?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

‘ സങ്കൽപ്പങ്ങൾക്കധീതമായ പ്രണയകാവ്യം തീർക്കാൻ കൃഷ്ണനും രാധയ്ക്കും സാധിച്ചു , പക്ഷെ വിധി അവരെ അകറ്റുകയാണ് ചെയ്തത് ….. കുമാരീ അങ്ങയുടെ ജീവിതത്തിലും എന്താണ് വന്ന് ഭവിക്കുക എന്ന് എനിക്കറിയാം പക്ഷെ അത് തുറന്ന് പറഞ്ഞാൽ വിധി പോലും ചിലപ്പോൾ തിരുത്തി കുറിക്കപ്പെടും കാരണം കുമാരിയുടെ മനസ്സിലെ പ്രണയം സത്യമാണ് …… ‘

 

ആ വൃദ്ധ മനസ്സിലോർത്തു .

 

……………………………..

 

 

അവർ വീണ്ടും യാത്ര തുടർന്നു …..
ഒടുവിൽ അതിർത്ഥി പ്രദേശത്തെ ക്ഷേത്രത്തിനടുത്ത് അവർ എത്തിച്ചേർന്നു . പടയാളികളെ ക്ഷേത്രത്തിന് പുറത്ത് നിർത്തിയ ശേഷം അവന്തികയും തോഴിമാരും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു …….

 

 

ക്ഷേത്ര പൂജാരിമാർ അവരെ എതിരേറ്റു . അവന്തിക ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നിൽ കൈകൂപ്പി പ്രാർത്ഥിച്ചു പക്ഷെ അവളുടെ മനസ്സിൽ തെളിഞ്ഞ് വന്നത് മുഴുവൻ ആ യുവാവിന്റെ മുഖമായിരുന്നു . അവൻ അടുത്ത് എവിടെയോ ഉണ്ടെന്നുള്ള ഒരു തോന്നലായിരുന്നു അവളുടെ മനസ്സിൽ മുഴുവൻ …….

 

 

” കുമാരീ …… ”

 

ക്ഷേത്രത്തിലെ പൂജാരി അവന്തികയെ വിളിച്ചു .

 

 

” കുമാരി ജ്യോതിശാസ്ത്രി രണ്ട് ദിവസം മുൻപ് ഇവിടെ എത്തിയിരുന്നു . അദ്ദേഹം പറഞ്ഞു ക്ഷേത്രത്തിന്റെ ഏറ്റുവും ഉള്ളിലുള്ള കൽമണ്ഡപത്തിലിരുന്ന് കുമാരി ഏകയായി ആരുടെയും സാന്നിദ്ധ്യം ഇല്ലാതെ മൂന്ന് നാഴികയോളം സമയം പ്രാർത്ഥിക്കണമെന്ന് …. അദ്ദേഹം അത് നിർബന്ധമായും കുമാരിയെക്കൊണ്ട് ചെയ്യിക്കണമെന്ന് പറഞ്ഞിട്ടുണ്ട് . കുമാരി തോഴിമാരോട് പറഞ്ഞ ശേഷം ഉളളിലേക്ക് വരൂ … ”

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.