?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

” എന്ത് പരീക്ഷണമാണ് ഭഗവാനെ ഇത് ? ”

 

അനസൂയ തന്റെ മകളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി ……

 

 

” മാതെ …… സങ്കടപ്പെടാതിരിക്കൂ . എനിക്ക് ഒരു ആപത്തും വരില്ല . ജ്യോതിശാസ്ത്രി പറഞ്ഞല്ലോ എന്നെ സംരക്ഷിക്കാൻ ഏതോ ഒരു ശക്തി ഉണ്ടെന്ന് പിന്നെ എന്തിനാ വെറുതെ സങ്കടപ്പെടുന്നത് ….. ”

 

അവന്തിക ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം തന്റെ അറയിലേക്ക് പോയി …….

 

 

……………………………..

 

 

” കുമാരി…….. ഇനി കുമാരിക്ക് എല്ലാ ആഴ്ചവട്ടവും കൊട്ടാരത്തിന് പുറത്തേക്ക് പോകാൻ കഴിയുമല്ലോ ?……. ”

 

 

ഒരു തോഴി പുഞ്ചിരിയോടെ അത് പറഞ്ഞപ്പോഴാണ് അവന്തിക ജ്യോതിശാസ്ത്രി പറഞ്ഞ ആ കാര്യം ഓർമ്മിച്ചത് ……. അവളുടെ ഉള്ളിൽ വല്ലാത്ത ഒരു സന്തോഷം വന്ന് നിറഞ്ഞു പക്ഷെ അതിന്റെ കാരണം അവൾക്ക് വ്യക്തമായില്ല …..

 

 

” എന്നാലും കുമാരീ …… ജ്യോതിശാസ്ത്രി പറഞ്ഞ ആ സംരക്ഷണ കവചം അത് എന്താണ് ……? ചാന്ദഭഗവാന്റെ അനുഗ്രഹമാണെങ്കിൽ അത് ജ്യോതിശാസ്ത്രിയുടെ ജ്ഞാന ദൃഷ്ടിയിൽ തെളിഞ്ഞ് വരേണ്ടതല്ലേ …… പക്ഷെ അദ്ദേഹത്തിന് പോലും വ്യക്തമാകാത്ത ആ
സംരക്ഷണ കവചം അത് ….. ? ”

 

 

തോഴി അവന്തികയോട് പറഞ്ഞ ശേഷം ആലോചിക്കാൻ തുടങ്ങി ….. അവന്തിക അറയിലെ തന്റെ മെത്തകൊണ്ടുള്ള കിടക്കയിലേക്ക് ഇരുന്ന ശേഷം തോഴി പറഞ്ഞ കാര്യം ഒന്നാലോചിച്ചു നോക്കി . പക്ഷെ അവൾക്കും ഉത്തരമൊന്നും കിട്ടിയില്ല ……..

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.