?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

പോകുന്ന വഴിയിലൊക്കെ പുറത്തെ കാഴ്ചകളിൽ നോക്കിയിരിക്കുകയാണെങ്കിലും ആ യുവാവിനെ ഒന്നുകൂടി കാണണം എന്ന ആഗ്രഹമായിരുന്നു അവളുടെ മനസ്സിൽ മുഴുവൻ …… ഒരു നോക്ക് മാത്രമേ കണ്ടുള്ളൂ എങ്കിലും തുടർച്ചയായി തന്റെ സ്വപ്നത്തിൽ വരുന്ന ആ യുവാവിനെ അവൾ ഇഷ്ടപ്പെട്ട് തുടങ്ങിയിരുന്നു …. പക്ഷെ അത് തന്റെ ജീവൻ രക്ഷിച്ചതിനുള്ള നന്ദിയിലും ആരാധനയിലും ആരംഭിച്ചു എങ്കിലും അവൾ പോലും അറിയാതെ അത് പ്രണയമായി മാറി കഴിഞ്ഞിരുന്നു ….

 

 

കുറച്ചധികം ദൂരം പിന്നിട്ടു ……….. ഒരു വിജനമായ പ്രദേശം , വഴിയരികിലുള്ള ഒരു ആൽമരച്ചുവട്ടിൽ തത്തയെ കൊണ്ട് ചീട്ടെടുപ്പിച്ച് ഫലം പറയുന്ന ഒരു വൃദ്ധയായ സ്ത്രീ മരത്തണലിൽ ഇരിക്കുകയായിരുന്നു ……

 

 

കൊട്ടാരത്തിലെ പടയാളികളെയും കുതിരവണ്ടിയുമൊക്കെ കണ്ടതും ആ വൃദ്ധ ബഹുമാനപൂർവ്വം ആൽത്തറയിൽ നിന്ന് എണീറ്റ് നിന്നു ….. അവന്തിക ആ വൃദ്ധയായ സ്ത്രീ ആൽമരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് കണ്ടു …. പക്ഷെ അവളുടെ നോട്ടം പോയത് ആൽത്തറയിലെ കരിങ്കൽ കെട്ടിന് പുറത്ത് കൂട്ടിലടച്ച് വച്ചിരിക്കുന്ന ആ തത്തയിലേക്കായിരുന്നു ….. കൂട്ടിലടയ്ക്കപ്പെട്ട ആ തത്തയെ കണ്ടതും അവളിൽ സഹതാപവും അൽപം ദേഷ്യവും ഉണ്ടായി ….. അവൾ കുതിര വണ്ടി തെളിക്കുന്ന ഭൃത്യനോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു …..
അയാൾ കുമാരിയുടെ ആജ്ഞ അതുപോലെ അനുസരിച്ചു .

 

 

” എന്തിനാ ….. കുമാരി യാത്ര നിർത്തിച്ചത് ….? നമുക്ക് എത്തിച്ചേരാൻ ഇനിയും ദൂരമുണ്ട് ….. ”

 

തോഴി അവന്തികയോട് ചോദിച്ചു ….

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.