?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

 

പലതവണകളിലായി അങ്ങനെയൊക്കെ പറഞ്ഞു അയാളെന്നെ മോട്ടിവേറ്റ് ചെയ്തു സത്യം ചെയ്യിച്ചെങ്കിലും………..എന്താ ഞാൻ ചെയ്യുക എന്നതിൽ എനിക്ക് ഒരു ഉറപ്പും ഇല്ലായിരുന്നു…..

 

മാസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു അതിനിടക്കെപ്പോയോ എന്നെ കാണാൻ വന്ന ആദിയോടൊപ്പം നവനീതും ഉണ്ടായിരുന്നു………..ഒരുപാട് നാളുകൾക്ക് ശേഷം ഞങ്ങൾ മൂവർ സംഗം ഒന്നുകൂടി……..ഒരുപാട് സന്തോഷം ആയെങ്കിലും എന്റെ ശെരിക്കുള്ള സന്തോഷം ഇപ്പോഴും എനിക്ക് ഒരുപാട് അകലെയായിരുന്നു…………

 

അങ്ങനെയിരിക്കെയാണ് ഒരിക്കൽ ഞാൻ കൊടുത്ത എന്റെ രഹസ്യ നമ്പറിലേക്ക് നവനീത് വിളിക്കുന്നത് കൂടെ ദിവ്യയും ഉണ്ടായിരുന്നു……..

 

അവരുടെ ബന്ധം വളർന്നു മുറിച്ചുമാറ്റപ്പെടാൻപോലും കഴിയാത്തത്ര രീതിയിലുള്ള പ്രണയമായി വളർന്നെന്ന് അപ്പൊയാണ് ഞാൻ മനസിലാക്കിയത്……. പക്ഷെ ദിവ്യയുടെ വീട്ടിൽ കല്യാണം നോക്കുന്നു എന്ന് പറഞ്ഞതോടെ അവർ കുറച്ചു കുഴപ്പത്തിലാണെന്നു മനസിലായി……അതോടെ അവർ എന്റെ അടുത്തേക്ക് ഒളിച്ചോടാനൊരു  രൂപരേഖ തയ്യാറാക്കി,,,

 

ആദ്യമൊക്കെ ഞാൻ എതിർത്തെങ്കിലും,,,,,,,ദിവ്യയുടെ കരച്ചിലിന് മുൻപിൽ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല……അവസാനം ആദി ഒന്നും അറിയരുതെന്ന രീതിയിൽ ഞങ്ങൾ എല്ലാം പ്ലാൻ  ചെയ്തു……

 

പക്ഷെ ആ സമയമായപ്പോയേക്കും എന്റെ നാട്ടിൽ എന്നെ പറ്റിയുള്ള ചില സംശയങ്ങൾ പൊട്ടിമുളച്ചു അവർക്ക് കുറച്ചു വിവരങ്ങളൊക്കെ കിട്ടിയിരുന്നു…………അവരെന്നെ തേടി ഇങ്ങോട്ട് വന്നാൽ മുഴുവൻ പ്രശ്നമാവുമെന്നറിയാവുന്നതുകൊണ്ട് തന്നെ ഞാൻ അവരുടെ അടുത്തേക്ക് വരുകയാണെന്ന രീതിയിൽ ഒരു ക്ലൂ അവർക്കു കൊടുക്കാൻ ഞാൻ തീരുമാനിച്ചു……….അതായിരുന്നു ആ മെയിൽ……….ഞങ്ങൾ അഞ്ചുപേരും കൂടി നടപ്പാക്കിയ പ്ലാൻ………

മെയിൽ തയ്യാറാക്കിയത് ബുദ്ധിയുടെ മറ്റൊരു പ്രതീകമായ നമ്മുടെ മുതലാളി തന്നെ ആയിരുന്നു…..അത് ഇപ്രകാരം ആയിരുന്നു…..

 

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.