പിരിയുന്നതിനു മുന്നേ അവിടെ അടുത്ത് തന്നെ ഉള്ള നല്ലൊരു ഹോം ബെക്കറുടെ അടുത്ത് നല്ലൊരു കേക്കിന് ഓർഡർ കൊടുത്തു ……
ഏട്ടന്റെ കാര്യമോർത്തതായിരുന്നു ഒത്തിരി ടെൻഷൻ ….. വരില്ലേ ….? വരുമായിരിക്കും ….. കുഞ്ഞിനെഓർത്തെങ്കിലും ഏട്ടൻ വരും …. വരാതിരിക്കില്ല ……
പുറമെ ധൈര്യം പകരുമ്പോഴും ഉള്ളിൽ എല്ലാം ചോർന്നു പോകുന്നത് പൊലെ …..
പ്രതീക്ഷകൾ എല്ലാം തകർത്ത് കൊണ്ടാണ് ഉച്ചയ്ക്ക് അമ്മുവിൻറെ ഫോൺ വന്നത് ….. എത്രയൊക്കെ പറഞ്ഞിട്ടുംഏട്ടൻ അടുക്കുന്നില്ലാന്ന് ….. നിർബന്ധിച്ചും കരഞും പറഞ്ഞിട്ടും ഏട്ടൻ ഒന്ന് നോക്കാൻ പോലും തയ്യാറാവുന്നില്ലഎന്ന് ….. അവളോട് ഇതിൽ ഇടപെടാൻ വരേണ്ട എന്നും പറഞ്ഞ് ഷൗട് ചെയ്തെന്ന് …..
പാവം …. കരഞ്ഞു കൊണ്ടാണ് ഇത്രയും എന്നോട് പറഞ്ഞത് ……
ഉള്ളിൽ ഒരുപാട് വിഷമം തോന്നിയെങ്കിലും അവളെ വിഷമിപ്പിക്കാതെ ഇരിക്കാൻ ഞാൻ അവളെ ആശ്വസിപ്പിച്ചു….
” നീ വിഷമിക്കാതെ ഇരിക്ക് ….. അതവിടെ നിക്കട്ടെ ….. നമുക്ക് നമ്മുടേതായ രീതിയിൽ ഏട്ടത്തിയെ സർപ്രൈസ്ചെയ്യിക്കാം …. വേറെയും പ്ലാനിങ്സ് ഉണ്ട് …… ”
ഇങ്ങനെ എന്തൊക്കെയോ പറഞ്ഞ് അവളുടെ മൂഡ് ഒരു വിധം മാറ്റി എടുത്തു ……ആദിയെയും ശ്രീയെയും വിളിച്ച് ഏട്ടന്റെ കാര്യം നടക്കില്ലെന്ന് അറിയിച്ചു ……
” ഡാ …. ഇതിപ്പോ ഡെക്കറേഷൻസ് ഒക്കെ നടക്കണമെങ്കിൽ ഏട്ടത്തിയെ ഇവിടെ നിന്ന് മാറ്റണം ….. നാളെ …. അതിനിപ്പോ എന്ത് ചെയ്യും ……? ”
ശ്രീയും ആദിയും ഞാനും അമ്മുവും ഒക്കെ ആയി കോൺഫറൻസ് കാളിൽ പ്ലാനിങ്ങിന്റെ അടുത്ത ഘട്ടം നടത്തുകയാണ് ……
“നാളെയാണെങ്കിൽ അവധി ആയത് കൊണ്ട് ഏട്ടത്തി വീടിനകത്തു തന്നെ ഉണ്ടാകും ….. “ഞാൻ പറഞ്ഞു …..
” അതിനിപ്പോ ഒറ്റ വഴിയേ ഞാൻ കാണുന്നുളൂ ….. “ആദി യുടെ കമന്റ് …..
അതെന്താണെന്ന് ഞാനും ശ്രീയും ചോദിച്ചു …..
” ആര്യ ….. “ആദിയുടെ വായിൽ നിന്നും ആ പേര് കേട്ടതും ഞാൻ സൈലന്റ് ആയി ……എന്നാൽ ശ്രീ അത് സപ്പോർട്ട് ചെയ്തു ….
” ആദി പറഞ്ഞത് കറക്റ്റ് ആണ് ….. ആര്യ യോട് എന്തെങ്കിലും പറഞ്ഞ് ഏട്ടത്തിയെ ഇവിടെ നിന്നും മാറ്റാൻപറയാം ….. അതാകുമ്പോ ഏട്ടത്തിക്ക് സംശയവും തോന്നില്ല …. പ്ലാനിംഗ് ഒക്കെ നടപ്പിലാക്കുകയും ചെയ്യാം …… നമ്മളാരെങ്കിലും ആണെങ്കിൽ ഏട്ടത്തിക്ക് എന്തെ ങ്കിലും സംശയം വരും ……അതുമല്ല അവർ പുറത്തുപോയി തിരിച്ചു വരുമ്പോൾ നമ്മൾ സർപ്രൈസ് പൊട്ടിക്കുന്നു… ആര്യയും പാർട്ടിക്ക് നിന്നോട്ടെ…. എന്തായാലും അവളുടെ മാര്യേജ് അടുത്തതല്ലേ……… ” ശ്രീ പറഞ്ഞു ….
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu