?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

ഇതൊന്നും സംസാരിക്കാൻ ആര്യക്ക് താല്പര്യം ഇല്ല എന്നുള്ളത് പകൽ പോലെ അവളുടെ ശബ്ദത്തിൽ നിന്നും വ്യെക്തമായിരുന്നു………..കാരണം ഞാൻ തന്നെ………. എന്റെ പ്രെസെൻസിലുള്ള ആ സംസാരം അവൾക്ക് അരോചകമായിരുന്നു………കാരണം എന്നെ അവൾക്കത്രകണ്ട് ഇഷ്ടമാണെന്നുള്ളത് തന്നെ………

 

കുറച്ചുനേരത്തെ സംസാരത്തിനു ശേഷം ആര്യ തന്നെ എന്തോ പറഞ്ഞെഴുനേറ്റു കൈ കഴുകാൻ പോയി…….പിന്നാലെ ഏടത്തിയും അവർ തിരിച്ചു വന്നതിനു ശേഷം ഞാനും

 

അങ്ങനെയൊക്കെ ആണെങ്കിലും ഇന്നത്തെ കൂടികാഴ്ചയോടെ ആര്യയോട് സംസാരിക്കാനുള്ളതൊക്കെ സംസാരിക്കാൻ പറ്റി എന്നതിൽ എനിക്ക് സന്തോഷം ഉണ്ടായിരുന്നു……….

 

ബില്ലടച്ചു പുറത്തിറങ്ങിയ ശേഷം 10 മിനുട്ടുകൂടി അവർ സംസാരിച്ചോണ്ടിരുന്നു………. ഞാൻ അവരുടെ സംസാരത്തിൽ ഇടപെടാതെ കുറച്ചു മാറിനിന്നു……….അവസാനം ഒരു കെട്ടിപിടുത്തതിന്റെ അകമ്പടിയോടെ അവർ സംസാരം നിർത്തി എന്റെ അടുത്തേക്ക് വന്നു…………ഏട്ടത്തി കാണാതെ തന്നെ ആര്യ എനിക് നേരെ നോട്ടമെറിയുന്നുണ്ടായിരുന്നു

 

“നമുക്ക് പോയാലോ……”ഏട്ടത്തി വണ്ടിയുടെ ഡിക്കി തുറന്നു ഹെൽമെറ്റ് എടുത്തുകൊണ്ട് എന്നോട് ചോദിച്ചു……..

 

ഞാൻ ശെരിയെന്ന രീതിയിൽ തലയാട്ടി……….

 

അപ്പയെക്കും ആര്യയെ ഇറക്കിയ കൊച്ചും മടങ്ങി വന്നിരുന്നു………പോവാൻ നേരം അവളെന്നെ ഒന്ന് തിരഞ്ഞു നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല…………ഒരു യാത്രപോലും പറയാതെ അവൾ പോവുകയാണല്ലോ എന്ന് ഞാൻ സങ്കടപ്പെട്ടു……….പുറത്തു കാണിച്ചില്ലെങ്കിലും ഉള്ളിൽ നല്ല വിഷമം ഉണ്ടായിരുന്നു

 

പക്ഷെ എന്റെ ചിന്തയെ കവച്ചു വെച്ചുകൊണ്ട് അവൾ നടക്കുന്ന നടത്തം നിർത്തി…….തിരിഞ്ഞു എനിക്ക് നേരെ വന്നു……ഹെൽമെറ്റ് വെച്ചു സ്കൂട്ടി സ്റ്റാർട്ട് ആക്കി എന്നെ കാത്തു നിൽക്കുന്ന ഏടത്തിയും ആ കൊച്ചും ഞങ്ങളെ തന്നെ നോക്കുന്നുണ്ട്

 

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.