?? അവൾ രാജകുമാരി – 9 ?? [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 618

 

മുന്നോട്ട് നടന്ന ആദിത്യന് നേരെ അവൾ ഉറക്കെ വിളിച്ച് പറഞ്ഞു . അവൾ പറഞ്ഞ വാക്കുകൾ കേട്ടതും കടിഞ്ഞാൺ ഇട്ട കുതിരയെപ്പോലെ അവന്റെ കാലുകൾ നിശ്ചലമായി . അവൻ തിരിഞ്ഞ് നോക്കിയതും കൈകൾ കെട്ടി അവനെ തന്നെ നോക്കി നിൽക്കുന്ന അവന്തികയെയാണ് കണ്ടത് . അവൻ അവളുടെ അടുത്തേയ്ക്ക് നടന്നു . അവളുടെ തൊട്ടടുത്ത് എത്തിയ ശേഷം അവളുടെ മുഖത്തേയ്ക്ക് തന്നെ അവൻ നോക്കി നിന്നു . അവന്റെ നോട്ടം അവളുടെ മനസ്സിലെ ദൈര്യം മുഴുവൻ ചോർത്തികളഞ്ഞു അവൾ പതിയെ തലകുനിച്ച് .

 

 

ആദിത്യൻ തന്റെ ചൂണ്ടു വിരൽ കൊണ്ട് അവളുടെ നാടിയിൽ തൊട്ട് അവളുടെ മുഖം തന്റെ നേരെ ഉയർത്തി . ഒരു പുഞ്ചിരിച്ച മുഖത്തോടെ അവൾ അവനെ നോക്കി .

 

 

” മടങ്ങിപ്പോക ……. ”

 

 

അവൻ പുഞ്ചിരിച്ച മുഖത്തോടെ അത്രയും പറഞ്ഞ ശേഷം കൈ പിൻവലിച്ചു . തിരിച്ച് ആ വനത്തിനുള്ളിലേക്ക് അവൻ അതിവേഗം ഓടി മറഞ്ഞു .

 

 

അവന്റെ പുഞ്ചിരിച്ച മുഖം കണ്ടതും അവളുടെ മനസ്സിൽ മുഴുവൻ സന്തോഷം വന്ന് നിറഞ്ഞു . പക്ഷെ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരം ലഭിക്കാത്തതിലും പേര് പോലും പറയാതെ ഒഴിഞ്ഞ് മാറിയതിലും അവളിൽ സങ്കടം ഉണ്ടാക്കി . അവൾ അവിടെ ചുറ്റും തിരഞ്ഞെങ്കിലും ആ യുവാവിനെ കാണാൻ സാധിച്ചില്ല . മനസ്സിൽ സങ്കടം നിറഞ്ഞ ഭാവത്തിൽ അവൾ തിരിച്ച് വനത്തിന് പുറത്തേയ്ക്ക് നടന്നു ക്ഷേത്ര കവാടം ലക്ഷ്യമാക്കി …….

 

 

……………………………..

 

 

ഉയരമുള്ള മരത്തിന്റെ കൊമ്പിൽ ഇതെല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്ന ആ മൂങ്ങ വേഗം പറന്നുയർന്നു . കിഴക്ക് ദിശ ലക്ഷ്യമാക്കി .

 

64 Comments

  1. ❤️❤️❤️❤️❤️

  2. Prince of darkness

    ഒരു മാസം ആയല്ലോ മുത്തെ, ഇങ്ങനെ വൈകിപ്പിക്കല്ലേ

    1. സഹോ മനപൂർവ്വം അല്ല എന്റെ
      അവസ്ഥ അതായി പോയി ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും

  3. എന്താ ബ്രോ ഇത്രയും നീട്ടാണോ

    1. സഹോ മനപൂർവം വൈകിപ്പിക്കുന്നതല്ല …. ചില പ്രശ്നങ്ങൾ കാരണം നീണ്ട് പോയതാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും കാരണം അതിൽ വ്യക്തമാക്കാം …?

  4. Bronte prblm onnum theernilleee…??

    1. സാഹോ ജോലി തിരക്കാണ് …. ഒരാഴ്ചയ്ക്കുള്ളിൽ അടുത്ത പാർട്ട് വരും ?

  5. Superb story waiting for next part

  6. Nxt part enn varum??

    1. സഹോ ക്ഷമിക്കണം . കുറച്ച് personal problems ഉണ്ട് . കഥ എഴുതാനുള്ള മാനസിക അവസ്ഥയിലല്ല ഇപ്പോൾ …… എന്ന് തരാൻ
      കഴിയുമെന്ന് പറയാനാകില്ല .?

      1. Oooh..?
        Problems okke theernitt nthayalum ezhthoo

Comments are closed.