?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

” നോക്കൂ…. ആ വൃദ്ധ പക്ഷിയെ കൂട്ടിലടയ്ച്ച് വച്ചിരിക്കുന്നു …. അതിന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് സങ്കടമാകുന്നു അതിനെ എത്രയും വേഗം സ്വതന്ത്യമാക്കണം …. ”

 

അവന്തിക തോഴിയോട് പറഞ്ഞു …. അത് കേട്ട തോഴി ആ വൃദ്ധയെ നോക്കിയ ശേഷം അവന്തികയെ നോക്കി പുഞ്ചിരിച്ചു ….

 

 

” കുമാരീ …. അത് തത്തയെ കൊണ്ട് ചീട്ടെടുപ്പിച്ച് ഫലം പറയുന്ന സ്ത്രീയാണ് …. അത് അവരുടെ ഉപജീവനമാർഗമാണ് … ആ തത്തയെ തുറന്ന് വിട്ടാലും അത് പറന്നു പോകില്ല …… അങ്ങനെയാണ് അതിനെ ശീലിപ്പിച്ചിരിക്കുന്നത് …. ”

 

തോഴി അവന്തികയോട് പറഞ്ഞു ….

 

 

” തത്തയെ കൊണ്ട് ഫലം പറയിപ്പിക്കുകയോ….. അത് എന്താണ് ഞാൻ കേട്ടിട്ടില്ലല്ലോ…. ? ”

 

 

അവന്തികയുടെ ചോദ്യത്തിന് തോഴി അതിനെ കുറിച്ച് വിശദമായി പറഞ്ഞു കൊടുത്തു …. എല്ലാം കേട്ട് കഴിഞ്ഞതും അവൾക്കും അതൊന്ന് പരീക്ഷിച്ച് നോക്കണമെന്ന് അതിയായ ആഗ്രഹമായി …….
അവന്തിക കുതിര വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഒപ്പം തോഴിമാരും ……

 

 

അവന്തിക പുറത്തേയ്ക്ക് ഇറങ്ങിയത് കണ്ടതും പടയാളികളും കുതിരപുറത്ത് നിന്ന് താഴേയ്ക്ക് ഇറങ്ങി അവളുടെ അടുത്തേക്ക് വേഗത്തിൽ വന്നു . ഇത് കണ്ടതും അവന്തിക കൈ ഉയർത്തി അവിടെ തന്നെ നിൽക്കാൻ ആജ്ഞ നൽകി . അവർ അതുപോലെ അനുസരിച്ചു …..

 

 

കുതിര വണ്ടിയിൽ നിന്ന് ഒരു സുന്ദരിയായ യുവതി പുറത്തേക്ക് ഇറങ്ങിയത് കണ്ടതും , അവൾ അണിഞ്ഞിരിക്കുന്ന വസ്ത്രവും ആഭരണങ്ങളും പിന്നെ പടയാളികൾക്ക് ആജ്ഞ നൽകിയതുമൊക്കെ വച്ച് അവൾ രാജകുമാരിയാണ് എന്ന് ആ വൃദ്ധ മനസ്സിലാക്കി അവർ അൽപം ഭയത്തോടെ കൈകൂപ്പി എണീറ്റ് നിന്നു …..

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.