?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1532

തിരിച്ചു വാടക വീട്ടിൽ എത്തി എല്ലാ സാധനങ്ങളും ആദിയുടെയും നവനീതിന്റേയും സഹായത്തോടെ പെട്ടെന്ന് തന്നെ പാക്ക് ചെയ്തു,, വീടുപൂട്ടി താക്കോൽ ആദിയെ ഏൽപ്പിച്ചു ഞാൻ ആ വീടിനോടും യാത്ര പറഞ്ഞു…..

 

അവിടെ നിന്നിറങ്ങുന്നതിനു മുൻപ് ഇതിനൊക്കെ കാരണക്കാരനായ ഒരാളെ കൂടി എനിക്ക് വിളിക്കാനുണ്ടായിരുന്നു…..ഫോൺ എടുത്തു ഡയല് ചെയ്തു….ഒന്ന് രണ്ടു തവണ ഡയല് ചെയ്തിട്ടും എടുത്തില്ല……..പക്ഷെ അടുത്ത തവണ വിളിക്കുന്നതിന്‌ മുൻപേ എനിക്കൊരു മെസേജ് വന്നു…….

“ഒരു നന്നി പറച്ചിലിന്റെ ആവശ്യമില്ല……….കേൾക്കാൻ എനിക്ക് താല്പര്യവുമില്ല………ഇതുവരെ നടന്നതൊക്കെ മറക്കുക…..ഈ എന്നെ ഉൾപ്പെടെ………ഒരിക്കലും തിരിച്ചു ഞങ്ങളുടെ അടുത്തേക്ക് വരാനും ഞങ്ങളെ പറ്റി ഓർക്കാതിരിക്കാനും ശ്രമിക്കുക……….ഈ ചാപ്റ്റർ ഈ നിമിഷം നിന്റെ നമ്പർ ബ്ലോക്ക് ചെയ്യുന്നതോടെ ഞാൻ ക്ലോസ് ചെയ്യുകയാണ്…….. ഒന്ന് മാത്രം ALL THE BEST ……….ആൻഡ് ഗുഡ് ബൈ…………”

 

ഒരു ദീർഘനിശ്വാസത്തോടെ ഞാൻ കുറച്ചു സമയം അവിടെ അനങ്ങാതെ നിന്നു….പതിയെ തിരിച്ചു വണ്ടിയിൽ കയറി….കുറച്ചു നേരം കണ്ണടച്ച് ഇരുന്നു…… അയാൾ പറഞ്ഞതാണ് ശരി എല്ലാം മറക്കുന്നതാണ് നല്ലത്……….

 

ഒന്നുകൂടി ശ്വാസം വലിച്ചെടുത്തുവിട്ടു കൊണ്ട് ഞാൻ സീറ്റിൽ ഒന്നുകൂടി ഒതുങ്ങിയിരുന്നു…..വലിയൊരു കടമ്പ ഇപ്പോഴും ബാക്കിയായിരുന്നു……….അമ്മ

 

നടന്ന സംഭവ വികാസങ്ങളെല്ലാം ഏട്ടൻ ഏതോ സമയത്തു അമ്മയെ വിളിച്ചറിയിച്ചിരുന്നു…….സൊ പോയിട്ട് അമ്മയെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഒരു പിടിയും ഇല്ല…..ഒരുപാട് കാലത്തിനു ശേഷം ആണ് അമ്മയുടെ മുന്നിൽ പോയി നില്ക്കാൻ പോകുന്നത്………എന്റെ മുട്ടിടിക്കാൻ തുടങ്ങി സത്യത്തിൽ

 

എന്റെ അവസ്ഥ കണ്ടിട്ട് ഏട്ടന് ചിരിവരുന്നുണ്ടെങ്കിലും എന്നെ കാണിക്കാതെ അടക്കിപ്പിടിക്കാൻ പുള്ളിക്കാരൻ കഷ്ടപ്പെടുന്നുണ്ട്……….

 

ഞാൻ അമ്മയെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ചിന്തിക്കുമ്പോഴും ഏട്ടൻ ആരെയൊക്കെയോ വിളിച്ചു നാളത്തെ വിശേശത്തിനു ക്ഷണിക്കുകയായിരുന്നു…….

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.