?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

അവസാനം ഫോൺ വെക്കുമ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു…….എന്തൊക്കെയോ സങ്കടങ്ങൾ ഒരു മഴ കണക്കെ പെയ്തൊഴിഞ്ഞപോലെ….. ഒടുക്കം ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ എഴുനേറ്റ് റൂമിലേക്ക് നടന്നു……

 

പിറ്റേന്ന് രാവിലെ മുതൽ മുഴുവൻ ഓട്ടപ്പാച്ചിലിൽ ആയിരുന്നു………കുടുംബക്കാർക്കൊക്കെ നൂറു ചോദ്യം ചോദിക്കാനേ നേരമുള്ളോ എങ്കിലും അവർക്കൊക്കെ ഞാൻ പുല്ലുവില കൊടുക്കുന്നുണ്ടായിരുന്നു………

 

ഒടുക്കം ഇന്നലെയെടുത്ത കല്യാണ ഡ്രെസ്സിൽ ഒരുങ്ങികൊണ്ട് മൂന്നു നാല് വാഹനത്തിന്റെ അകമ്പടിയോടെ ഞങ്ങൾ അമ്പലത്തിലേക്ക് തിരിച്ചു……..

 

അമ്ബലത്തിൽ സെറ്റ് ചെയ്തിരുന്ന കല്യാണ മണ്ഡപത്തിൽ ഇരിക്കുമ്പോളും എന്റെ മനസ്സിൽ യാധൊരുവിധ ടെൻഷനും കാര്യങ്ങളും ഇല്ലായിരുന്നു………

 

ഒടുക്കം ദിവ്യയും ശ്രീയും അടങ്ങിയ താലപ്പൊലിക്കാരുടെ അകമ്പടിയോടെ ചുവന്ന പട്ടുസാരിയിൽ തിളങ്ങി എന്നെ നോക്കി ഒരു കള്ളച്ചിരിയോടെ ആര്യ വന്നെന്റെ അടുത്ത് വന്നിരുന്നു…..കൂടി നിന്ന എല്ലാവരും ഞങ്ങളെയാണ് നോക്കുന്നതെങ്കിലും എന്റെ കണ്ണ് തിരഞ്ഞത് മറ്റൊരാൾക്ക് വേണ്ടി ആയിരുന്നു……

 

ഒടുക്കം ഏട്ടന്റെയും കുഞ്ഞിന്റെയും കൂടെ ഏടത്തിയും മണ്ടപത്തിനടുത്തെത്തി ഞങ്ങൾക്കടുത്തായി നിന്നു…… ഏതോ ഒരു നിമിഷത്തിൽ എന്റെയും ഏട്ടത്തിയുടെയും കണ്ണുകൾ തമ്മിൽ കോർത്തപ്പോൾ ഏട്ടത്തി ഒന്നുമില്ലെന്ന അർത്ഥത്തിൽ ഒന്ന് കണ്ണിറുക്കി…….

 

ഒടുക്കം കുടുംബക്കാർ നിശ്ചയിച്ച ശുഭ മുഹൂർത്തത്തിൽ മംഗളം നേരാൻ കൂടി നിന്ന നൂറോളം വരുന്ന ആളുകളെ സാക്ഷി നിർത്തി തലകുനിച്ചു താലി സ്വീകരിക്കാൻ പാകത്തിൽ നിന്ന് കണ്ണുകളടച്ചു കൈകൂപ്പി പ്രാർത്ഥിക്കുന്ന ആര്യയുടെ ചെവിയിൽ “are you okay baby”എന്ന് മൊഴിഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നതും ഒരുമിച്ചായിരുന്നു……….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.