?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

……………………………………………

 

 

ആ ദിവസം രാത്രി …….
വനാസുരവംശജർ താമസിക്കുന്ന ആ ഇരുൾ നിറഞ്ഞ വനത്തിന് തൊട്ടടുത്തുള്ള അമരാപുരി എന്ന ദരിദ്ര ഗ്രാമം ……

 

 

മൺപാത്രങ്ങൾ നിർമ്മിച്ച് വിൽക്കുന്ന ഒരു യുവാവ് താൻ നിർമ്മിച്ച പാത്രങ്ങൾ ദൂരെയുള്ള മറ്റൊരു ഗ്രാമത്തിലെ ചന്തയിൽ കൊണ്ട് പോയി വിറ്റതിനു ശേഷം ബാക്കിയായ മൺപാത്രങ്ങൾ കാളവണ്ടിയിൽ കയറ്റി തന്റെ ഗ്രാമമായ അമരാപുരിയിലേക്ക് വരികയായിരുന്നു ……

 

 

നേരം നന്നേ ഇരുട്ടി എങ്ങും കൂരിരുട്ട് മാത്രം ….. ജനവാസമില്ലാത്ത വനപ്രദേശത്തിന് സമീപത്തെ മൺ പാതയിലൂടെ കാളവണ്ടി തെളിച്ച് ഒറ്റയ്ക്ക് വരികയായിരുന്നു ആ യുവാവ് …… രാത്രി ഈ വഴിയിലൂടെ യാത്ര ചെയ്യാൻ മനസ്സിൽ വളരെയധികം ഭയമുണ്ടെങ്കിലും വേറെ നിവർത്തിയില്ലാത്തതു കൊണ്ടാണ് രാത്രി ഈ വഴി യാത്ര ചെയ്യാൻ ആ യുവാവ് തീരുമാനിച്ചത് . കാരണം മൺ പാത്രം വിറ്റ കാശ് കൊണ്ട് വാങ്ങിയ അരിയും സാധനങ്ങളും കാളവണ്ടിയിൽ ഉണ്ട് , അവ വീട്ടിൽ എത്തിച്ചാലെ നാളെ അടുപ്പ് പുകയൂ….. പിതാവില്ലാത്ത സഹോദരങ്ങൾക്കും മാതാവിനും താൻ മാത്രമാണ് ആശ്രയം …. ഈ കാരണങ്ങൾ അവന്റെ ഉള്ളിലെ ഭയത്തിനെക്കാൾ ഏറെ വലുതായിരുന്നു ……

 

 

കൂരിരുട്ട് നിറഞ്ഞ ആ മൺ പാതയിൽ കാളവണ്ടിയിൽ തൂക്കി ഇട്ടിരിക്കുന്ന റാന്തൽ വെളിച്ചത്തിൽ ആ യുവാവ് കാളവണ്ടി മുന്നോട്ട് തെളിച്ചു . പെട്ടെന്ന് ആ ഇരുണ്ട റാന്തൽ വെളിച്ചത്തിൽ ദൂരെ രണ്ട് മൂന്ന് മനുഷ്യ രൂപങ്ങൾ നിൽക്കുന്നത് അവൻ കണ്ടു ….അവന്റെ ഉള്ളിലെ ഭയം അൽപ്പമൊന്ന് വർദ്ധിച്ചു . കുറച്ച് കൂടെ മുന്നോട്ട് പോയതും ആ മനുഷ്യ രൂപങ്ങൾ അവൻ വ്യക്തമായി കണ്ടു , അവന്റെ ഉള്ളിൽ ഭയം ഇരട്ടിയായി വന്ന് നിറഞ്ഞു …. ഉള്ളിലെ ഭയം കാരണം കൈകാലുകൾ വിറയ്ക്കാൻ ആരംഭിച്ചു , തൊണ്ട വരളുന്നത് പോലെ അവന് തോന്നി .

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.