ഷിർട്ടിന്റെ പിറകിൽ പിടിച്ച് വലിച്ച് സൊഫയിലെക്ക് തള്ളിയിട്ട് തലയിണയെടുത്ത് തലങ്ങുംവിലങ്ങും എനിക്ക് വെദനിക്കാത്ത രീതിയിൽ തല്ലാൻ തുടങ്ങി ….. ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ഞാനതെല്ലാം ഏറ്റുവാങ്ങി……ഞാൻ ചിരിക്കുന്തോറും പുള്ളിക്കാരിക്ക് വാശി കൂടുകയായിരുന്നു…….
അവസാനം ക്ഷീണിച്ചപ്പോ ഏട്ടത്തി തന്നെ കലാപരിപാടി നിർത്തി ….. കിതച്ചു കൊണ്ട് സോഫയിൽ എന്റെ വലതു വശത്തു വന്നിരുന്നു ….. രണ്ട്നിമിഷം രണ്ട് പേരും കിതപ്പടക്കാനിരുന്നു ….. പിന്നീട് പരസ്പരം നോക്കി …… പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു……
” നിന്റെ അഭിനയം ഇത്തിരി കൂടുന്നുണ്ട് ……ട്ടോ…….ഇമ്പ്രൂവ്മെന്റ് ഉണ്ട് ”
ചിരിയൊന്ന് അടങ്ങിയതും ഏട്ടത്തി പറഞ്ഞു …..
” റിയൽ ആയിട്ടില്ലെ …. ? “ചിരിച്ചു കൊണ്ട് തന്നെ ഒന്നാക്കി കൊണ്ട് ഞാൻ ചോദി ച്ചു …..
അതും ചോദിച്ചതും ഏട്ടത്തി തലയിണ എടുത്ത് വീണ്ടും എറിഞ്ഞു ……
” ഞാനിവിടെ പ്രാർത്ഥനയുമായി ഇരിപ്പാണ് ….. എങ്ങനെ യെങ്കിലും നിന്റെ ആഗ്രഹം പൊലെ നിനക്കീ ജോലിശരിയാവ ണേ എന്ന് …… അതിന്റെ ഇടയിലാ അവന്റെ അമ്മൂമ്മേടെ ഒരു അഭിനയം ….. ”
എന്നും പറഞ്ഞു കൊണ്ട് ഏട്ടത്തി അടുക്കളയിലോട്ട് പോയി ……
പിണങ്ങിയതാണ് …… അനുനയിപ്പിക്കാൻ വേണ്ടി പിറകെ നടന്നെങ്കിലും വീണില്ല ….. മസിലു പിടിചു നിൽപ്പാണ്…… വരട്ടെ എവിടെ വരെ പോകുമെന്ന് നോക്കാം
അവസാനം ഒരു പണിയും ഇല്ലാതെ ആയപ്പോ….വെറുതെ ഇരുന്ന കുഞ്ഞിനെ കരയിപ്പിച്ചു എന്നിട്ട് അവനെ എടുത്ത് നടക്കാൻ തുടങ്ങി ……
വൈകുന്നേരം വരെ അവനെ എടുത്ത് നടന്നും കളിപ്പിച്ചും സമയം തള്ളി നീക്കി …… പുറത്തോട്ടൊന്നും ഇറങ്ങാൻതോന്നിയില്ല ……. പുള്ളിക്കാരി അപ്പോഴും മസിൽ വിട്ടിട്ടില്ല
” ഡാ ….. ചെന്ന് കുളിച്ച് റെഡിയായെ ….. ഒന്ന് അമ്പലത്തിൽ പോണം ……കുടുംബ ക്ഷേത്രത്തിൽ ”
ഗൗരവ ഭാവത്തിൽ ഏട്ടത്തി വന്ന് പറഞ്ഞു കൊണ്ട് അപ്പാടെ തിരിഞ്ഞ് അകത്തേക്ക് പോയി …..
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu