?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

വെറുത്തു പോയി ഞാൻ എന്നെ തന്നെ…. എന്റെ തേങ്ങലിനെ കീറിമുറിച്ചുകൊണ്ട് അയാളുടെ അടുത്ത ചോദ്യം എത്തി

 

“ഇത്രയും കാലം,,,,,,,നീ ആരാണെന്നോ, എവിടെ നിന്നാണെന്നോ,,, എന്താണെന്നോ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല…..പക്ഷെ ഇപ്പൊ എനിക്കതറിയണം…………പറ അഭീ…………ആരാ നീ,,,ആരാ ആ അകത്തു കിടക്കുന്ന ആൾ…..നിന്റെ കുഞ്ഞിനെയാണോ………………….”അയാൾ ആ വാക്കു മുഴുവിപ്പിക്കുന്നതിനു മുൻപേ ഇരുന്നിരുന്ന കസേരയിൽ നിന്നും ചാടിഎഴുനേറ്റ ഞാൻ അയാളുടെ കോളർ കൂട്ടിപ്പിടിച്ചു ചുവരിലേക്ക് നിർത്തി,,,,,

 

ഒരു നിമിഷം ഞാൻ അയാളെ കൊല്ലുമോ എന്ന് തോന്നും വിധം ആയിരുന്നു ആ പ്രവർത്തി,,,,,,,, പക്ഷെ അയാളപ്പോഴും ഭയത്തിന്റെ ഒരു കാമ്പു പോലും കണ്ണിൽ ഇല്ലാതെ സംശയത്തോടെ എന്നെ നോക്കുകയായിരുന്നു……….ഞാൻ പതിയെ ആ പിടി വിട്ടു,, അയാളോട് സോറി ഒക്കെ പറഞ്ഞു രംഗം ശാന്തമാക്കി…………

 

“പറ അഭീ………ആരാ നീ, എനിക്കറിയണം………..”അയാൾ ശബ്ദം കുറച്ചുകൂടി കടുപ്പിച്ചുകൊണ്ട് പറഞ്ഞതും ഞാൻ അയാൾക്ക് നേരെ കൈകൂപ്പി………..കണ്ണ് നിറച്ചു ഞാൻ നിൽക്കുന്നത് കണ്ടിട്ടാവണം അയാളൊന്നു അയഞ്ഞു

 

“പറയാം,,, എല്ലാം പറയാം,,..ഇന്ന് തന്നെ പറയാം..,, ഇപ്പൊ എനിക്ക് രണ്ടു സഹായം വേണം,,,, ഒന്ന് ആ ആറര ലക്ഷം രൂപ എനിക്ക് കടമായിട്ട് വേണം……ഇപ്പൊ ഈ നിമിഷം,,,,, രണ്ട് എനിക്ക് ആ പേഷ്യന്റിനെ ഒന്ന് കയറി കാണണം……….പ്ലീസ് പറ്റില്ലെന്ന് പറയരുത്………….പ്ലീസ്”കരഞ്ഞുകൊണ്ട് നിലത്തു മുട്ടുകുത്തി ഇരുന്നു കൈ കൂപ്പിക്കൊണ്ട് ഞാൻ അത് പറഞ്ഞതും അയാൾക്ക് എന്റെ അവസ്ഥ കുറച്ചു പരിതാപകരമാണെന് തോന്നിക്കാണണം

 

ഒന്ന് രണ്ടു നിമിഷം അയാളെന്തോ ചിന്തിച്ചതും,,,ഫോൺ എടുത്തു ആർക്കോ കാൾ ചെയ്തു…….ഞാൻ അപ്പോഴും ആ ഇരുത്തത്തിൽ തന്നെ ഇരുന്നു വിതുമ്പുകയായിരുന്നു

 

കുറച്ചു മിനുട്ടുകൾക്കകം രണ്ടു ഡോക്ടര്മാരെന്നു തോന്നിപ്പിക്കുന്നവർ അകത്തേക്ക് കടന്നു വന്നു…………അയാൾ അവരുടെ അടുതെന്തൊക്കെയോ സംസാരിച്ചു,,,,, ഇടക്കിടക്ക് മൂന്നുപേരും എന്നെ മാറിമാറി നോക്കുന്നുണ്ട്……..അവസാനം

 

“അഭീ……….എഴുനേല്ക്ക്,

എന്നിട്ടിവരുടെ കൂടെ ചെല്ല്…………

പത്തു മിനുട്ടിൽ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും തിരിച്ചിറങ്ങണം,,,, ഇത് ഇല്ലിഗൽ ആണ്,,,,,, ആരെങ്കിലും അറിഞ്ഞാൽ ഇ ഹോസ്പിറ്റലിന്റെ റെപ്യുറ്റേഷൻ പോവും…….സൊ ആരും അറിയരുത്,,,നീ തിരിച്ചു വരുമ്പോയേക്കും ക്യാഷ് റെഡി ആവും………. ചെല്ല്……..”

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.