?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

പക്ഷെ ഇതെല്ലം അടുക്കളയിലെ വാതിൽ പടിയിൽ നിന്ന് തല തോർത്തുകയായിരുന്ന ഏട്ടത്തി കണ്ടിരുന്നു….. നിറഞ്ഞു നിന്നിരുന്ന ആ കണ്ണുകളിൽ ഉള്ള തിളക്കത്തിന്റെ അർഥം എനിക്കറിയാമായിരുന്നു……

അങ്ങനെ ഞാൻ കാരണം മറ്റൊരു പ്രശ്നം കൂടി സോൾവ് ആയിരിക്കുന്നു………….

ഒടുക്കം കൊടിയേറ്റവും പൂരവും കഴിഞ്ഞ പോലെ അവർ രണ്ടാളും റെഡി ആയി ഇറങ്ങാൻ റെഡി ആയി……….പക്ഷെ അമ്മുവിന് പോകാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു………അവളെന്നെ തന്നെ ചുറ്റിപ്പറ്റി കുറെ നേരം നിന്നു……..

 

അവസാനം ഏട്ടത്തി പോയി ആക്ടിവ സ്റ്റാർട്ട് ചെയ്തതോടെ അവളെന്നെ കെട്ടിപ്പിടിച്ചൊന്നു വിതുമ്പി…….ഒരുപാട് നാളുകൾക്ക് ശേഷം അവളുമായി സമയം ചിലവഴിച്ചത് മൂലം അവളെ പിരിയാൻ എനിക്കും ചെറിയൊരു വിഷമം ഒക്കെ ഉണ്ടായിരുന്നു……….

 

എങ്കിലും വല്ലപ്പോഴും ഏടത്തിയെക്കൊണ്ട് അമ്മയെ വിളിച്ചു സമ്മതിപ്പിച്ചു ഇങ്ങോട്ട് കൊണ്ട് വരാമെന്നും,,ഞാൻ വല്ലപ്പോഴും അവളെ പോയി കണ്ടോളാമെന്നും ഒക്കെയുള്ള ഉറപ്പിൽ അവളെ ഞാൻ യാത്രയാക്കി…………

 

ഒടുക്കം ഏടത്തിയുടെ സ്കൂട്ടിയിൽ കയറി, കൺ മുന്നിൽ നിന്ന് മായുന്നവരെ അവൾ എനിക്ക് റ്റാറ്റാ പറഞ്ഞുകൊണ്ടിരുന്നു……… മായുന്നത് വരെ മിഴി ചിമ്മാതെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു

 

അവര് രണ്ടുപേരും ഇറങ്ങിയതോടെ ആ വീട്ടിൽ ഞാൻ വീണ്ടും ഒറ്റപ്പെട്ടപോലെ തോന്നിത്തുടങ്ങി…..24 മണിക്കൂർ പോലുമില്ലെങ്കിലും അമ്മുവിൻറെ പ്രെസെൻസ് എനിക്ക് വച്ചു നീട്ടിയ സന്തോഷം ഞാൻ ആഗ്രഹിച്ചതിലും ഒരുപാട് അപ്പുറമായിരുന്നു……….ഉറക്കം തൂക്കി തുടങ്ങിയ കുഞ്ഞിനെ തോളിലിട്ടുകൊണ്ട് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഹാളിലൂടെ നടന്നു

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.