?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

ഒടുക്കം വാദ്യമേളങ്ങളുടെയും,കൂടി നിന്നവർ നടത്തിയ പുഷ്പ വൃധിയുടെ അകമ്പടിയോടെയും ഞാൻ ആര്യയുടെ കഴുത്തിൽ താലി ചാർത്തി……സന്തോഷത്താലാവണം അവളുടെ കൺകോണിലൊരു നനവുണ്ടായിരുന്നു……..ചാർത്തിയ താലിയേ ഒന്നൂടെ ഉറപ്പിച്ചു കെട്ടാൻ ഏട്ടത്തിയും അമ്മുവും മുൻപതിയിൽ ഉണ്ടായിരുന്നു………

 

ഒടുക്കം എല്ലാവിധ ചടങ്ങുകൾക്കും ശേഷം ഞാൻ അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി….പൂർണമായും എന്റെ മാത്രമാക്കി……. തുടർന്ന് അച്ഛൻ അമ്മമാരുടെ യും അമ്മാവന്മാരുടെയും അനുഗ്രഹം വേടിച്ചു…..

 

പിന്നെ അങ്ങോട്ടൊരു പൂരമായിരുന്നു ഫോട്ടോ എടുക്കലും ആശംസകൾ നേരലും ഒക്കെ കൂടി കഴിയുമ്പോയേക്ക് രണ്ടു മണി ആയിരുന്നു……….

 

നിന്ന് മുഷിഞ്ഞ ഞങ്ങളെ ഏട്ടത്തി തന്നെ മുൻകൈ എടുത്തു അവിടുന്ന് ഭക്ഷണം കഴിപ്പിക്കാൻ കൊണ്ടുപോയി…….ഒരു പക്ഷെ എല്ലാവരേക്കാളും സന്തോഷിക്കുന്നത് ഏട്ടത്തിയാണെന്ന് തോന്നിപ്പോവും… എല്ലാത്തിലും ഓടി നടന്നു ഞങ്ങളെ നയിക്കുന്നത് ഏട്ടത്തിയാണ്….

 

ഒടുക്കം എല്ലാവരുടെയും ആശീർവാദത്തോടെ ഞാൻ ആര്യയുടെ കൈപിടിച്ചു വീട്ടിലേക്ക് പോകാനുള്ള ഞങ്ങളുടെ വണ്ടിയിലേക്ക് കയറി….ഒപ്പം ഏട്ടനും ഏടത്തിയും അമ്മുവും……

 

അമ്മയും ശ്രീയും കുടുംബക്കാരും ആദ്യമേ പോയിരുന്നു….വീട്ടിലുള്ള ഒരുക്കങ്ങൾക്കായി…….. വണ്ടിയിൽ നിന്നുള്ള ഏട്ടത്തിയുടെയും ഏട്ടന്റെയും അമ്മുവിന്റെയും ഒക്കെ കളിയാക്കലിൽ ഒട്ടും പതറാതെ തന്നെ ഞങ്ങൾ പിടിച്ചു നിന്നു……. കാരണം ഏതോ സമയങ്ങളിൽ ഞങ്ങൾ ആ പഴയ അപ്പൂസും, അച്ചൂസും ആയി മാറിയിരുന്നു….അടിക്ക് തിരിച്ചടി എന്ന രീതിയിൽ ഉറച്ച പ്രതിരോധം തന്നെ ഞാനും ആര്യയും അവർക്കു മുൻപിൽ നടത്തി….

 

ഒടുക്കം വീട്ടിലെത്തി ഒരു നിലവിളക്കിന്റെ അകമ്പടിയോടെ വലതുകാൽ വെച്ച് തന്നെ ആര്യ ഞങ്ങളുടെ വീട്ടിലെ രണ്ടാമത്തെ മരുമകളായി വീട്ടിലേക്ക് കയറി……. നിറഞ്ഞ മനസ്സോടെ അവളെ അമ്മയും കുടുംബക്കാരും ഒക്കെ ആനയിച്ചു എന്ന് പറയുന്നതാവും ശരി…….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.