“അതുപോട്ടെ ആമിന..” സിദ്ധാര്‍ത്ഥ് പറഞ്ഞു. “ആ വീട്ടില്‍ വെച്ച് ഞങ്ങൾ എത്ര നിര്‍ബന്ധിച്ചിട്ടും നിന്റെ പേരൊഴികെ മറ്റൊന്നും നി പറഞ്ഞില്ല… എല്ലാവരെയും ഒരുമിച്ച് കണ്ട ശേഷം പറയാമെന്ന് നി പറഞ്ഞു… ഇപ്പൊ എല്ലാവരും ഉണ്ട്… ഇനി പറ…, എന്തിനാണ് നീ ഞങ്ങളെ പിന്തുടരുന്നത്..? എന്തിനാണ് ഞങ്ങളെ കാണാന്‍ നീ ആ വീട്ടില്‍ വന്നത്..?”
ആമിന കുറച്ച് നേരം മിണ്ടാതിരുന്നു… എന്നിട്ട് ഞങ്ങളെ മാറിമാറി നോക്കി…
എന്നിട്ട് പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു —,
“നിങ്ങൾ യുദ്ധം ചെയ്ത ആ വീടിനെ പൊതിഞ്ഞിരിക്കുന്ന സംരക്ഷണ ശക്തിയെ എനിക്ക് കാണാന്‍ കഴിയും…, എന്റെ പതിനഞ്ചാമത്തെ വയസ്സ് തൊട്ട് ആ വീടിന്റെ സംരക്ഷണ ശക്തിയെ ഞാൻ കാണുന്നു…,,
പിന്നേ എന്റെ കൂട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കും കാണാന്‍ കഴിയാത്ത ഒരുപാട് കാര്യങ്ങൾ എനിക്ക് കാണാന്‍ കഴിയുന്നു… അതിൽ അദൃശ്യമായവരും ഉള്‍പ്പെടും…,,
നിങ്ങൾ നേരത്തെ യുദ്ധം ചെയ്തത് മനുഷ്യരോടല്ല – മറിച്ച് ജീവനുള്ള ശില്‍പങ്ങള്‍ ഓടാണെന്ന് എനിക്കറിയാം…,,
നിങ്ങൾ സാധാരണ മനുഷ്യരല്ല… മാന്ത്രിക ശക്തിയുള്ള മനുഷ്യര്‍ ആണെന്നും എനിക്കറിയാം…,, നിങ്ങളുടെ ഉള്ളില്‍ ഒരു തേജോവലയം ഉള്ളതും എനിക്ക് കാണാന്‍ കഴിയുന്നു… പക്ഷേ ഇന്ന് ഉച്ചയ്ക്ക് ആദ്യമായി ഫ്രെന്നിനെ കണ്ടപ്പോൾ അവന്റെ തേജോവലയം എനിക്ക് കാണാൻ കഴിഞ്ഞെങ്കിലും, അതിനുശേഷം ഇതുവരെ കഴിഞ്ഞിട്ടില്ല…
പിന്നേ അഗ്നി യെയും ഉജ്ജ്വല യെയും കണ്ടപ്പോൾ തന്നെ, കനല്‍ ശരീരമുള്ള രണ്ട് അതിശയ മൃഗങ്ങള്‍ എന്നു മാത്രം മനസ്സിലായി…. കുറച്ച് മുന്‍പ് അവരോട് സംസാരിച്ചപ്പൊ അവർ ആരാണെന്ന് വ്യക്തമായി…”
അത്രയും പറഞ്ഞിട്ട് ആമിന ഞങ്ങൾ ഓരോരുത്തരെയും പ്രതീക്ഷയോടെ നോക്കി.
ആമിന പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും അന്തിച്ചിരുന്നു…
പക്ഷേ ഇതെല്ലാം നേരത്തെ ഊഹിച്ചത് പോലെയാണ് ഫ്രെൻ മറ്റെന്തോ ചിന്തിച്ചു കൊണ്ടിരുന്നത്.
“അപ്പോ എനിക്ക് അറിയേണ്ടത് ഇതാണ്… എന്തുകൊണ്ടെനിക്ക് ഇതെല്ലാം കാണാന്‍ കഴിയുന്നു…?” ആമിന ഞങ്ങൾ എല്ലാവരോടുമായി പ്രതീക്ഷയോടെ ചോദിച്ചു.
കുറച്ച് നേരത്തേക്ക് നിശബ്ദത മാത്രം… ആര്‍ക്കും ഉത്തരം ഇല്ലായിരുന്നു എന്നെനിക്ക് മനസ്സിലായി… പക്ഷേ ഫ്രെന്നിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ലായിരുന്നു…
ഞാൻ സംശയിച്ചത് പോലെ അവന്‍ തന്നെയാണ് നിശ്ശബ്ദതയെ ഭേദിച്ചത്.
“ചില ഊഹാപോഹങ്ങൾ എനിക്കുണ്ട്…. അത് ഞാൻ വിവരിക്കാം. പക്ഷേ ഞങ്ങള്‍ക്കും നിന്റെ സഹായം വേണം… അതുപോലെ എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരവും വേണം…” ഫ്രെൻ ആമിന യോട് പറഞ്ഞു.
ആമിന ഉടനെ ഭംഗിയായി പുഞ്ചിരിച്ചു.
(തുടരും…)
അടുത്ത പാര്‍ട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക.
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️