മാന്ത്രികലോകം 8 [Cyril] 2320

അവരുടെ സൗന്ദര്യത്തിൽ ഞാൻ മതിമറന്ന് നിന്നു…. ഇതുപോലത്തെ വസ്ത്രത്തെ എങ്ങനെയെങ്കിലും സൃഷ്ടിച്ച് സാഷയ്ക്ക് സമ്മാനിക്കാൻ ഞാൻ തീരുമാനിച്ചു..

കുറച്ച് നേരം വിടര്‍ന്ന കണ്ണുകളോടെ ഞാൻ അവരെ തന്നെ നോക്കിനിന്നു..

അപ്പോഴാണ് സാഷ നേരത്തെ എന്നെ നുള്ളിയത് എന്റെ ഓര്‍മയില്‍ കടന്ന് വന്നത്, എപ്പോഴോ തുറന്നുപോയിരുന്ന എന്റെ വായ അടച്ചു കൊണ്ട് അവരുടെ വസ്ത്രത്തിൽ നിന്നും നോട്ടം മാറ്റി അവരുടെ കണ്ണില്‍ നോക്കി.

അവരുടെ കണ്ണില്‍ കുസൃതി തത്തികളിക്കുന്നത് ഞാൻ കണ്ടു… ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു..

പക്ഷേ അവരുടെ വസ്ത്രത്തിന്‍റെ രഹസ്യം ഞാൻ മനസ്സിലാക്കിയ കാര്യം അവർ അറിഞ്ഞില്ല എന്നെനിക്ക് ബോധ്യമായി.

“എന്റെ വസ്ത്രധാരണം നിനക്ക് ഇഷ്ടമായി എന്ന് ഞാന്‍ മനസ്സിലാക്കുന്നു, ഫ്രൻഷെർ…”

എന്നെ കളിയാക്കും പോലെയാണ് അവരത് പറഞ്ഞത്…

എന്റെ മുഖത്ത് ചെറിയൊരു ചൂട് പടരുന്നത് ഞാൻ അറിഞ്ഞു…

“അത്… അതുപിന്നെ….,, പ്രകൃതി എന്തിനാണ് നിഗൂഢ ശക്തിയെ ദൈവങ്ങള്‍ക്കും എനിക്കും പിന്നെ മറ്റു ചിലര്‍ക്കും തന്നത്…” വെപ്രാളത്തോടെ എന്റെ ചോദ്യം ഞാൻ ആവര്‍ത്തിച്ചു….

എന്റെ വെപ്രാളം കണ്ട് നോഷേയ ഭംഗിയായി ചിരിച്ചു.

എന്തുകൊണ്ടാണ് ദൈവങ്ങള്‍ക്ക് മാത്രം ഇത്ര സൗന്ദര്യം ലഭിച്ചത്…?

“പ്രകൃതി നമുക്ക് തന്നിട്ടുള്ള നിഗൂഢ ശക്തിയില്‍ ഒരുപാട്‌ രഹസ്യ നിയമങ്ങൾ അടങ്ങിയിട്ടുണ്ട്, ഫ്രൻഷെർ. ആ രഹസ്യത്തെ പൂര്‍ണമായി മനസ്സിലാക്കാനോ സ്വായത്തമാക്കാനൊ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല…”

“എന്തു രഹസ്യങ്ങള്‍…?” ഞാൻ ചോദിച്ചു.

“പ്രകൃതിയുടെ ക്ഷോഭ-ശാന്ത-സൃഷ്ടി നിയമങ്ങൾ, പഞ്ചഭൂത മൂലക നിയമങ്ങൾ, ജീവ ചൈതന്യത്തിന്‍റെയും നശീകരണതിന്റെയും പിന്നെ മാന്ത്രികതയുടെയും അഗാധമായ സത്യങ്ങള്‍… അതുകൂടാതെ ഞങ്ങൾക്ക് പോലും അറിയാത്ത വേറെയും ഒരുപാട്‌ രഹസ്യങ്ങള്‍ ആണ് പ്രകൃതിയുടെ നിഗൂഢ ശക്തിയില്‍ അടങ്ങിയിരിക്കുന്നത്…”

നോഷേയ പറഞ്ഞത് കേട്ട് ഞാൻ കുറച്ച് നേരം എല്ലാം മറന്ന് ചിന്തിച്ചു നിന്നു…

“നിഗൂഢ ശക്തിയെ കുറിച്ച് ഞങ്ങൾ ഓരോ ദൈവങ്ങളും വ്യത്യസ്ത രീതിയിലാണ് കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് ഞങ്ങൾ ഓരോരുത്തരുടെ ശക്തിയുടെ വർദ്ധനവ് സംഭവിക്കുന്നത്… അതനുസരിച്ച് ഓരോ ദൈവങ്ങളുടെ ശക്തിയും മറ്റുള്ള ദൈവങ്ങളുടെ ശക്തിയില്‍ നിന്നും —— ഉയർന്ന നിരയിൽ – അല്ലെങ്കിൽ താഴ്ന്ന നിരയില്‍ – അതുമല്ലെങ്കിൽ സമ നിരയില്‍ ആയിരിക്കും…”

“ഒഷേദ്രസ് ആണോ ഉയർന്ന നിരയില്‍ ഉള്ളതു…?” എനിക്ക് അറിയാമെങ്കിലും ഞാൻ വെറുതെ ചോദിച്ചു.

“പൊതുവെ ഒഷേദ്രസ് തന്നെയാണ് ഉയർന്ന നിരയില്‍, തൊട്ട് താഴേ ഷൈദ്രസ്തൈന്യ, പിന്നെ റീനസ്, അതിന്‌ താഴേ ഞാനും മറ്റുള്ള നാല് പ്രധാനികളായ ദൈവങ്ങളും പിന്നെ മലാഹി യും സമ നിരയില്‍ ആണ്,

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.