?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

……………………………………………

 

 

വനത്തിനുള്ളിലെ നദിയുടെ അരികിലുള്ള പാറമുകളിൽ ആദിത്യൻ ദൂരേയ്ക്ക് നോക്കി അങ്ങനെ ഇരുന്നു . ഒരു ചിറകടി ശബ്ദത്തോടെ കഴുകൻ അവന്റെ അടുത്ത് പറന്നിറങ്ങിയ ശേഷം ശബ്ദിക്കാൻ തുടങ്ങി . കഴുകനെ കണ്ടതും ആദിത്യൻ കുറച്ച് ദിവസങ്ങൾ പുറകിലേയ്ക്ക് ചിന്തിച്ചു . കഴുകൻ അന്ന് ആദ്യം തന്നെ ആ ഗുഹയ്ക്കുള്ളിൽ എത്തിച്ച ദിവസം ….

 

 

……………………………..

 

 

ആ ഇരുമ്പ് പെട്ടി കയ്യിൽ എടുത്ത ശേഷം ആദിത്യൻ അത് തുറന്ന് നോക്കി . അതിനുള്ളിൽ പതക്കമൊക്കെ ഉള്ള ഒരു രുദ്രാക്ഷമാല ഭദ്രമായി വച്ചിരിക്കുന്നതാണ് അവൻ കണ്ടത് . അവൻ ആ രുദ്രാക്ഷ മാല കൈയ്യിൽ എടുത്ത് അൽപ നേരം കൗതുകത്തോടെ നോക്കി . അതിന് ശേഷം അത് കഴുത്തിലേക്ക് ഇട്ടു ഒപ്പം നിലത്ത് വച്ച ആ വാളും കയ്യിൽ എടുത്തു .

 

 

പെട്ടെന്ന് രുദ്രാക്ഷ മാലയിലെ പതക്കത്തിൽ ഉറപ്പിച്ച് വച്ചിരിക്കുന്ന സൂര്യകാന്ത കല്ലിൽ നിന്ന് ചുവന്ന പ്രകാശം ഉൽഭവിക്കാൻ തുടങ്ങി . ആദിത്യന്റെ ഉള്ളിൽ അത് കണ്ട് ഭയമാണ് വന്ന് നിറഞ്ഞത് . ആ ചുവന്ന പ്രകാശം ആ വാളിൽ വന്ന് പതിച്ചതും ആ വാളിന്റെ കൈ പിടിയിൽ പതിപ്പിച്ചിരിക്കുന്ന അഞ്ച് രത്നങ്ങളും വ്യത്യസ്തമായ അഞ്ച് നിറങ്ങളിൽ പ്രകാശിക്കാൻ തുടങ്ങി . ആ വ്യത്യസ്ത നിറത്തിലുള്ള പ്രകാശങ്ങൾ ആദിത്യന് ചുറ്റും വലയം ചെയ്യാൻ ആരംഭിച്ചു . പെട്ടെന്ന് അവൻ ബോധമറ്റ് നിലത്തേക്ക് വീണു .

 

 

നിലത്തേയ്ക്ക് വീണ ആദിത്യൻ ഒരു സ്വപ്ന ലോകത്തിലേയ്ക്ക് മാറ്റപ്പെട്ടു . ആദ്യം കണ്ടത് ഒരു ഉൽക്ക ഭൂമിയിൽ വന്ന് പതിക്കുന്നതും അതിൽ നിന്ന് ലഭിക്കുന്ന വത്യസ്തങ്ങളായ രത്നങ്ങൾ ഉപയോഗിച്ച് വാളും രുദ്രാക്ഷമാലയും നിർമിക്കുന്നതാണ് , പിന്നീട് അവ ഈ ഗുഹയ്ക്കുള്ളിൽ സ്ഥാപിക്കുന്നതും .

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.