മാന്ത്രികലോകം 8 [Cyril] 2320

“എന്ത് മാറ്റം, സാഷ…?”

“അവരെ വധിച്ച ആ നിമിഷം തൊട്ടേ നി വെറുതെ ആലോചിച്ചു കൂട്ടുന്നു, ഫ്രെൻ…”

അവന്‍ പിന്നെയും ചിരിച്ചു.

“ഞാൻ ആലോചിക്കുകയല്ല ചെയ്യുന്നത്, സാഷ…”

“പിന്നേ…?” സംശയത്തോടെ ഞാൻ ചോദിച്ചു.

“ആ വെള്ളക്കൽ മൂക്കുത്തി അണിഞ്ഞ പെണ്‍കുട്ടി അവളുടെ വീടിന്റെ ടെറസിൽ നിന്നുകൊണ്ട് മലാഹിയുടെ മാന്ത്രികരുടെ ആ താവളത്തെ തന്നെ നോക്കുന്നു… അവളെയാണ് ഞാൻ വീക്ഷിക്കുന്നത്…”

അവന്‍ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി.

“അപ്പോ അവള്‍ ആ വീടിന്റെ അടുത്താണോ താമസിക്കുന്നത്…?”

അവന്‍ മൂളി.

“അവള്‍ക്ക് എന്തെല്ലാമോ വിചിത്ര ശക്തിയുണ്ട്, സാഷ…” ഫ്രെൻ ആലോചനയോടെ പറഞ്ഞു.

“എന്തു ശക്തി, ഫ്രെൻ…?”

“എന്റെ ഊഹം ശെരിയാണെങ്കില്‍ അവള്‍ക്ക്…!!”

“അവള്‍ക്ക് എന്താണ്, ഫ്രെൻ…”

പക്ഷേ ഒന്നും മിണ്ടാതെ ഫ്രെൻ എന്റെ കൈയും പിടിച്ചുകൊണ്ട് ബീച്ച് ലക്ഷ്യമാക്കി നടന്നു…

രാത്രി ആയിട്ടും ബീച്ചിൽ കുറച്ച് ആളുകൾ ഉണ്ടായിരുന്നു….

ഞങ്ങൾ ഒരു ഒഴിഞ്ഞ സ്ഥലം നോക്കി ഇരുന്നു.

“ഫ്രെൻ…! ആ പെണ്‍കുട്ടി ആരാണ്…” ഞാൻ മെല്ലെ ചോദിച്ചു.

“നമുക്ക് അവളോട് തന്നെ ചോദിക്കാം…”

ഞാൻ അവനെ തുറിച്ചുനോക്കി….

“എങ്ങനെ…?” എന്റെ നെറ്റി ഉഴിഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു.

കുറച്ച് നേരത്തേക്ക് അവന്‍ മിണ്ടിയില്ല.. എന്നിട്ട് പറഞ്ഞു —,

“നമ്മുടെ കൂട്ടുകാർ.. കുറച്ച് മുന്‍പ് ആ രണ്ട് മാന്ത്രികരെയും വധിച്ചു, സാഷ… അതുകഴിഞ്ഞ്‌ ആ പെണ്‍കുട്ടി ആ വീട്ടില്‍ പോയി നമ്മുടെ കൂട്ടുകാരോട് സംസാരിച്ചു… ഇപ്പോൾ അവര്‍ ആ എട്ടു സാധാരണ മനുഷ്യരെയും കൊണ്ട്‌ ഇങ്ങോട്ട് വരുന്നുണ്ട്…. പിന്നെ അവരുടെ കൂടെ ആ പെണ്‍കുട്ടിയും ഉണ്ട്..”

62 Comments

  1. ?ᴍɪᴋʜᴀ_ᴇʟ?

    ?

  2. Bro next part ?
    Kazhinjo ezhuthu ?

    1. കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️

  3. എന്റെ ponn cyril അണ്ണാ….
    ഓഖി അളിയാ….
    ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
    സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….

    അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤

    സ്നേഹത്തോടെ സുൽത്താൻ ❤❤❤❤

    1. അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
      ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️

  4. സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക്‌ ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
    With ❤

    1. പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️

Comments are closed.