?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

‘ വേഗം പുറത്തേയ്ക്ക് പോക . ‘

 

എന്ന് മനസ്സിൽ ആരോ പറയുന്നത് പോലെ തോന്നിയതും അവൻ വേഗം വാളും കയ്യിലെടുത്ത് ഗുഹയ്ക്ക് പുറത്തേയ്ക്ക് ഇറങ്ങി മുന്നോട്ട് നടന്നു. കുറച്ച് ദൂരം പിന്നിട്ടതും ഒരാൾ ഓടുന്നതും ഒപ്പം പാദസ്വരത്തിന്റെ ശബ്ദവും കേട്ടാണ് അവൻ ആ ദിശയിലേക്ക് തിരിഞ്ഞ് നോക്കിയത് . അപ്പോൾ കണ്ടത് സ്വപ്നത്തിൽ കണ്ട രൂപമുള്ള യുവതി വഴിയറിയാതെ ഓടുന്നതാണ് . പെട്ടെന്ന് അവന്റെ ഓർമ്മയിൽ വീണ്ടും ആ യുവതിയുടെ രൂപം തെളിഞ്ഞു വന്നു , പക്ഷെ ഇപ്പോൾ ആ അവ്യക്തമായ മുഖത്തിന് പകരം വ്യക്തമായ പുഞ്ചിരിക്കുന്ന യുവതിയുടെ മുഖമാണ് തെളിഞ്ഞ് വന്നത് . ആ യുവതി ഇതാ തന്റെ മുന്നിൽ നിൽക്കുന്നു പേടിച്ച മുഖവുമായി മുൻപിലെ മരണത്തെ കണ്ട് പേടിച്ച് . ആദ്യമായി അവളെ കണ്ട ആ നിമിഷം .

 

 

……………………………………………

 

 

ആദിത്യൻ തന്റെ ചിന്തകളിൽ നിന്ന് ഉണർന്നു . മുന്നിലൂടെ ഒഴുകുന്ന നദിയിലേക്ക് അവൻ ഒന്ന് നോക്കി .

 

 

‘ അവൾ എല്ലാം മനസ്സിലാക്കിയിരിക്കുന്നു . ഞാൻ ആരാണ് എന്നുൾപ്പടെ …… പക്ഷെ അവളെ എന്തിനാണ് ഞാൻ ആദ്യം സ്വപ്നത്തിൽ കണ്ടത് അതിന് ശേഷം നേരിട്ട് കണ്ടു , മരണത്തിൽ നിന്ന് പോലും രക്ഷിച്ചു . ഇന്ന് അവൾ എന്നെ തേടി ഈ കൊടും വനത്തിൽ എത്തി . അവളെ കണ്ടതിനു ശേഷം ഉറക്കത്തിൽ പോലും തെളിഞ്ഞ് വരുന്നത് അവളുടെ രൂപമാണ് . അവളെ വീണ്ടും കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും എനിക്കതിന് സാധിക്കുന്നില്ല . ഇന്ന് അവൾ എന്റെ അടുത്ത് എത്തിയപ്പോൾ എന്റെ ശക്തിയും ദൈര്യവും ചോർന്നുപോയി , ഒഴിഞ്ഞ് മാറാനെ എനിക്ക് കഴിഞ്ഞുള്ളൂ . എന്താണ് എനിക്ക് പറ്റിയത് . മറ്റൊന്നിനെയും ഭയമില്ലാത്ത ഞാൻ അവളെ ആദ്യവും പിന്നെ ഇന്നും കണ്ടപ്പോൾ എന്റെ ഉള്ളിൽ ഭയം വന്ന് നിറഞ്ഞതിന്റെ കാരണമെന്താണ് …. ? ‘

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.