?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

ഉപദേശം കേട്ട് ബോറടിച്ചു തുടങ്ങിയപ്പോൾ തമാശ കലർത്തിക്കൊണ്ട് ഞാൻ പറഞ്ഞു ……

” പോടാ അവിടുന്ന് ….. അല്ലെങ്കിലും നല്ലത് പറഞ്ഞു തന്നാൽ എപ്പോഴാ നീ എടുത്തിട്ടുള്ളത് ….. ”

എന്നും പറഞ്ഞ് പുള്ളിക്കാരി മോന് ഒരുമ്മയും കൊടുത്ത് വണ്ടിയിൽ കേറി ഇരുന്നു …… ഒരു ടാറ്റ യുടെ അകമ്പടിയോടെ യാത്ര പറഞ്ഞ് പുള്ളിക്കാരി പോയി ……

കുറച്ചു നേരം കുഞ്ഞിന്റെ കൂടെ ചിലവഴിച്ചു …… അവനിപ്പൊ കുസൃതി നന്നായിട്ട് പഡിക്കുന്നുണ്ട് ……

അവന് ടോയ്‌സ് വച്ച് കൊടുത്ത് നിലത്ത് ഇരുത്തി നിലത് തന്നെ ഒരു തലയിണയും വച്ച് അവനെഇരുത്തിയതിൻറെ അടുത്ത് തന്നെ ഒന്ന് കിടന്നതാണ് …… ഒന്ന് മയങ്ങി വരികയായിരുന്നു …… മുഖത്തെന്തോ ശക്തമായി വന്ന് വീണത് പൊലെ തോന്നി….അല്ല അടിച്ചത് പോലെ…………

“അമ്മേ……”എന്ന വിളിയോടെ വേദനയോടെ മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത് ഒരു കളിപ്പാട്ടവുംകയ്യില്‍ പിടിച്ച് ദേ ഇരിക്കുന്നു ടീച്ചറുടെ പുന്നാര സന്തതി ….. ഞാനൊന്ന് കണ്ണുരുട്ടി കാണിച്ചതും പാൽ പല്ല് കാട്ടി നല്ല ഭംഗിയായി ഒന്ന് ചിരിച്ചു …..

അച്ചോടാ ….. എന്ത് ഭംഗിയാ ആ ചിരികാണാൻ  …..എന്റെ ദേഷ്യവും കണ്ണുരുട്ടലും ഒക്കെ ആവിയായി പോയി …..

ഞാനൊന്ന് നിറഞ്ഞു ചിരിച്ചു കാട്ടി തിരികെ ….. സ്പോട്ടിൽ തന്നെ വീണ്ടുമെന്റെ മുഖത്തിനിട്ട അവന്റെ കളിപ്പാട്ടം കൊണ്ട് കുത്തി ….. മുക്കി ന് തന്നെ കൊണ്ടത് കൊണ്ട് വേദന കൊണ്ട് ഞാൻ തുള്ളിപ്പോയി …..

അത് കണ്ട് എന്തോ തമാശ കണ്ടത് പൊലെ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി ….. അവന് ആവേശം കേറി എന്ന് തോന്നുന്നു …..

വീണ്ടും എന്നെ അടിക്കാൻ വേണ്ടി അവൻ കൈ ഉയർത്തിയതും ഞാനാ കളിപ്പാട്ടം പിടിചു. വാങ്ങി നന്നായിട്ടൊന്ന് കണ്ണുരുട്ടി ……

ചുണ്ടുകൾ പിളർത്തി അവൻ വിതുമ്പാൻ തുടങ്ങിയതും വേഗം കളിപ്പാട്ടം തിരികെ കയ്യില്‍ കൊടുത്ത് അവനെയുംചിരിച്ചു കൊണ്ട് എടുത്ത് പൊക്കി അവന്റെ മൂഡ് മാറ്റി …..

കരയിച്ചു എന്ന് അറിഞ്ഞാൽ പിന്നെ കൊച്ചിന്റെ തള്ള എന്നെ ബാക്കി വെക്കില്ല ….. അമ്മേടെ എല്ലാ കൊണവും കിട്ടീട്ടുണ്ട് ….. എന്റെ ഒരു ഗതികേട് നോക്കണേ …..

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.