മാന്ത്രികലോകം 8
Author : Cyril
[Previous part]
ഫ്രൻഷെർ
“ഞാൻ നോഷേയ…. ഭൂമി ദൈവം എന്ന് ഞാൻ അറിയപ്പെടുന്നു…. എന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഞാൻ ഒരിക്കലും ഉണരാതിരിക്കാൻ ഒഷേദ്രസിന്റെ ശക്തി പണ്ട് എന്നില്‍ ഒരു തടസ്സത്തെ സൃഷ്ടിച്ചിരുന്നു… എന്നാൽ ആ ശക്തിയെ തകർത്ത്, പ്രകൃതിയുടെ വിശുദ്ധമായ വന്യ ശക്തിയെ എനിക്ക് പകര്‍ന്നു തന്ന ഷൈദ്രസ്തൈന്യ യുടെ പുത്രനായ ഫ്രൻഷെർ നോട് എന്റെ കടപ്പാട്……. നിങ്ങളെ ഞാൻ എന്റെ വസതിയില്‍ സ്വാഗതം ചെയ്യുന്നു…”
ഉടനെ ഞങ്ങളെ ഒരു പ്രകാശം വലയം ചെയ്തു… അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭ കാരണം ഞങ്ങൾ കണ്ണടച്ചു പിടിച്ചു.
കുറച്ച് കഴിഞ്ഞ് ആ പ്രഭ മങ്ങിയത് അനുഭവപ്പെട്ട് ഞാൻ കണ്ണു തുറന്നു നോക്കി.
ഭൂമിക്കടിയിൽ എവിടെയോ ഒരു വിശാലമായ ഗുഹയില്‍ ഞങ്ങൾ എത്തിപ്പെട്ടു എന്നു മാത്രം എനിക്ക് മനസിലായി…
പുറത്ത് എവിടെയോ പാറകള്‍ക്കിടയിലൂടെ വെള്ളം ഒലിക്കുന്ന ശബ്ദം കേട്ടു… പക്ഷികളുടെയും ചെറു മൃഗങ്ങളുടെയും പോലും ശബ്ദം കേൾക്കാൻ കഴിഞ്ഞു…
ഭൂമിക്കടിയിൽ തന്നെയാണോ ഞങ്ങൾ നില്‍ക്കുന്നത് എന്ന സംശയം എനിക്കുണ്ടായി…
കുറച്ചു കഴിഞ്ഞ് എന്റെ മനഃശക്തി പ്രയോഗിച്ച് ഞങ്ങളുടെ പരിസരം വീക്ഷിക്കാൻ ഞാൻ തീരുമാനിച്ചു….
പക്ഷേ ഇപ്പോൾ ഞങ്ങൾ എല്ലാവർക്കും ഒരുപാട് സംശയങ്ങള്‍ ഉണ്ട്… ആദ്യം അതെല്ലാം ഭൂമി ദൈവമായ നോഷേയ യോട് ചോദിക്കാൻ എല്ലാവരും തയാറായി…
“ഭൂമിക്കടിയിൽ ഇങ്ങനെയൊരു കൊട്ടാരമോ…?!” ജാസർ അത്ഭുതപ്പെട്ടു..
മറ്റുള്ളവരും അദ്ഭുതത്തോടെ എന്തൊക്കെയോ പറഞ്ഞു…
എന്റെ മുഖം ചുളിച്ചു കൊണ്ട് വിഷമത്തോടെ ഞാൻ അവർ എല്ലാവരെയും നോക്കി..
അവർ എല്ലാവരും സ്വപ്ന ലോകത്താണോ.. അതോ എന്റെ കാഴ്ചയ്ക്ക് മാത്രം എന്തെങ്കിലും തകരാറ് സംഭവിച്ചോ..?
സംശയത്തോടെ ഞാൻ പിന്നെയും ഞങ്ങൾ എത്തിപ്പെട്ട ഗുഹയെ നോക്കി.
അതൊരു ഗുഹ ആണെങ്കിലും അത് സാധാരണ ഗുഹ അല്ലായിരുന്നു…
ഒരു ഭീമന്‍ വജ്രമല യെ തുരന്ന് ഗുഹ പോലെ സൃഷ്ടിച്ചിരുന്നു… ഒരുപാട് അറകൾ ഉള്ള വജ്രഗുഹ…
അതിന്റെ വജ്ര ചുമരിനുള്ളില്‍ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തി വ്യാപിച്ചിരുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു — ആ ഊര്‍ജ്ജ ശക്തിയില്‍ മറ്റൊരു ശക്തി കൂടി കലര്‍ന്നിരുന്നത് പോലും ഞാൻ അറിഞ്ഞു… അത് നോഷേയ യുടെ ശക്തിയാണെന്നും എനിക്ക് മനസിലായി..
അതുകാരണം ഈ വജ്രഗുഗ നോഷേയ യുടെ നിയന്ത്രണത്തിൽ ആണെന്നും ഞാൻ ഊഹിച്ചു.
Broവേഗം തന്നെ
അടുത്ത ഭാഗവും കിട്ടുമെന്ന് വിചാരിക്കുന്നു
ഞാനും അങ്ങനെതന്നെ വിചാരിക്കുന്നു bro.
എഴുതി തുടങ്ങി, പക്ഷേ continue ആയിട്ട് എഴുതാന്‍ ഉള്ള സമയം കിട്ടുന്നില്ല.
കഴിയുന്നതും വേഗം എഴുതി തീര്‍ത്ത് ഇവിടെ വേഗം എത്തിക്കാൻ ശ്രമിക്കാം♥️
ബ്രോ വായിക്കാൻ ഒരല്പം വൈകി ?.
ഈ ഭാഗവും നന്നായിട്ടുണ്ട്….
വില്ലൻ ഉണർന്നു അല്ലെ, അപ്പോൾ ഇനി കളി മാറുമോ… കാത്തിരിക്കുന്നു അതിനുവേണ്ടി.
പിന്നെ എനിക്ക് ഒരു സീൻ കാണണം എന്ന് ഉണ്ടായിരുന്നു….
അതായത് എപ്പോഴുള്ള ഈ ദ്വൈത്യം ഒക്കെ കഴിഞ്ഞ് അവൻ തനിച്ചു തന്നെ അവന്റെ അമ്മയെ കാണാൻ അവരുടെ ലോകത്തേക് പോവട്ടെ എന്നിട്ട് കൂടെനിന്ന് ചതിക്കുന്നവരെ ഒക്കെ ഇപ്പോൾ ആ മന്ത്രിക്കാരെ കൊന്ന പോലെ തന്നെ നിമിഷനേരം കൊണ്ട് തീർത്തുകളയട്ടെ ?….
പിന്നെ ഇവിടെ അവന്റെ ശക്തികൾ വർധിക്കുന്നത്തിനൊപ്പം അതിക്കെ എങ്ങനെയെന്നും അതുപോലെ എങ്ങനാ ഉപയോഗിക്കണമെന്നും ഒക്കെ വേഗം തന്നെ മനസിലാകും എന്ന് കരുതുന്നു.
എല്ല നമ്മുടെ ക്ഷണകാന്തി പക്ഷി യെ പിന്നെ കണ്ടില്ലലോ? ഒക്കെ ആയില്ലേ അത്.
മമ് അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…. ❣️
(അടുത്ത ഭാഗം എഴുതി തുടങ്ങിയോ ബ്രോ )
നിങ്ങൾ ഈ പറഞ്ഞ കാണാന്‍ ആഗ്രഹമുള്ള scenes ഒക്കെ കഥയുടെ ഒരു ഭാഗം തന്നെയാണെന്ന് തോനുന്നു bro… എന്തായാലും എന്ത് സംഭവിക്കും എന്നു നോക്കാം… പിന്നെ ആ ക്ഷണകാന്തി പക്ഷിയെ തന്നെയാണ് ഞാനും തിരക്കി നടക്കുന്നത്…. അത് ഇനി എപ്പോഴാ വരുന്നതെന്ന് ഒരു പിടിയുമില്ല ?
അടുത്ത പാര്‍ട്ട് ശകലം മാത്രമാണ് എഴുതിയത്… കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം bro.
വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി… സ്നേഹം ♥️♥️
Ok
കൊള്ളാം നല്ല പാർട്ട് ആയിരുന്നു ഇത് ഓരോ സീനും വളരെ നന്നായിട്ടുണ്ട്
ഫ്രഷാർ ആ മാന്ത്രികരെ കൊല്ലുന്നതു അതു കാണുന്ന സാഷയും കൂടെ ഉള്ളവരും അവരുടെ അപ്പോൾ ഉള്ള മുഖഭാവം ഒക്കെ പൊളിച്ചു
ആമിന ആരാണ് അവൾ എന്തു സഹായം ആണ് ചെയ്യാൻ പോവുന്നത് ഒക്കെ അറിയാൻ കാത്തിരിക്കുന്നു
വില്ലൻ എഴുനേറ്റു ഇനി ആളുടെ വരവ് ഇങ്ങനെ ആവോ എന്തോ
ഇതിൽ ഉള്ള മറ്റു സീനുകൾ ഒക്കെ വളരെ നന്നായിരുന്നു
അഗ്നി പിൻഭാഗം ക്കടിച്ചു പറക്കും എന്ന് പറഞ്ഞിട്ട് ഉള്ള സീൻ ഒക്കെ spr ചിരിച്ചു ചത്തു അതു വായിച്ചു
നോഷേയ അവരോട് പറയുന്നതു അതു വലിയ ഒരു msg ആണ് നൽകുന്നതു
ഇതിൽ ഉള്ള മറ്റു കാര്യങ്ങൾ ഒക്കെ വായിച്ചു ചിന്തിച്ചു എനിക്ക് തലക് പ്രാന്ത് പിടിച്ചു അപ്പോൾ അതു ഞാൻ നിർത്തി
വായിക്കുന്ന എനിക്ക് ഇങ്ങനെ ആണ് എങ്കിൽ
അതു എഴുതാൻ ചിന്തിക്കുന്ന ബ്രോയുടെ അവസ്ഥ എന്തായിരിക്കും അപ്പോൾ എന്ന് ഞാൻ ചിന്തിച്ചു വല്ലാത്ത അവസ്ഥ ആണ് അതു കൂടാതെ എല്ലാതും ഒത്തു ചേർക്കണം ഹോ എല്ലാതും കൂടെ പ്രാന്ത് പിടിക്കും ല്ലേ
സമയം പോലെ എഴുതി പോസ്റ്റ് ആകുക
Mk സ്റ്റോറി പോസ്റ്റ് ആക്കിയത് പോലെ 10 ദിവസം കൂടുമ്പോൾ ഓരോ പാർട്ട് പോസ്റ്റ് ആക്കിയാൽ മതി അതല്ലേ നല്ലത്
അല്ലെങ്കിൽ 2ആഴ്ച കൂടുമ്പോൾ ഓരോ പാർട്ട് പോസ്റ്റ് ആകാൻ നോക്ക
Nxt part കാത്തിരിക്കുന്നു
വില്ലൻ ഉണര്‍ന്നു… ഇനി എന്താണെന്ന് ആലോചിക്കണം ?
പിന്നേ ആമിന ആരാണെന്ന് അവളില്‍ നിന്നും എന്ത് സഹായമാണ് പ്രതീക്ഷിക്കുന്നതെന്നും അടുത്ത പാര്‍ട്ടിൽ ഉണ്ടാവുമെന്ന് തോനുന്നു bro.
അഗ്നിക്ക് ദേഷ്യം വന്നാല്‍ കാണുന്നതെല്ലാം കടിച്ചുപറിക്കുന്നത് ഇഷ്ടമാണെന്ന് തോനുന്നു..
എന്തായാലും കാര്യങ്ങൾ ആലോചിച്ചു പ്രാന്ത് പിടിച്ചെന്നു കേള്‍ക്കാന്‍ നല്ല രസമുണ്ട് ??. അപ്പോൾ ഞാൻ നിങ്ങളെക്കാള്‍ വലിയ ഭ്രാന്തൻ ആണെന്ന് ഒരു ചെറിയ സൂചന ഉണ്ടോ എന്നൊരു സംശയം??
പിന്നേ കഥ വായിച്ചതിനും നല്ല വാക്കുകള്‍ക്കും നിങ്ങളുടെ അഭിപ്രായത്തിനും ഒത്തിരി നന്ദി bro. ഒത്തിരി സ്നേഹം ♥️♥️
❤❤❤
അതു ഇത് വായിച്ചപ്പോൾ മനസിലായി ബ്രോ അമ്മാതിരി സാധനം അല്ലെ ഇതിൽ എഴുതി പിടിപ്പിച്ചിട്ടുള്ളത് ???
ടൈം പോലെ എഴുതി പോസ്റ്റ് ആകുക കാത്തിരിക്കുന്നു nxt പാർട്ടിനു വേണ്ടി
All the best
വായിക്കാൻ late ആയി. അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ക്ലാസ് ഉള്ളതുകൊണ്ട് ആണ്.
ഈ പാർട്ടും സൂപ്പർ ആയിരുന്നു?❤️? കഥ നല്ല ഒഴുക്കിൽ ആണ് പോകുന്നത്. ഒട്ടും lag ഇല്ല. ഓരോ scene ഉം അനുഭവിച്ചറിയുകയായിരുന്നു. ഓരോ കാര്യങ്ങളും മനോഹരമായി explain ചെയ്തിട്ടുണ്ട്. പിന്നെ ആരാണ് ആമിന എന്നു അറിയാൻ waiting. പിന്നെ പുതിയ കഥാപാത്രത്തിന് നിള ചേച്ചിയുടെ പേരാലെ കൊടുത്തത്.
അപ്പോൾ ഇനി അടുത്ത ഭാഗത്തിൽ കാണാം. ചേട്ടായിക് സുഖമല്ലേ??
സ്നേഹത്തോടെ❤️❤️
ശ്രീ
Priority ക്ലാസ് & പഠിത്തത്തിന് തന്നെ കൊടുക്കണം bro.. അതാണ് നിങ്ങള്‍ക്ക് നല്ല ലൈഫ് പ്രദാനം ചെയ്യുന്ന പാതകള്‍… അതുകൊണ്ട് sorry ചോദിക്കേണ്ട കാര്യമില്ല. പിന്നെ എനിക്ക് സുഖം. ശ്രീ ക്കും സുഖമാണെന്ന് കരുതുന്നു.
ആമിന ആരാണെന്ന് അടുത്ത പാര്‍ട്ടിൽ കുറച്ചൊക്കെ മനസിലാകുമെന്ന് തോനുന്നു… പിന്നെ പുതിയ കഥാപാത്രത്തിന് ആ പുള്ളിക്കാരി യുടെ പേരല്ല കൊടുത്തത്.. പുള്ളിക്കാരി തന്നെയാണ് ആ കഥാപാത്രം?
പിന്നേ കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… സ്നേഹം♥️♥️
പഠിത്തതിന് തന്നെ ആണ് priority. സുഖമാണ്.
സ്നേഹം❤️
Bro adutha partum innu thanne kittiyenkil enn agrahichu pokunnu vere onnum parayanilla endhuku paranjalum kuranju pokum thanks brooo❤❤ and waiting ??❤❤❤
നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി bro. കഥ ഇഷ്ടമായതിലും ഒരുപാട് സന്തോഷം… കഴിയുന്നതും വേഗം അടുത്ത പാര്‍ട്ട് എഴുതി തീർക്കാൻ ശ്രമിക്കാം bro. നന്ദി.. സ്നേഹം ♥️♥️
Kadha nyc aanu, eniku fantacys bhayankara ishtanu. Kadha idhu vareyum nannayitanu povunnathu. Adutha partunu waiting aanu. Pinne oru abhiprayam ulladhu, idakku daiva khadhaka vaalu ennu vayikumbo pandu jagatheesh, ” Haritha varna thurithagamana rajashakadam” ennu paranja pole thonarund. Adhine simple oru Peru koduthu, adhinde Shakthi innathanu ennu parnjal kurachu eluppam ille.
ഒത്തിരി സന്തോഷം bro കഥ ഇഷ്ടമായതിൽ..
ആ വാളിന് ഒരു പേരുണ്ട്…. പക്ഷേ അത് വെളിപ്പെടുത്താന്‍ സമയമായിട്ടില്ല… അതുകൊണ്ടാണ് ആ പേരില്‍ തന്നെ തുടരുന്നത്.
വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി.. സ്നേഹം ♥️♥️
Cyril bro. Ningal ee story anime(or manga) cheyyana teamin kodthoode. Ammathiri plot aan ith. Ith verum ??? ayirikm. Pinne as usual the story is lit asf??
ആ ടീമിനെ എനിക്ക് അറിഞ്ഞൂടാ bro…
കഥ ഇഷ്ട്ടപ്പെട്ടു എന്നതിൽ ഒത്തിരി സന്തോഷം… അഭിപ്രായത്തിനും ഒത്തിരി നന്ദി.. സ്നേഹം ♥️♥️
സിറിൾ ഭായി,
ഈ ഭാഗവും ഗംഭീരം തന്നെ. നോഷേയയുടെ വാജഗുഹയിൽ ചെന്നതും അവിടുത്തെ കാഴ്ചകളും ഒക്കെ മനോഹരം തന്നെ. മറ്റുള്ളവരുടേയും കൗതുകവും അവിടെ അവൻ കണ്ട ആ മാന്ത്രികരുടെ ആയുധങ്ങളുടെ ചിത്രങ്ങളും അതിന്റെ ശക്തിയെ പറ്റിയുളള അവളുടെ വിവരണങ്ങൾ ഒക്കെ നന്നായിരുന്നു.
നോഷേയ ഫ്രെന്നും കൂട്ടരുമായി ഗോളം സൃഷ്ടിച്ച് അതിനകത്തായി ഭൂമിയുടെ നാഡിയാത്ര നടത്തിയതും കാഴ്ചകൾ കണ്ടും ദൈവങ്ങളുടെ ചരിത്രവും യുദ്ധവും അവർ നിഷ്ക്രിയരായതുമടക്കം അവർക്ക് മരണമില്ല എന്ന് പറഞ്ഞതും ഒക്കെ ഗംഭീരം തന്നെ. ഇതിനിടയിൽ നോഷേയയുടെ വസ്ത്രം എന്താണെന്ന് ചിന്തിച്ചതും അവളെ അവൻ വായിനോക്കി നിന്നതുമൊക്കെ രസകരമായിരുന്നു.
അഗ്നി ചെന്നായ്ക്കളുടെ തമാശകളും ഒക്കെ രസകരം തന്നെ. അവർ 8 പേരും അഗ്നി ചെന്നായകളും കോവളത്തേക്ക് അഗ്നിയാത്ര നടത്തിയപ്പോൾ ഫ്രെന്നും സാഷയും നാഡീയാത്രയിലൂടെ കടലിനടിയിലെത്തിയതും പിന്നീട് അവിടുത്തെ പ്രേമരംഗങ്ങളും ഒക്കെ ആകാംക്ഷയും രസകരവും ആയിരുന്നു.
മലാഹിയുടെ ആറ് മാന്ത്രികരുടെ സാന്നിദ്ധ്യമറിയുന്നതും അവരെ വകവരുത്തുന്നതും ഒക്കെ ഗംഭീരം തന്നെയായിരുന്നു. പുതിയ കഥാപാത്രം ആ മിന എന്ന അമ്മു രംഗപ്രവേശം ചെയ്തിരിക്കുന്നു. അവൾ ആരാണ് ദൗത്യം ഇവയൊകെ അറിയാൻ കാത്തിരിക്കുന്നു.
അതിമനോഹരവും ഗംഭീരവുമായ ആവിഷ്കാരം. സ്നേഹാദരങ്ങൾ???❣️❣️❣️?????
പുതിയ കഥാപാത്രം രംഗപ്രവേശം ചെയ്തിട്ടുണ്ട്… അവള്‍ ആരാണെന്നു അടുത്ത പാര്‍ട്ടിൽ കുറച്ചുകൂടെ വ്യക്തമാവും bro.
പിന്നേ കഥ വായിച്ചതിനും.. ഓരോന്നും എടുത്തുപറഞ്ഞു നല്ലോരു റിവ്യൂ തന്നതിനും ഒത്തിരി നന്ദി. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. ഒത്തിരി സ്നേഹം ♥️♥️
Bro … ee partum valare nannayittund … othiri santhosham
ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം bro… ഒത്തിരി സ്നേഹം ♥️♥️
അടിപൊളിയായിട്ടു സിറിൽ ബ്രോഹ്….. ❤❤❤??അങ്ങനെ പുതിയ ഒരു ആളും കൂടി ഇവരുടെ കൂട്ടത്തിൽ ആയല്ലേ… എന്തായാലും ആമിനക്ക് ഇവരെ സഹായിക്കാനുള്ള ദൗത്യം ഉള്ളത് പോലെ. എന്തായാലും അടുത്ത ഭാഗതിന്നായി കാത്തിരിക്കുന്നു ❤❤❤❤❤❤❤?
അതേ പുതിയ ഒരാൾ കൂടി വന്നു…. ആമിന യുടെ നിയോഗം എന്താണെന്ന് അറിയാൻ എനിക്കും ആഗ്രഹമുണ്ട്.. നോക്കാം എന്താണെന്ന്..
വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി bro.. ഒത്തിരി സ്നേഹം ♥️♥️
എല്ലാ ആഴ്ചയും കാണുവോ?
അത് സംശയമാണ് bro….പക്ഷേ ഓരോ പാര്‍ട്ടും വേഗം എഴുതി തീര്‍ക്കാനും.. വേഗം നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാനും ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട് ♥️
വായിച്ചതിനും വാക്കുകള്‍ കുറിച്ചതിനും ഒത്തിരി നന്ദി.. സ്നേഹം ❤️❤️
ഈ ഭാഗവും അടിപൊളി ആയിരുന്നു സൂപ്പർ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ??????❤???
കഥ ഇഷ്ട്ടപ്പെട്ടതിനും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… സ്നേഹം bro ♥️♥️♥️
മച്ചാനെ, നിങ്ങൾ പൊളി ആണ്. ഒരു വലിയ fantasy നോവൽ try ചെയ്തുടെ. ഇച്ചിരി കൂടെ depthഇല്ല് കുറച്ചും കൂടി world building ഓക്കേ നടത്തിയിട്ട്. നിങ്ങൾക്ക് പറ്റും bro. നമുക്ക് മലയാളികൾക്കും വേണം ഒരു Tolkien.
ആദ്യമെ വായനയ്ക്കും നല്ല വാക്കുകൾക്കും ഒത്തിരി നന്ദി പറഞ്ഞ് കൊള്ളുന്നു bro♥️
പിന്നേ വലിയ ഫാന്റസി നോവൽ എഴുതാന്‍ അത്ര എളുപ്പമല്ല bro♥️?.. കാരണം അതിനു main ആയിട്ട് –
ഒരുപാട് ഫ്രീ time വേണം, ക്ഷമ വേണം, world +related places with landmarks+ characters and costumes etc അങ്ങനെ പിന്നെയും ഒരുപാട് കാര്യങ്ങളുടെ വലിയ detailing notes തന്നെ prepare ചെയ്യേണ്ടി വരും…
പക്ഷേ മുകളില്‍ പറഞ്ഞ ആ “ക്ഷമ ആന്‍ഡ് സമയം” എനിക്ക് കുറവാണ്… പിന്നെ ബിസിനസ്സ് related പ്രശ്നങ്ങൾ കാരണം പലപ്പോഴും എഴുതാനുള്ള മൂഡ് തന്നെ ഉണ്ടാവാറില്ല…. എല്ലാറ്റിനുമുപരി, എന്റെ ഈ ചെറിയ അറിവ് കൊണ്ട്, വായിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള quality യുള്ള ഫാന്റസി story തരാൻ കഴിയുമോ എന്നും അറിയില്ല bro.
But suggest ചെയ്തതിന് വളരെ സന്തോഷം.. ഒത്തിരി നന്ദി.
എന്തായാലും “The Hobbit” “The Lord of the Rings” എഴുതിയ Tolkien എന്ന writer നെ പോലെ നമുക്കും ഒരാൾ വേണമെന്നു പറഞ്ഞ്, വെറും ചെറിയ fantasy കഥകള്‍ എഴുതുന്ന എന്നെ അദ്ദേഹത്തിനൊപ്പം നിര്‍ത്തിയത് കടന്നകൈ ആയില്ലേ എന്നാണ് എന്റെ സംശയം…. എന്തായാലും അതിനെ ഞാനൊരു പ്രചോദനമായി എടുക്കുന്നു bro.
ഒത്തിരി നന്ദി.. ഒത്തിരി സ്നേഹം ♥️♥️?
ശ്രമിച്ചു നോക്കിയാൽ അല്ലേ എവിടം വരെ എത്തും എന്ന് മനസ്സിലാകൂ. പുള്ളിടെ അത്രയും ആയില്ലെങ്കിലും അതിനു അടുത്ത് ഒക്കെ എത്താൻ പറ്റിയാൽ തന്നെ വലിയ കാര്യം അല്ലേ.
സമയം ഉണ്ടെൽ try ചെയ്തു നോക്കൂ.
Thanks for the reply.
സുഖമില്ലാതെ ആകെ ബോറടിച്ചിരിക്കുമ്പോൾ ടെ കിടക്കുന്നു മാന്ത്രികലോകം..
ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. As usual..
ഇനി അടുത്തതും കാത്തിരിക്കുന്നു. വില്ലൻ ഉണർന്നു എന്നും ഉണ്ടല്ലോ.. ☺️☺️
അസുഖം പെട്ടന്ന് മാറട്ടെ.
എന്തായാലും കുറച്ച് നേരത്തേക്കെങ്കിലും ബോറടി മാറ്റാൻ കഴിഞ്ഞതില്‍ വളരെ സന്തോഷം bro.
അതേ, വില്ലൻ ഉണര്‍ന്നു.
വായിച്ചതിനും ഇവിടെ വരികള്‍ കുറിച്ചതിനും നന്ദി… സ്നേഹം ♥️♥️
അടിപൊളി ??
വായനയ്ക്ക് നന്ദി bro.. സ്നേഹം ♥️♥️
???????
കഥ വായിക്കാതെ എല്ലാ കഥയിലും emoji പോസ്റ്റ് ചെയ്യുന്ന ലോകത്തിലെ ഏക വ്യക്തി ??. വളരെ സന്തോഷം ♥️♥️
Tym ellaa .. pne vayikkaan ulla madiyum ? athaa
എപ്പോഴത്തേയും പോലെ ഇതും ഒരേ പൊളി??
ഒരുപാട് സീൻസ് ഒന്നും സത്യം പറഞ്ഞാ മനസ്സിലായിട്ടില്ല??
ആഹ് എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ടാവുമല്ലൊ ലെ
അടുത്ത പാർട്ടിനായ് കട്ട വെയ്റ്റിംഗ് ആണ്
എന്റെ ഒരു അഭിപ്രായത്തിൽ ഒറ്റ ഇരുപ്പിന് ഇരുന്ന് വായിക്കുമ്പൊ കിട്ടുന്ന ഒരു ഫീൽ
ഉഫ് രോമാഞ്ചം
എല്ലാ പാർട്ടും വന്നിട്ട് ഒറ്റ ഇരുപിന് ഒന്ന് വായിക്കും
എന്നുവച്ച് സാനം വന്നത് കണ്ടാ ഞമ്മളെ കൊണ്ട് വായിക്കാതിരിക്കാനൊന്നുമാവത്തില്ല പുള്ളെ??
അതോണ്ട് അടുത്ത പാർട്ട് വരുന്നവരെയ്ക്കും ബെയ്??
സ്നേഹം മാത്രം❤️?
ഒരുപാട് സീൻസ് മനസ്സിലായില്ല എന്നതിൽ ഖേദിക്കുന്നു… കഴിയുന്ന പോലെ ഇനി വ്യക്തമായി എഴുതാന്‍ ശ്രമിക്കാം..
എന്തായാലും full story പോസ്റ്റ് ചെയ്ത ശേഷം എല്ലാം വായിക്കാൻ തീരുമാനിച്ചിട്ട്ഓ, പക്ഷേ രോ പാര്‍ട്ട് വരുമ്പോഴും അതിനെ വായിക്കുന്നു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി.
വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി bro… സ്നേഹം ♥️♥️
ബ്രോ,
തുടക്കം തന്നെ എന്റെയുള്ളിലേക്ക് വന്നത് ഫ്രെന്നിന്റെ കാലിൽ അനുഭവപ്പെട്ട ഭൂമിയുടെ സ്പന്ദനം ആയിരുന്നു… ആ ഫീൽ.. സ്റ്റിൽ ഓർമയിൽ വന്നു…
വജ്രഗുഹ എന്നത് അവരെ പോലെ തന്നെ എന്നിലും കൗതുകമുണർത്തുന്നതായിരുന്നു…
ആ മുപ്പത് മാന്ത്രികരും ശക്തി കുറഞ്ഞ ദൈവങ്ങളുടെ തുല്യര്‍ ആയിരുന്നു എന്നത് അമ്പരപ്പുളവാക്കി…
ഫ്രൻ നോഷേയയെ ‘വായിനോക്കി’ നിന്ന ഭാഗം വായിച്ചപ്പോൾ ചിരി വന്നു… ഫ്രെനിനെ കുറിച്ച് ദുരൂഹത ഏറുകയാണല്ലോ.. സത്യത്തിൽ ആരാ ഫ്രൻ…
പത്താമത്തെ പേജിൽ “എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാക്കാൻ ആരംഭിച്ചു…” ഈ വരികളിൽ എന്തോ കുഴപ്പം ഉള്ളത് പോലെ.. ?
ദൈവങ്ങളുടെ ഹൃദയത്തെ കുറിച്ചുള്ള വിവരണമൊക്കെ ഗംഭീരം ആയിരുന്നു..
നിര്‍മ്മാര്‍ജ്ജന കവചം കാരണം ഇപ്പോഴും ഉണരാൻ കഴിയാതെ നിഷ്ക്രിയാവസ്ഥയിൽ കഴിയുന്ന ദൈവങ്ങൾ കാണുമല്ലോ.. അപ്പോൾ അവരെയും ഉണർത്താൻ ഫ്രെനിനെ കൊണ്ട് കഴിയുമല്ലോ…!
ദൈവങ്ങൾക്ക് പോലും കാണാൻ കഴിയാത്ത മാന്ത്രികതടവറയെ ഫ്രെനിന് കാണാൻ കഴിഞ്ഞു.. അതിനർത്ഥം അവൻ അവരെക്കാൾ ശക്തൻ ആണെന്നാണോ.. പക്ഷെ നോഷേയയുടെ ഉള്ളിൽ പ്രവേശിക്കാൻ ഫ്രെനിനോ തിരികെ പ്രവേശിച്ചപ്പോൾ തടയാനോ കഴിഞ്ഞും ഇല്ല…
അതോ നോഷേയ അറിയില്ലെന്ന് നുണ പറഞ്ഞതോ… പ്രകൃതിയുടെ പുത്രൻ എന്ന് വെള്ളി ഹൃദയത്തിന് കാവലായി നിന്ന ജീവി അഭിസംബോധന ചെയ്തതും ഒക്കെ കൂട്ടി വായിച്ച് ഒരു അനുമാനത്തിൽ എത്താൻ നോക്കി എന്റെ കിളി മുഴുവനും പോയത് മിച്ചം…?
ബോൾഡ് ലെറ്റർസിൽ എഴുതിയ നോഷേയയുടെ താക്കീത് മാസ്സ് ആയിരുന്നു.. ❤❤?
പിന്നീടുള്ള നോഷേയയുടെ വെളിപ്പെടുത്തലുകൾ അത്ഭുതത്തോടെ അവരെ പോലെ തന്നെ ശ്വാസം അടക്കി പിടിച്ചാണ് വായിച്ചത്…. ❤
റീനസിന്റെ ആത്മ ശക്തി കൂടി പങ്കു വഹിച്ചണല്ലോ ഫ്രൻ ജനിക്കുന്നത്.. അപ്പോൾ റീനസിന്റെ നശീകരണ ശക്തി ഫ്രന്നിലും കാണുമെന്ന് ഞാൻ ഊഹിക്കുന്നു.. ഇനിയൊരു യുദ്ധം ഉണ്ടാകുമ്പോൾ ഫ്രന്നിൽ ഉള്ള ആ ശക്തിയുടെ പ്രതിഫലനം ഒന്നുകിൽ അത് ഓഷേദ്രസിന് അനുകൂലം ആവും അല്ലേൽ പ്രതികൂലം ആവും… ഫ്രെന്നിന്റെ ജനനം തന്നെ ഈ ഒരു നിയോഗത്തിന് ആയിരിക്കും.. ഇനിയും ഉണ്ട് എന്റെ ചിന്തകൾ.. എല്ലാം പറയുന്നില്ല… ഇതൊന്നുമായിരിക്കില്ല ബ്രോ ഉദ്ദേശിക്കുന്നത് എന്ന് നൂറു ശതമാനം ഉറപ്പ്..
ഏതായാലും അവസാനം ഘാതകവാൾ ദൈവഘാതകവാൾ ആയി ഫ്രൻ ഓഷേദ്രസിനെ അറഞ്ചം പുറഞ്ചം വെട്ടിക്കൊല്ലുമായിരിക്കും ല്ലേ.. ??
“കുറച്ച് മുന്‍പ് ഒഷേദ്രസ് തന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണര്‍ന്നു കഴിഞ്ഞു എന്ന സത്യം ഞാൻ അറിയുന്നു….” അത് വല്ലാത്ത ചെയ്‌ത്ത് ആയിപോയി… ഹൂ… ഇനി അത് ഏത് രീതിക്കാണാവോ വരുന്നത്.. പ്രകൃതി ഓഷേദ്രസിനെ യജമാനനായി സ്വീകരിക്കാനുള്ള ഒരു സാധ്യത ഓർക്കുന്നു… ?
പിന്നീട് ഫ്രൻ പറഞ്ഞ ശൂന്യതയെ കുറിച്ച് ചിന്തിക്കുന്ന സമയത്തും അഗ്നിയും ഉജ്വലയും എന്നെ പൊട്ടിച്ചിരിപ്പിച്ചു.. ??
സാഷയുടെയും ഫ്രനിന്റെയും രംഗങ്ങളും അഗ്നിയും ഉജ്ജ്വലയും ഒരു ഫാമിലിയുടെ കൂടെ കൂടിയതും ഒക്കെ നന്നായിരുന്നു…
മലാഹിയുടെ നിയന്ത്രണത്തിലുള്ള ആ വീടിന്റെ ഭാഗങ്ങളും മൃതിമഞ്ഞിന്റെ പരാമർശവും ഒക്കെ ഗംഭീരം…. ❤
41 പേജിൽ ഫ്രേയയുടെ ചോദ്യത്തിന് അഗ്നി ‘ശെരിയാണ് സാഷ’ എന്ന് പറഞ്ഞാണ് ഉത്തരം കൊടുക്കുന്നത്… അതൊന്ന് നോക്കണേ..
മാന്ത്രികർ ഫ്രന്നിനെ നോക്കി വെറുമൊരു യോദ്ധാവ് എന്ന് പറഞ്ഞപ്പോൾ എനിക്ക് സഹതാപം തോന്നി… ?
രണ്ടു മാന്ത്രികരെ മറ്റുള്ളവർ വധിച്ചത് കൗതുകത്തോടെ വായിച്ചപ്പോൾ ഫ്രെനിന്റെ രീതിയിൽ അത്ഭുതത്തോടെയാണ് വായിച്ചത്..
പിന്നെ അമ്മു എന്ന ആമിന ആരാണെന്നും അവളിൽ നിന്ന് ലഭിക്കുന്ന സഹായങ്ങൾ എന്തൊക്കെയാണെന്നും അറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു…?❤
എന്താ പറയാ എഴുത്തിനെ കുറിച്ചൊന്നും പറയാൻ ഞാൻ ആളല്ല.. എപ്പോഴും പറയുന്ന പോലൊക്കെ പറഞ്ഞ് അത് വായിച്ച് ബ്രോയ്ക്ക് ആവർത്തനവിരസത തോന്നുമോ എന്ന സംശയമേ ഉള്ളൂ… നമിക്കുന്നു ഈ തൂലികയ്ക്ക് മുന്നിൽ… ആശംസകൾ… സ്നേഹം ❤?
തെറ്റുകൾ ചൂണ്ടിക്കാണിച്ച് തന്നതിന് ഒത്തിരി നന്ദി.. അതിനെ ഞാൻ തിരുത്തിയിട്ടുണ്ട്.
മനുഷ്യരുടെ സൗന്ദര്യം ആസ്വദിക്കാന്‍ ആളുകൾ ഏറെയുണ്ട്… അതുകൊണ്ട് ആ പാവം ദൈവ സൗന്ദര്യം ആസ്വദിക്കെട്ടെ?
പിന്നേ മറ്റുള്ള ദൈവങ്ങളെ ഉണര്‍ത്താൻ പോകുന്നു എന്നും പറഞ്ഞാണ് നോഷേയ പോയതു.. എന്താവുമെന്ന് നോക്കാം.
ഒഷേദ്രസിന്റെ രക്തം ഫ്രെൻ ന്റെ ശരീരത്തിൽ ഉള്ളതു കൊണ്ടാണ് അവന് ഒഷേദ്രസിന്റെ തടവറയെ അവന് കാണാന്‍ കഴിഞ്ഞെന്ന് ഫ്രെൻ പരാമര്‍ശിച്ചിരുന്നു.
പിന്നേ മറ്റുള്ള കുറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വരും ഭാഗങ്ങളില്‍ വായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു…
അമ്മു എന്ന ആമിന യെ കുറിച്ച് അടുത്ത പാര്‍ട്ടിൽ കൂടുതൽ മനസ്സിലാക്കാൻ കഴിയും എന്ന് കരുതുന്നു.
പിന്നേ കഥ ഇഷ്ടമായി എന്നതിൽ ഒത്തിരി സന്തോഷം… വായനയ്ക്കും നന്ദി… സ്നേഹം ♥️♥️
Ee pravisham neruthe vannu????
കഴിയുമെങ്കില്‍ അടുത്ത പാര്‍ട്ടും വേഗം എഴുതി പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം bro …
സ്നേഹം ♥️♥️
Super….
ഇഷ്ടമായി എന്നതിൽ സന്തോഷം bro. സ്നേഹം ♥️♥️
Super ???
വായനയ്ക്ക് നന്ദി bro… സ്നേഹം ♥️♥️
നന്നായിട്ടുണ്ട് സഹോ ഈ പാർട്ടിൽ ഞാൻ ആകാംഷയോടെ നോക്കി കാണുന്നത് ആമിനയെ ആണ് പിന്നെ fren ന്റെ വെളിപ്പെടുത്തലും മൊത്തത്തിൽ adipwoli ആയിട്ടുണ്ട് അതേ ആകാംഷയോടെ അടുത്ത പാർട്ടിനായി വീണ്ടും കാത്തിരിക്കുന്നു
With?
വായനയ്ക്കും അഭിപ്രായത്തിനും നന്ദി bro. അടുത്ത പാര്‍ട്ട് വേഗം തരാൻ ശ്രമിക്കാം.
ആമിന യുടെ വരവ് ആകാംഷ ഉണര്‍ത്തി എന്നതിലും സന്തോഷം.
സ്നേഹം ❤️❤️
???
♥️♥️♥️
Vroo❤️❤️
❤️❤️
Fist comment bakki vayechitte
♥️♥️ സമയം കിട്ടും പോലെ വായിക്കു bro