?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

ആദിത്യൻ സ്വയം ചിന്തിച്ച് നോക്കി പക്ഷെ തന്റെ അവസ്ഥ മനസ്സിലാക്കാൻ പോലും അവന് സാധിച്ചില്ല ….

 

 

……………………………………………

 

അവന്തിക വനത്തിന് പുറത്ത് എത്തിയ ശേഷം ക്ഷേത്രത്തിന്റെ പുറകിലെ കവാടം വഴി കൽമണ്ഡപത്തിൽ പോയി ഇരുന്നു . പക്ഷെ അവളിൽ സങ്കടം മാത്രമായിരുന്നു . ആ യുവാവ് തന്നിൽ നിന്ന് ഒഴിഞ്ഞ് മാറുന്നതിന്റെ കാരണമറിയാതെ ….

 

 

സമയം കൊഴിഞ്ഞ് പോയി ക്ഷേത്ര പൂജകളും മറ്റും കഴിഞ്ഞ് അവർ തിരിച്ച് കൊട്ടാരത്തിലേയ്ക്ക് മടങ്ങി …….

 

 

……………………………………………

 

 

അന്ന് രാത്രി ഇരുൾ നിറഞ്ഞ അമാവാസിദിനം പൈശാചിക ശക്തികൾ ഏറ്റുവും കൂടുതൽ ശക്തിയാർജിക്കുന്ന ദിവസം .

 

 

ആ ഇരുൾ നിറഞ്ഞ കറുത്ത വനം .

 

 

ആ വനത്തിന്റെ നടുക്കായി പ്രതിഷ്ഠിച്ചിരിക്കുന്ന ആ അസുര മൂർത്തിയുടെ (പൈശാചിക ശക്തി ) വിഗ്രഹത്തിനടുത്ത് ഒരു ഹോമകുണ്ഡത്തിൽ തീ ആളി കത്തുന്നു . ആ എരിയുന്ന തീയുടെ വെളിച്ചം അവിടെ മുഴുവൻ വ്യാപിച്ചിരിക്കുന്നു .

 

 

ആ ഹോമകുണ്ഡത്തിലേയ്ക്ക് ഒരു മന്ത്രവാദി എന്തൊക്കെയോ മന്ത്രങ്ങൾ പറഞ്ഞ ശേഷം സുഗന്ധ ദ്രവ്യങ്ങളും മറ്റും നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു , അത് കാരണം ആ തീ ആളി കത്തുന്നു . അയാൾക്കടുത്തായി ആ വിഗ്രഹത്തിന്റെ മുൻപിൽ നിലത്ത് ഉറച്ച ശരീരവും രക്തവർണ്ണമായ കണ്ണുകളും ഉള്ള ആ മനുഷ്യൻ കണ്ണുകളടച്ച് കിടക്കുന്നു …… പക്ഷെ തലമുടി മുഴുവൻ നരച്ച് ഉറച്ചശരീരമെല്ലാം ഉണങ്ങി ചർമ്മം ചുളുങ്ങിയ ഒരു വൃദ്ധന്റെ അവസ്ഥയിലാണ് അയാൾ ഇപ്പോൾ അവിടെ കിടക്കുന്നത് .

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.