?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

മുൻപിൽ നിൽക്കുന്ന ഇരയെ കടിച്ച് കീറാനുള്ള ഭാവത്തിൽ ആ ചെന്നായ അവന്തികയുടെ അടുത്തേയ്ക്ക് ഓടി വന്നു . ഉള്ളിലെ ഭയം കാരണം ഒന്നലറി കരയാനോ തിരിഞ്ഞ് ഓടാനോ പോലും കഴിയാതെ അവൾ നിശ്ചലയായിപ്പോയി . ഓടി വന്ന ചെന്നായ തന്റെ നേരെ ഉയർന്ന് ചാടിയതും അവൾ പേടി കാരണം കണ്ണുകൾ ഇറുക്കി അടച്ചു പക്ഷെ നിമിഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല . അവൾ കണ്ണുകൾ തുറന്നപ്പോൾ മുന്നിലെ കാഴ്ച കണ്ട് ഞെട്ടിപ്പോയി ….. തന്നെ അന്ന് ആക്രമിക്കാൻ ശ്രമിച്ച ആ സിംഹം ചെന്നായയുടെ കഴുത്തിൽ പല്ലുകൾ അമർത്തി വച്ചിരിക്കുന്നു . ആ ചെന്നായ ജീവന് വേണ്ടി പിടയുകയാണ് പക്ഷെ ആ സിംഹം ഒന്നു കൂടി പല്ലുകൾ ചെന്നായയുടെ കഴുത്തിൽ അമർത്തി , നിമിഷങ്ങൾക്കകം ആ ചെന്നായ പിടഞ്ഞ് മരിച്ചു .

 

 

വായുടെ ഭാഗത്ത് പറ്റിയ രക്തം നാവ് കൊണ്ട് തുടച്ചെടുത്ത് അവന്തികയെ ഒന്ന് നോക്കിയ ശേഷം ആ സിംഹം വനത്തിനുള്ളിലേക്ക് നടന്നകന്നു …..

 

 

മുന്നിൽ നടന്ന സംഭവങ്ങൾ ഒക്കെ കണ്ട് പേടിച്ച് അവൾ അങ്ങനെ തന്നെനിന്നു . പക്ഷെ അവൾക്ക് ഒരു സത്യം മനസ്സിലായി ആ സിംഹം തന്നെ ഇനി ഉപദ്രവിക്കില്ല എന്ന് കാരണം അതല്ലേ തന്റെ ജീവൻ രക്ഷിച്ചത് മാത്രമല്ല ഇപ്പോൾ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചതുമില്ല.

 

 

ചിന്തകളിൽ നിന്ന് ഉണർന്ന അവന്തിക ആ സിംഹം നടന്ന് പോയ ദിശയിലൂടെ മുന്നോട്ട് നടന്നു .

 

 

അൽപ ദൂരം മുന്നോട്ട് നടന്നതും പെട്ടെന്ന് ഒരു മരത്തിന്റെ മുകളിൽ നിന്ന് പുറകിലായി എന്തോ നിലത്തേക്ക് ചാടി ഇറങ്ങുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞ് നോക്കി ….. മുന്നിൽ നിൽക്കുന്ന ആളിനെ കണ്ട് അവൾ ആദ്യം ഒന്ന് ഞെട്ടുകയാണ് ചെയ്തത് . കുറച്ച് ദിവസങ്ങളായി സ്വപ്നങ്ങളിലും ചിന്തകളിലും മാത്രം തെളിഞ് വരുന്ന ആ രൂപം ….. അവൾ അവനെ തന്നെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു …..

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.