?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

എന്റെ ചോദ്യം കേട്ടതും അവളുടെ ഏങ്ങലടികൾ ഉയർന്നു കേട്ട് തുടങ്ങി ……

” അഭി … ചേച്ചിയോട് ഫ്രീ അയാൽ എന്നെയൊന്ന് വിളിക്കാൻ പറയണേ …… ”

മറ്റെന്തെങ്കിലും ഞാൻ ചോദിക്കും മുന്നേ തന്നെ ഇത്ര മാത്രം പറഞ്ഞ് എന്റെ മറുപടിക്ക് കാത്ത് നിൽ ക്കാതെഫോൺ കട്ട് ചെയ്തു …..

ഉള്ളിലൊരു വെപ്രാളം മുള പൊട്ടി ….. എന്തിനായിരിക്കും അവൾ കരഞ്ഞത് …..

ഫോൺ എടുത്ത പാടെ കല്യണം ഉറപ്പിക്കുന്നു എന്നല്ലേ പറഞ്ഞത് …… ഒരു നിമിഷം ഹൃദയം ഒന്ന് സ്തംഭിച്ചത് പൊലെ …..

അവൾ എന്നെന്നേക്കുമായി മറ്റൊരാൾക്ക് സ്വന്തം ആകാൻ പോകുന്നു ……

എന്തിന് എന്തിനു വിഷമിക്കണം ….? നേരത്തെ മനസ്സ് കൊണ്ട് തയ്യാറായതല്ലേ ഇത് നേരിടാൻ ….. ഇപ്പോൾ ഒരുപതർച്ചയുടെ ആവശ്യമെന്താണ് ……. ഞാൻ എന്നെ തന്നെ ശാസിച്ചു…..യാഥാർഥ്യത്തെ ഉൾക്കൊള്ളു അഭീ……ആരോ എന്നോട് ഉള്ളീന്ന് പറഞ്ഞു

അവൾക്ക് എന്നെ നഷ്ടപ്പെടുന്ന വേദനയാകുമോ ….? സാരമില്ല ……താൽക്കാലികമാണ് …….

അവളുടെ ഭർത്താവിന്റെ സ്നേഹം ഉൾക്കോണ്ട് തുടങ്ങുമ്പോൾ പതിയെ ഞാൻ വെറും ഓര്മ മാത്രാമായിഅവശേഷിച്ചോളും ……

എത്രയൊക്കെ പറഞ്ഞാലും കൈ വിട്ട് പോകുന്നു എന്നാ ചിന്താ ഉള്ള് പൊള്ളിക്കു ന്നു ……എന്താണങ്ങനെ ……? ജീവന് തുല്യം ഒരുനാൾ സ്നേഹിച്ചത് കൊണ്ടാണ് ……

ഏടത്തിയുടെ കാലൊച്ച കേട്ടതും മുഖം അമർത്തി ഒന്ന് തുടച്ചു ……

തല മുടി തോർത്തിക്കൊണ്ട് ഏട്ടത്തി അടുത്തേക്ക് വന്നു ….

“ഏട്ടത്തിയോട് ആര്യ തിരിച്ചു വിളിക്കാൻ പറഞ്ഞു …. എ ….. എന്തോ …. അത്യാ … വശ്യം ആണെന്ന് തോന്നുന്നു…..”

പറയുമ്പോൾ ശബ്ദത്തിലെ ഇടർച്ച എത്രയൊക്കെ ശ്രമിച്ചിട്ടും ചെറുതായി പുറത്തേക്ക് വന്നു ……. കുഞ്ഞിനെ എടുത്തു തോളിലിട്ടു കളിപ്പിക്കുന്നത് പൊലെ ഞാൻ അകത്തേക്ക് നടന്നു …. അപ്പൊഴും കാത് രണ്ടും ഏടത്തിയുടെ അടുത്തു ത്തന്നെയായിരുന്നു …..

ഏട്ടത്തി തിരികെ ഫോൺ എടുക്കുന്നതും തിരികെ വിളിക്കുന്നതും മുഖത്തു സങ്കടം നിറയുന്നതും ആര്യയെആശ്വസിപ്പിക്കുന്നതും ഒക്കെ ഞാൻ ശ്രദ്ധയോടെ വീക്ഷിച്ചു ……

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.