“ശെയ്………ഞാനിത്രേം ഫീലിൽ പറയുന്നത് കേട്ടിട്ടും ഇവളുറങ്ങിയോ”എന്റെ മടിയിൽ തലവെച്ചു കിടക്കുന്ന അമ്മുവിൻറെ മുടിയിൽ തലോടിക്കൊണ്ട് ഞാൻ പതിയെ പറഞ്ഞതും ഏട്ടത്തി എന്നെ കളിയാക്കിയെന്നപോലെ ചിരിച്ചു….
“പിന്നേ…….ഫീല്…………തെയ്യം പോലെ ഉണ്ടായിരുന്നു……….പോയി കിടന്നുറങ്ങാൻ നോക്കെടാ ചെക്കാ” എന്നും പറഞ്ഞു പുള്ളിക്കാരി അമ്മുവിനെ വിളിക്കാൻ തുടങ്ങിയതും ഞാൻ തടഞ്ഞു
“ഇന്ന് ഇവളെന്റെ കൂടെ കിടന്നോട്ടെ പ്ലീസ്………..”എന്റെ മുഖത്തെ ചെറിയൊരു ആഗ്രഹവും, ദയനീയതയും കണ്ടിട്ടാവണം അവളെ വിളിച്ചുണർത്താൻ നീട്ടിയ കൈ ഏട്ടത്തി പിൻവലിച്ചു….ശെരിയെന്ന രീതിയിൽ തലയാട്ടിക്കൊണ്ട് എഴുനേൽക്കാൻ തുടങ്ങിയ ഏടത്തിയുടെ കയ്യിൽ കയറി ഞാൻ പിടിച്ചു……
സംശയത്തോടെ എന്താ എന്ന രീതിയിൽ എന്നോട് ചോദിച്ചപ്പോൾ എന്റെ ഉള്ളിലെ ഒരു ആഗ്രഹം ഞാൻ തുറന്നു പറഞ്ഞു
“ഏട്ടത്തി………എനിക്ക് നേരത്തെ വാക്ക് തന്നതല്ലേ ഞാൻ പറയുന്ന ഒരു കാര്യം സമ്മതിക്കുമെന്ന്……..”
“അതെ……അതിന്………”
“ഏട്ടത്തി തിരിച്ചു പോണം ആ വീട്ടിലേക്ക്……..ഏട്ടനുമായിട്ടുള്ള പ്രെശ്നം സംസാരിച്ചു തീർക്കണം…….പ്രെശ്നം എന്താണെന്ന് എന്നോട് പറയാനല്ലേ പ്രശ്നമുള്ളൂ, വേണ്ട പറയണ്ട…………….അത് നിങ്ങളുടെ ഉള്ളിൽ തന്നെ ഇരുന്നോട്ടെ……….തിരിച്ചു പോയിക്കൂടെ അങ്ങോട്ട്……..”ആ കണ്ണുകളിലേക്ക് നോക്കി ഞാൻ അത്രയും പറഞ്ഞതും
“ഞാൻ നിന്നോട് പറഞ്ഞതല്ലേ ഞാനും അഖിയേട്ടനും തമ്മിലുള്ള പ്രശ്നം ഒരിക്കലും പരിഹരിക്കാൻ പറ്റില്ലെന്ന്…………..സൊ അതിനെപ്പറ്റി ഇനി നീ സംസാരിച്ചാൽ അടിച്ചു നിന്റെ പല്ലു ഞാൻ തായേ ഇടും………….കേട്ടോടാ……………..” മുൻപ് പലപ്പോഴായും ഞാൻ കാണാറുള്ള ആ സൈക്കോ മോഡിലാണ് ഏട്ടത്തി അത്രയും പറഞ്ഞത്……..
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu