?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

“ക…..ക………..കരയല്ലേ……ആളുകൾ ശ്രദ്ധിക്കുന്നു പ്ലീസ്……….”സിറ്റുവേഷൻ മനസിലായതുകൊണ്ടാവണം അവൾ തൂവാല കൊണ്ട് മുഖം തുടച്ചു…….പതിയെ തലയുയർത്തി വേറെ എങ്ങോട്ടോ നോക്കി നിന്നു

 

“താൻ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല…………വെറുതെ മറ്റുള്ള അനാവശ്യ ചിന്തകളും ആഗ്രഹങ്ങളും ഒന്നും മനസ്സിൽ കൊണ്ട് നടക്കാതിരിക്കുന്നതാണ് നല്ലത്……… അങ്ങനെ നടന്നാൽ എന്നെ പോലെ ആയിപ്പോകും കണ്ടില്ലേ…… ആർക്കും വേണ്ടാതെ….ആരും ഇല്ലാതെ…………..അതുകൊണ്ട് തന്റെ ജീവിതം വെറുതെ കൊണ്ടുപോയി തുലയ്ക്കാതെ വീട്ടിലുള്ളവരുടെ ഇഷ്ടാനുസരണം നല്ല ഒരു ജീവിതം കണ്ടെത്തണം………”ഇതൊക്കെ പറഞ്ഞു ഞാൻ അവളെ നോക്കുമ്പോഴും അവൾ വേറെ എങ്ങോട്ടോ തന്നെ നോക്കി നിൽക്കുകയാണ് പക്ഷെ ആ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്………..അവളുടെ അവസ്ഥ കണ്ടിട്ട് ഇതൊന്നും പറയാതിരിക്കാൻ തോന്നുന്നുണ്ടെങ്കിലും,,,ഇനി ഒരിക്കലും ഇങ്ങനെ സംസാരിക്കാൻ ഉള്ള അവസരം ഉണ്ടാവില്ല എന്നറിയാവുന്നതുകൊണ്ടു തന്നെയാണ് ഞാൻ എനിക്ക് പറയാനുള്ളതൊക്കെ അവളോട് പറയാൻ തീരുമാനിച്ചത്

 

“ഇത്രയും കാലം ഉള്ള ജീവിതം ഇങ്ങനെയൊക്കെ ആയെങ്കിലും,,,,,,,,, ഇനിയങ്ങോട്ടുള്ള ജീവിതം സന്തോഷമായിട്ട് ജീവിക്കുക അത്രയേ പറയാനുള്ളൂ…………

പിന്നെ ഞാൻ ഇതുവരെ അറിഞ്ഞും അറിയാതെയും ഒരുപാട്  വേദനിപ്പിക്കുകയും,,,ദ്രോഹിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്………..ഒക്കെ പൊറുക്കണം………എല്ലാം മറക്കണം………..”അത്രയും ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ തന്നെ അവൾ കരച്ചിലടക്കി പിടിക്കാനാവാതെ എന്റെ മാറിലേക്ക് വീണിരുന്നു……….അഞ്ചു പത്തു സെക്കൻഡ് അവളെങ്ങനെ നിന്നു കരഞ്ഞു

 

പക്ഷെ പതറിപ്പോയ ഞാൻ ചുറ്റും ഒന്ന് വീക്ഷിച്ചു അവളെ പിടിച്ചുയർത്താൻ പോവുമ്പോയേക്ക് തന്നെ അവളെഴുനേറ്റു നിറഞ്ഞു ചുവന്നു തുടുത്ത കണ്ണുകൊണ്ടെന്നെ നോക്കിഅതോടൊപ്പം തന്നെ ഞാൻ പതിയെ അവളിൽ നിന്നും ചെറുതായി ഒന്ന് മാറി നിന്നു…..

 

“ക്ഷമിച്ചൂടെ അഭീ… ന്നോട്………….പറ്റുന്നില്ലഭീ………വയ്യെനിക്ക്……………..ആയിരം വട്ടം ഞാൻ എല്ലാം ഏറ്റുപറഞ്ഞു മാപ്പ് പറഞ്ഞതല്ലേ………….ഞാനല്ലേ………ഞാനല്ലേ ചോദിക്കേണ്ടത് പൊറുത്തൂടെ എന്നോടെന്ന്……………….ഒന്ന് ക്ഷമിക്കഭീ…………..എന്നെക്കൊണ്ട് പറ്റണില്ല മനസിലൊരാളെ ഇട്ടുകൊണ്ട് മറ്റൊരാൾക്ക് കഴുത്തു നീട്ടിക്കൊടുക്കാൻ………..അഭ്………..”

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.