സ്ഫടികശില്പം [അപ്പൂസ്] 2165

Views : 29020

ബ്രോസ്… മറ്റൊരു പേരിൽ പണ്ട് ഞാൻ തന്നെ എഴുതിയ കഥ ആണിത്… രണ്ടു ദിവസം മുമ്പ് കണ്ടപ്പോൾ ഒരു മോഹം സ്വന്തം പേരിലേക്ക് മാറ്റാണമെന്ന്…

കുറച്ചു പേരെ കാണിച്ചപ്പോൾ ക്‌ളൈമാക്‌സ് മാറ്റാൻ ഒരുപദേശം… സെന്റി വേണ്ടാത്ര… അങ്ങനെ എഡിറ്റ് ചെയ്തത് ആണ് ഇത്…. കുറച്ചു പേര് വായിച്ചു കാണും…. അവർ 17ആം പേജ് മുതൽ വായിച്ചോളൂ …..

ഇത് എന്റെ പേരിലേക്ക് മാറ്റി തന്ന അട്മിന്സിനു പ്രത്യേകം നന്ദി…💐💐💐💐💐.

♥️♥️♥️♥️

സ്ഫടികശിൽപം

SfadikaShilppam | Author : Pravasi

♥️♥️♥️♥️

 

“ടാ  ഊളെ,, ഇപ്പൊ എങ്ങനുണ്ട്?? സൂപ്പറല്ലേ??”

“ഉവ്വാടാ  തെണ്ടീ… അറ്റ്ലീസ്റ്റ് ദവളെ കാണാണെങ്കിലും പറ്റുമാരുന്നു ദേയിലി…”

“തവളയെയോ??”

അവനെ കാണാൻ വന്ന ആരോ കൊണ്ടു വച്ച ആപ്പിൾ ഒരെണ്ണം എടുത്തു കടിച്ചു കൊണ്ടാണെന്റെ ചോദ്യം… അല്ലെങ്കിൽത്തന്നെ രണ്ടു പല്ല് പോയവന് ആപ്പിൾ ഒരഹങ്കാരമല്ലേ?? നിങ്ങ പറ..

“തവള അല്ലടാ പാമ്പ് മ… മലരേ…”

ഭാഗ്യത്തിന് എന്തോ ചെക്ക് ചെയ്യാൻ  ഒരു നഴ്സ് തരുണി വന്നു.. അല്ലേ കാണാരുന്നു…

എന്ത് കാണാൻ?? വേറൊന്നുമല്ല, ഞാൻ തെറി കേൾക്കുന്നത്..

“ഇയാളാണോ  ഇവനെ ബൈക്കീന്ന്  തട്ടിയിട്ടേ??”

കയ്യിലൊരു ഒരു സ്ക്രാച്ച് മാത്രം വാങ്ങി അതിന് ബാൻഡ് എയ്ഡ് ഒക്കെ ചുറ്റി ഇരിക്കുന്ന എന്നെ നോക്കിയാണാ നഴ്സ് തരുണീമണിയുടെ ചോദ്യം… കാണാൻ കൊഴപ്പല്യാത്ത പെണ്ണായിപ്പോയി.. അല്ലേലുണ്ടല്ലോ…

“അയ്നാര്  തട്ടി ഇട്ടു?? ഏതോ കളറ് പോയപ്പോ വായും പൊളിച്ചിരുന്നതാ… ഏതോ ഈച്ചയോ വണ്ടോ വായെ കേറിപോയപ്ല ആശാനത് തുപ്പാൻ കുനിഞ്ഞതാ… കറക്റ്റ് ടൈമി കുഴീ ചാടി.. വണ്ടി ഓടിച്ച എന്നേം തട്ടി ഇട്ട മഹാനാ ഈ കെട്ക്കണേ സിസ്… അല്ല നഴ്സെ…”

സിസ്റ്ററെന്ന് വിളിക്കാൻ തുടങ്ങിയതാ…അല്ലേലും കാണാങ്കൊള്ളാവുന്ന പെമ്പിള്ളേരെ  എന്റെ പട്ടി വിളിക്കും സിസ്റ്ററെന്ന്

“ആണോടാ രാഹുലെ??”

ഞാൻ പറഞ്ഞത് പാതി വിശ്വസിച്ച മട്ടുണ്ട് നഴ്സ്പെണ്ണ്..

“പിന്നേ.. കോലുമ്മേ  സാരി ചുറ്റ്യാ പിന്നെ വിടൂല കക്ഷി…”

രണ്ടു പല്ല് പോയതിന്റെ വേദന കൊണ്ടു ആശാൻ സംസാരിച്ചു വരുമ്പോളേക്കും ടൈം എടുക്കും.. അപ്പോളേക്കും എനിക്ക് ഗോളടിക്കാം!!! രണ്ടു വട്ടം..

അപ്പോൾ ഒരു പുഞ്ചിരിയോടെ ചെക്കനെ ചെരിച്ചു കിടത്തി  കുണ്ടിയിൽ  സൂചി കുത്തികയറ്റുന്നുണ്ട്  നഴ്സ്..

ഇഞ്ചക്ഷന്റെ വേദന ആണോ എന്നോടുള്ള ദേഷ്യം ആണോ കണ്ണുരുട്ടി കൊണ്ട് നൻപൻ എന്നെ നോക്കുന്നുണ്ട്.. അല്ലേലും അതാര് ശ്രദ്ധിക്കാൻ  വെള്ളയുടുപിട്ട കിളി നില്കുമ്പോ..

“എന്താ പേര്???”

“പേര് മാത്രം മതിയാ?? മൊബൈൽ നമ്പർ വേണ്ടേ?? എന്നാലല്ലേ  രാത്രി വാട്ട്സ്അപ്പിൽ വന്നു കൂവാമ്പറ്റൂ???”

കുട്ടിക്ക് കാര്യം മനസിലായി…

Recent Stories

51 Comments

  1. ❤️❤️❤️

  2. യക്ഷി ഫ്രം ആമ്പൽക്കുളം

    My dear pravasi….

    ചിരിച്ച് ചിരിച്ച് ഒരു പരുവമായി..😂😂😂😂
    ഇടയ്ക്ക് സെൻ്റി ആക്കും എന്ന് വിചാരിച്ചു.പക്ഷേ അവിടെയും comedy ആക്കി.
    ഇഷ്ടായി ഒരുപാട്😍

    സ്നേഹം മാത്രം💞💞💞

  3. Ente ponno super!!! Kidiloski!!!!

  4. ചെമ്പരത്തി

    J കിടുക്കി…… അതിമനോഹരം ആയി അവതരിപ്പിച്ചു…… ശരിക്കും പറഞ്ഞാൽ കണ്ടില്ലായിരുന്നെങ്കിൽ ഒരു വൻ നഷ്ടം ആയിപ്പോയേനെ ഇത്…….അപ്പൊ ഇതിനുള്ള താങ്ക്സ് virus ന്…… പിന്നെ സാഡ് എൻഡിങ് മാറ്റി എഴുതിയതിനു ഒരായിരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍😍😍

    ജീവിതം പലപ്പോഴും sad എൻഡിങ് ആണെങ്കിലും കഥകളിൽ അവ അങ്ങനെ വരുമ്പോൾ മൈൻഡ് മൊത്തം ബ്ലാങ്ക് ആയിപ്പോകും…… With lov…. ചെമ്പരത്തി 🌺🌺🌺

    1. മ്യാനെ, ശരിക്കും എന്നെ സംബന്ധിച്ചും ഒരു പരീക്ഷണം ആയിരുന്നു ഈ കഥ…. കോമഡി എഴുതി വിജയിപ്പിക്കുക എന്നത് ഒരു ബാലികേറാ മല തന്നെ ആയിരുന്നു… അത് വിജയിപ്പിച്ചു…

      പിന്നെ അത് വിജയിച്ചു എന്നെനിക് തോന്നുന്നു.. ചിലർ നല്ല കഥകളുടെ കൂട്ടത്തിൽ refer ചെയ്യുന്നത് കാണുമ്പോൾ ഹാപ്പി ആണ്.

      സെന്റി… അത് മാക്സിമം ഒഴിവാക്കാനുള്ള ശ്രമം ആണ് ഇനി മാൻ 😍♥️♥️

  5. അപരിചിതൻ

    പ്രിയപ്പെട്ട പ്രവാസി,

    വല്ലാത്തൊരു എഴുത്താണ് താങ്കളുടേത്..അങ്ങ് ലയിപ്പിച്ചു കളയും, വായിക്കുന്നവരെ..ഞാൻ വേറെ ഒരിടത്ത് പറഞ്ഞപോലെ, വളരെ ചുരുക്കം എഴുത്തുകാരേ എഴുതുന്ന എല്ലാ കഥകളും മികച്ചതാക്കാറുള്ളൂ..അതിലൊരാളാണ് ഈ പ്രവാസി..!!

    കാര്യം പല കഥയിലും അവസാനം കൊണ്ട് സങ്കടപ്പെടുത്തുമെങ്കിലും, അതിലും ഒരു അസാധ്യ ഫീൽ കൊണ്ടു നിറയ്ക്കാറുണ്ട് താങ്കൾ..ഈ കഥയുടെ ആദ്യരൂപം ഒന്ന് വായിച്ചാൽ കൊള്ളാമെന്നുണ്ട്, എവിടെ ലഭിക്കുമെന്ന് ഒന്നു പറയാമോ..!!

    1. മ്യാൻ,

      താങ്ക്സ് ആദ്യം തന്നെ 😍😍♥️♥️

      പിന്നെ ഈ കഥയുടെ ആദ്യരൂപം എന്നൊന്ന് ഇല്ല… അത് തന്നെ ആണ് എഡിറ്റ്‌ നടത്തിയത്… സോ… ആ സെന്റി കഥ ഈസ്‌ no മോർ… ഹാപ്പി ആക്കി ഇങ്ങനെ മാറ്റി… 😄😄

      1. മാമ…..എവിടെ അടുത്ത കഥ….

        1. ഒന്നുമെ പ്ലാൻ പോലുമില്ല മ്യാനെ… കട്ട പണി ആണ്.. തളർന്ന എന്നും വന്നു കേറുന്നത്… എഴുതാനൊന്നും പറ്റില്ല 😭

  6. ബ്രോസ് കമന്റ് എഴുതിയ എല്ലാവർക്കും നന്ദി..😍♥️

  7. Katha innanu vayichath… Chirich chirich ooppad ilaki… Adipoli story bro ❤️

  8. കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

  9. പ്രവാസി ബ്രോ, നിങ്ങൾ എനിക്കെന്നും ഒരു പ്രഹേളിക ആണ്. നമിച്ചണ്ണാ 🙏🙏🙏
    അരുൺ R♥️

  10. Pahaya aadyaytta …. eni chathalum vendilla…. aadyaytta karayand keri ponath☹️

  11. My Dear Pravasi…

    nothing to say about this type of creation’s … Otherwise I’m not a person to say!

    a big thanks ♥️

  12. Bro ആദ്യം എഴുതിയതിന്റെ link ഒന്ന് Share ചെയുമോ

  13. Dear പ്രവാസി ബ്രോ

    കഥ കലക്കി. . ഹോ വർഷയുടെ മാനസിക നില തെറ്റി എന്നു കണ്ടപ്പോ ആദ്യം വായിച്ച ലൈൻ ആണ് ഓർമ വന്നത് സെന്റി ആകില്ല എന്നു പറഞ്ഞത് കൊണ്ടാണ് ബാക്കി വായിച്ചത് ..ക്ലൈമാക്സ് കലക്കി …

    പിന്നെ ഹാപ്പി എൻഡ് ആണ് എപ്പോഴും നല്ലതു …

    കഥ ആകുമ്പോൾ നമ്മുക്ക് മാറ്റമാലോ..ഇഗ്നേ വേണമെന്നു നമുക്ക് തീരുമാനിക്കാം ..അപ്പൊ പിന്നെ എന്തിനാ സെന്റി ആകുന്നതു…

    അപ്പൊ അടുത്ത കഥയുമായി പെട്ടെന്നു വരുക ..വെയ്റ്റിംഗ്

    വിത്❤️
    കണ്ണൻ

  14. വിഷ്ണു ⚡

    നന്ദിയുണ്ട്♥️😍

    ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ക്ലൈമാക്സ്.സത്യം പറഞ്ഞാല് നിങൾ പറയും എല്ലാം എൻ്റെ തോന്നൽ ആണെന്ന്.എങ്കിലും ഞാൻ പറയും നിങ്ങളുടെ ഒരു കഥ വായിക്കാൻ തുടങ്ങിയാൽ വേറെ ഒരു ഫീൽ ആണെടോ മനുഷ്യാ..അതിവിടെയും അതേപോലെ തന്നെ ഉണ്ടായിരുന്നു♥️.

    ഒരിക്കൽ വായിച്ച് തീർത്തു എങ്കിലും വീണ്ടും വർഷയെ ആംബുലൻസിൽ കയറ്റി എന്ന് പറഞ്ഞപ്പോൾ നെഞ്ചില് കൂടെ ഒരു മിന്നൽ അങ്ങ് പാളി പോയി.നിങ്ങളെ തെറി പറയാൻ വരികയായിരുന്നു.പക്ഷേ അത് വെറും ഒരു ഷോക്ക് ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ ഒരു ഒത്തിരി സന്തോഷം തോന്നി.അപ്പോ ഈ കഥയും വളരെ മനോഹരമായിരുന്നു.എനിക്ക് ഇഷ്ടമായി.നല്ലൊരു ക്ലൈമാക്സ് തന്നതിന്
    ഒരുപാടു സ്നേഹം😍♥️
    വിഷ്ണു

  15. പാലാക്കാരൻ

    പൊളിച്ചു അടുക്കി

  16. മാത്തപ്പൻ

    😍

  17. ബോറടിക്കെ എന്ത് ച്യോദ്യ ചോയ്ക്നെ പെരുത്ത് ഇഷടായി
    സ്നേപൂര്വ്വം ആരാധകൻ ❤️

  18. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    തിലകന്റെ അച്ഛന്റെ കഥയാണോ….🙄

  19. മാലാഖയെ തേടി

    ചേട്ടന്റെ കഥ വന്നെന്ന് പറഞ്ഞപ്പോ വായിക്കാനൊരു പേടി തോന്നി അവസാനം കമന്റ്‌ ഒക്കെ വായിച്ചിട്ട കഥ വായിച്ചേ.

    എഴുതിയത് ഒരു പ്രേത്യേക ഇനം സൈക്കോ ആയത് കൊണ്ടാണെ…..

    കഥ പൊളി ഹ്യൂമർ എല്ലാം നന്നായി വർക്ക്‌ ആയിട്ടുണ്ട്.

    നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. ഒരുപാട് ഇഷ്ടമായി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com