“അല്ല… ഇങ്ങനെ ഇരുന്നാൽ മതിയോ ആൾക്കാരൊക്കെ ഇപ്പൊ വരും……..കല്യാണത്തിന് ഒരുപാട് ദിവസം ഒന്നും ഇല്ല……നാളെയാണ്……….”ഏട്ടന്റെ ഓർമ്മപ്പെടുത്തൽ വന്നതോടെ ഞങ്ങൾ വീണ്ടും ഫോമിലായി
പിന്നെ അങ്ങോട്ട് രാത്രി വരെ ഒരു യുദ്ധമായിരുന്നു…………..ഡ്രസ്സ് എടുക്കാൻ പോയി ഡ്രസ്സ് എടുത്തു……ഞാൻ അധ്വാനിച്ച കാശു കൊണ്ട് തന്നെ ഞാൻ താലി വാങ്ങിച്ചു…കൂടെ അമ്മയ്ക്കും അമ്മുവിനും ചെറിയ ഓരോ വളകളും………… ബാർബർ ഷാപ്പിൽ കയറി മുടിയും താടിയും വെട്ടിയൊതുക്കി ചെറിയൊരു മണവാളനായിത്തന്നെ ഞാൻ ഒരുങ്ങി
അത്യാവശ്യം അലങ്കാര പണികളും കസേരകളും ഡെക്കറേഷനും ആദിയും നവനീതും അവരുടെ കുറച്ചു ഫ്രണ്ട്സും കൂടി റെഡി ആക്കി…ദിവ്യ ആര്യയുടെ വീട്ടിലാണ്…..മണവാട്ടിയെ ഒരുക്കാൻ……. ഫുഡ് ഉണ്ടാക്കാൻ സമയമില്ലാത്ത കൊണ്ട് തന്നെ പുറത്തു വിളിച്ചു ഓർഡർ ചെയ്തു………
വളരെ അടുത്ത കുടുംബക്കാരെ മാത്രം വിളിച്ചിട്ടുള്ളു എങ്കിലും അവരൊക്കെ വൈകുന്നേരം ആവുമ്പോയേക്കും എത്തി….ഡ്രസ്സ് എടുത്തു വന്നതിനു ശേഷം അമ്മുവും,ശ്രീയും കൂട്ടുകാരികളും കൂടെയാണ് മണിയറ ഒക്കെ റെഡി ആക്കിയത്…അതിന്റെ കൊട്ടേഷൻ അവർ ഏറ്റെടുത്തു…….
അങ്ങനെ ഒരു 11 മണിയാവുമ്പോയേക്കും ഒരുവിധം എല്ലാവരും സൈഡായി………പക്ഷെ രാത്രിയായപ്പോൾ എനിക്ക് ഒരു പൂതി…..ആര്യയെ ഒന്ന് വിളിക്കാൻ…….
അതിനു ശ്രീയുടെ സഹായത്തോടെ ഞാൻ ആരുടേയും കണ്ണിൽ പെടാതെ ടെറസിലേക്ക് കയറി…….ഫോണെടുത്തു ആര്യ യുടെ നമ്പറിലേക്ക് ഡയല് ചെയ്തു…….
ആദ്യത്തെ റിങ്ങിൽ എടുത്തില്ല…..ഉറങ്ങിക്കാണില്ലെന്ന് ഉറപ്പായത് കൊണ്ട് തന്നെ ഞാൻ വീണ്ടും വിളിച്ചു…..പക്ഷെ ദൈവം എന്നെ ചതിച്ചു…….കരടിയിൽ നിന്നും രക്ഷപ്പെട്ടു ചെന്ന് ചാടിയത് സിംഹത്തിന്റെ മടയിൽ……..ഫോൺ എടുത്തത് ഏട്ടത്തി
?✨️
ithinte munpathe partukal onnum kaanunnillallo
enthupatti?remove aakkiyo
Kollam
it is huge….
very huge….
dear adm thanks for giving a wonderful reading,
man I cant express my words. This is a damn real family entertainer
the best family story i have ever read in this site
hopefully waiting for your next entertainer.
once again THANK YOU……||| THANKYOU SO MUCH…….|||
Puthiya story endhina delete cheythe
new story delete aakiyo???
ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu