?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

അവന്തികയും തോഴിമാരും ആ ആൽമരചുവട്ടിലേക്ക് നടന്നു . ആ വൃദ്ധ അത് കണ്ട് ഒന്നും മനസ്സിലാകാതെ അങ്ങനെ തന്നെ നിന്നു .

 

 

” എന്തിനാണ് ഈയുള്ളവളുടെ അടുത്തേക്ക് വന്നത് . അറിയാതെ ഞാനെന്തെങ്കലും തെറ്റ് ചെയ്തെങ്കിൽ ക്ഷമിക്കണം കുമാരീ …… ”

 

ആ വൃദ്ധ കൈ കൂപ്പിക്കൊണ്ട് അവന്തികയോട് പറഞ്ഞു .

 

 

അത് കേട്ടതും അവൾ ആദ്യം ഒന്നു പുഞ്ചിരിച്ചു .

 

 

” കുമാരി നിങ്ങളുടെ അടുത്തേക്ക് വന്നത് തത്തയെ കൊണ്ട് ചീട്ടെടുപ്പിച്ച് ഫലമറിയാനാണ് ….. ”

 

 

തോഴി പറഞ്ഞ ആ വാക്കുകൾ കേട്ടതും വിശ്വസിക്കാനാകാതെ ആ വൃദ്ധ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു . ശേഷം തത്തയുടെ കൂട് എടുത്ത് അരികിൽ വച്ച് , ആ ആൽത്തറയുടെ കരിങ്കൽ കെട്ടിൽ ചീട്ടുകൾ നിരത്തി വച്ചു . എന്നിട്ട് തത്തയുടെ കൂട് തുറന്നു , പക്ഷെ തത്ത പുറത്തിറങ്ങി ചീട്ടെടുക്കാൻ കൂട്ടാക്കിയില്ല . രണ്ട് മൂന്ന് വട്ടം ഇതാവർത്തിച്ചു ….

 

 

” കുമാരീ ….. തത്ത ചീട്ടെടുക്കാൻ തയ്യാറാകുന്നില്ല അതിനർത്ഥം ചീട്ടെടുക്കുമ്പോൾ അറിയുന്ന കാര്യങ്ങൾ മറ്റാരും അറിയരുത് എന്നാണ് . കുമാരിയുടെ തോഴിമാരുടെ സാമിപ്യമുള്ളപ്പോൾ തത്ത ചീട്ടെടുക്കില്ല , അതിന്റെ ഫലം അറിയാനും കഴിയില്ല . അതിലുള്ള കാര്യങ്ങൾ മറ്റാരും അറിയാൻ പാടില്ല എന്നാണ് ഇതിനർത്ഥം ….. ”

 

ആ വൃദ്ധ അവന്തികയോട് പറഞ്ഞു .

 

 

അവന്തിക ഒരു നിമിഷം ഒന്നാലോചിച്ച ശേഷം തോഴിമാരോട് കുതിര വണ്ടിയുടെ അടുത്തേയ്ക്ക് പോകുവാൻ പറഞ്ഞു . അവർ അവളുടെ വാക്കുകൾ അതുപോലെ അനുസരിച്ചു ….. തോഴിമാർ അവിടെ നിന്നും മാറിയതും തത്ത കൂടിന്റെ പുറത്ത് ഇറങ്ങി ഒരു ചീട്ട് ചുണ്ടുകൾ കൊണ്ട് കൊത്തിയെടുത്ത് മാറ്റിയിട്ട ശേഷം അത് കൂടിനുള്ളിലേക്ക് കയറിപ്പോയി ….

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.