനെയൊരു സംഭവമെ അറിയില്ലാ എന്നാരീതിയിൽ ഇരിക്കുകയും ചെയ്തു …..

എന്റെ ഒരു ബര്ത്ഡേ വിഷ് പ്രതീക്ഷിച്ചത് പൊലെ ഏട്ടത്തി ഇടയ്ക് ഒലിങ്കണ്ണിട്ട് നോക്കുന്നുണ്ട് ….. ചിരി വരുന്നുണ്ടെങ്കിലും കടിച്ച് പിടിച്ച് നിന്നു ….

വൈകുന്നേരത്തേക്കാണ് പാർട്ടി പ്ലാൻ ചെയ്തിരിക്കുന്നത് …… ഒരു ഉച്ചയാകുമ്പൊഴേക്കും ഏട്ടത്തിയെ ഇവിടെ നിന്നുംമാറ്റണം …..

അവസാനം ആര്യ പ്ലാൻ പ്രകാരം അൽപ്പം ദൂരെയുള്ള ഒരു ക്ഷേത്രത്തിൽ പോകാനുണ്ട് ….. നേർച്ചയാണ് എന്നോക്കെപറഞ്ഞ് ഏട്ടത്തിയെ ഉച്ചക്ക് കൂട്ടിയിട്ട് പോയി ….. കൂടെ കുഞ്ഞിനേയും കൂട്ടി …. അവര് പോയതിന്റെ പിറകെ ഞാൻവിളിച്ചു പറഞ്ഞത് പ്രകാരം ആദിയും ശ്രീയും അമ്മുവും എത്തി ……

ഡെക്കറേഷൻസ് ഐറ്റംസ് ഒക്കെ വാങ്ങി ആദിയുടെ വീട്ടിലായിരുന്നു വച്ചിരുന്നത് ….. ശ്രീ ഇങ്ങനെയുള്ളകാര്യങ്ങളിലൊക്കെ ഭയങ്കര പാഷനേറ്റ് ആണ് …. അത് കൊണ്ട് ഡെക്കറേഷൻസും arrangementsum ഒക്കെ ശ്രീയുടെ ഐഡിയ അനുസരിച്ച് അവളുടെ മേൽനോട്ടത്തിൽ ആയിരുന്നു …….. വളരെ പെട്ടന്ന് ഒക്കെയും ചെയ്ത് തീര്ക്കെണ്ടതുണ്ട്…… 4:30 ആണ് ടൈം പറഞ്ഞിരിക്കുന്നത് …..

എല്ലാം ചെയ്ത് കഴിഞ്ഞ് കേക്കും സെറ്റ് ചെയ് ത് മൊത്തത്തിൽ ഒന്ന് നോക്കി ……. എല്ലാം കണ്ടതും എന്തോ വല്ലാത്തൊരു സന്തൊഷം തോന്നി …… പ്രതീക്ഷിച്ചതിലും ഭംഗിയായി എല്ലാം ചെയ്യാന്‍ കഴിഞിട്ടുണ്ട്……

ശ്രീയെ കൊണ്ടേ ആര്യയ്ക്ക് മെസ്സേജ് ചെയ്യിപ്പിച്ചു .,,…. ഏകദേശം എത്താറായി, 10 മിന്റ് കൊണ്ട് എത്തും എന്ന് അറിയിപ്പ് കിട്ടി …..

അതോടെ ഞങ്ങൾ പ്ലാനിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു ….. ഞാനും ആദിയും പാർട്ടി പൊപ് കയ്യില്‍ പിടിച്ച് വാതിലിന്റെ രണ്ട്ഭാഗത്തും മറഞ്ഞു നിന്നു ……… ഏട്ടത്തി വന്ന ഓട്ടോ വീടിന്റെ മുന്നിൽ വന്ന് നിന്ന തും ഒന്ന് കൂടെ തയ്യാറായി ….. വാതിൽ കുറ്റിയിടാതെ തള്ളിയാൽ തുറക്കാവുന്ന രീതിയിൽ ചാരി വെച്ചു…….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.