?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

……………………………..

 

 

രാത്രിയാമത്തിൽ അവന്തിക ഒരു സ്വപ്നം കണ്ട് വേഗം മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു …… അവൾ കണ്ടത് ആദിത്യനെയായിരുന്നു അന്ന് ആ വനത്തിൽ വച്ച് നടന്ന കാര്യങ്ങൾ നേരിട്ടെന്ന പോലെ അവൾ വീണ്ടും സ്വപ്നത്തിലൂടെ അനുഭവിച്ചറിഞ്ഞു . അവളുടെ ഓർമ്മയിലേക്ക് വീണ്ടും ആ യുവാവിന്റെ രൂപം തെളിഞ്ഞ് വന്നു . അപ്പോഴാണ് ആ യുവാവിന്റെ കഴുത്തിലെ രുദ്രാക്ഷമാലയെ കുറിച്ചും സൂര്യപ്രകാശത്തിൽ വെട്ടി തിളങ്ങിയ ആ വാളിനെ കുറിച്ചും അവൾ ചിന്തിച്ചത് .

 

 

” ആ യുവാവിന്റെ കഴുത്തിലെ രുദ്രാക്ഷമാല , അതിൽ പതിപ്പിച്ചിരിക്കുന്ന രന്തം പിന്നെ കയ്യിൽ ഇരുന്ന ആ വാൾ അതിന്റെ രൂപം എവിടെയോ കേട്ട് മറന്ന പോലെ …… അതെ അത് സൂര്യ അസ്ത്ര ആ വാൾ അല്ലേ ……. അപ്പോൾ പൂർവ്വികർ പറഞ്ഞത് കെട്ട് കഥകൾ അല്ല അത് സത്യമാണ് . അതുകൊണ്ടാണ് വന്യമൃഗങ്ങൾ പോലും ആ യുവാവിന്റെ ആജ്ഞ അനുസരിക്കുന്നത് .

 

 

അപ്പോൾ ആ യുവാവ് …… ആ യുവാവ് തീർച്ചയായും സൂര്യവംശത്തിൽ ജനിച്ചതായിരിക്കണം . അതെ ആ യുവാവിന്റെ ഇടനെഞ്ചിൽ പച്ചകുത്തിയിരിക്കുന്ന അർദ്ധ സൂര്യന്റെ ചിത്രം അപ്പോൾ ആ യുവാവ് സൂര്യ വംശജൻ തന്നെ ….. പക്ഷെ അയാൾ എങ്ങനെ ? എന്തിന് ? ആ കൊടും കാട്ടിൽ കഴിയുന്നു ……. ഞാൻ സംശയിക്കുന്നതൊക്കെ ശരിയാണോ ? അതൊ വെറും തോന്നലാണോ ….. പക്ഷെ ആ മുഖം എനിക്ക് മറക്കാൻ കഴിയുന്നില്ല …. എത്രത്തോളം മറക്കാൻ ശ്രമിച്ചാലും ആ മുഖം വീണ്ടും വീണ്ടും മനസ്സിൽ ആഴത്തിൽ പതിയുന്നു ….. എനിക്ക് എന്താ പറ്റിയത് ……. ? ”

 

 

അവന്തിക തന്നോട് തന്നെ ചോദിച്ചു പക്ഷെ അവളുടെ അവസ്ഥ അവകൾക്ക് പോലും മനസ്സിലാക്കാൻ സാധിച്ചില്ല ……

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.