അവസാനം വെറും കുട്ടികളായ ഈ മാന്ത്രികരെ വെറും നിസാരർ എന്ന് കരുതിയതിന്റെ ഫലം… മരണമാണെന്ന് മനസ്സിലാക്കാൻ വൈകിപ്പോയി….
അവരുടെ ആക്രമണം തുടങ്ങി വെറും മൂന്ന് സെക്കന്റ് കൊണ്ട്… തിരിച്ച് ആക്രമിക്കാൻ പോലും കഴിയാതെ… തങ്ങളുടെ ജീവൻ നഷ്ടമാക്കാൻ പോകുന്നു എന്ന സത്യമാണ് അവരെ കൂടുതൽ ഉലുക്കിയത്…
അവസാനം തങ്ങൾക്ക് നേരെ പാഞ്ഞു വരുന്ന മാന്ത്രികരെയും ചെന്നായ്ക്കളേയും അവര്‍ ഭീതിയോടെ നോക്കി..
***********
സാഷ
ദനീർ, സുല്‍ത്താന്‍, അഖില്‍, സിദ്ധാര്‍ത്ഥ്, ജാസർ പിന്നെ രണ്ട് ചെന്നായ്ക്കളും ആ രണ്ട് മാന്ത്രികർക്ക് നേരെ കുതിച്ചു പാഞ്ഞു….
ഉടനെ, ഇപ്പോഴും സ്വതന്ത്രരായിരുന്ന രണ്ട് മാന്ത്രികർ ദേഷ്യത്തില്‍ അലറി….
“നിങ്ങൾ എല്ലാവരെയും ഞങ്ങൾ ചിത്രവധം ചെയ്തു കൊല്ലും…”
അട്ടഹസിച്ചു കൊണ്ട് അവർ തങ്ങളുടെ രണ്ട് കൂട്ടാളികളെയും രക്ഷിക്കാൻ അവിടെ നിന്നും അനങ്ങുന്നതിന് മുന്‍പ് —,,
ഫ്രെന്നിനെ ഒരു മിന്നായം പോലെ മാത്രമാണ് എല്ലാവർക്കും കാണാന്‍ കഴിഞ്ഞത്….
ഒരു സെക്കന്റ് ഫ്രെൻ വെറുതെ നില്‍ക്കുന്നതും… അടുത്ത സെക്കന്റ ആകും മുന്നേ എട്ടു മീറ്റർ അകലെ നിന്നിരുന്ന ആ നേതാവിന്റെ മുന്നില്‍ ഫ്രെൻ എത്തി പെടുകയും ചെയ്തിരുന്നു.
ഫ്രെൻ ആ മാന്ത്രികന്റെ മുന്നില്‍ എത്തിപ്പെട്ടു എന്ന സത്യം അയാൾ അറിയുന്നതിന് മുന്‍പ് തന്നെ, ഫ്രെൻ അവന്റെ വെറും കൈ കൊണ്ട് ആ മാന്ത്രികന്റെ നെഞ്ചില്‍ കുത്തിയിറക്കി…
മാന്ത്രികന്റെ ശരീരത്തില്‍ രൂപാന്തരപ്പെട്ടിരുന്ന ആ കറുത്ത കവചത്തെയും അയാളുടെ നെഞ്ചിനെയും ഫ്രെന്നിന്റെ കൈ കടലാസ് എന്നപോലെ നിസ്സാരമായി തുളച്ചു കൊണ്ട് അകത്ത് പ്രവേശിച്ചു….
ഇത് കണ്ട നാലാമത്തെ മാന്ത്രികന്‍ ഞെട്ടി വിറച്ചു… അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി…. അയാളുടെ പുറത്തേക്ക് തള്ളിയ കണ്ണില്‍ ആദ്യമായി ഭയം പടർന്നു…
“സാധ്യമല്ല… ഞങ്ങൾക്ക് പോലും ഈ മാന്ത്രിക കവചത്തെ തകര്‍ക്കാന്‍ കഴിയില്ല… പക്ഷേ വെറും മനുഷ്യനായ നീ…. നീ….. ആ…….”
നാലാമത്തെ മാന്ത്രികന്‍ പറഞ്ഞ് തീരും മുന്നേ അയാളുടെ വായിൽ നിന്നും ഒരു വേദനയുടെ ദയനീയമായ അലര്‍ച്ച ഉയർന്നു…
കാരണം, ഫ്രെൻ ഒരു അപ്പോഴേക്കും ആ നാലാമത്തെ മാന്ത്രികന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട്, ആ മാന്ത്രികന്റെ നെഞ്ചിലും ഫ്രെൻ അവന്റെ കൈ നെ തുളച്ചിറക്കി കഴിഞ്ഞിരുന്നു… എന്നിട്ട് അവന്‍ പിന്നെയും അപ്രത്യക്ഷനായി ആദ്യം നിന്നിരുന്ന സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു…
അവന്റെ രണ്ട് കൈകളിലും ഇപ്പോഴും തുടിക്കുന്ന ഹൃദയങ്ങൾ ഉണ്ടായിരുന്നു…
രണ്ട് മാന്ത്രികരും പുറത്തേക്ക് തള്ളിയ കണ്ണുകളോടെ അവരുടെ സ്വന്തം നെഞ്ചിലെ വലിയ തുളയിൽ നോക്കി… എന്നിട്ട് വെറും മൺ തരിയായി പൊടിഞ്ഞ് അന്തരീക്ഷത്തില്‍ അപ്രത്യക്ഷരായി…
?
Bro next part ?
Kazhinjo ezhuthu ?
കുറച്ച് തിരക്കില്‍ പെട്ടുപോയി bro…. അതുകൊണ്ടാണ് ലേറ്റ് ആവുന്നത്. ഏകദേശം എഴുതി കഴിയാറായി. വല്യ താമസം ഉണ്ടാവില്ല…. പെട്ടന്ന് തരാൻ ശ്രമിക്കാം ❤️
എന്റെ ponn cyril അണ്ണാ….
ഓഖി അളിയാ….
ഇങ്ങൾ ഒരു ഫയങ്കര സംഭവം ആണ്…. മരണ മാസ്സ് ആണ്…. Ingala ഇമേജിനാഷൻ ഒരു പേവർ ആണ്…..
സ്റ്റോറി നെ കൊണ്ട് ന്താ parandenn അറീല….
അതി ഗംഭീരം….. വേറെ ഒരു ലോകത്തിലെത്തിയ പോലെ തോന്നി vayikkumbo…. Uff മാസ്മരിക ഐറ്റം….. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാക്കി പെട്ടന്ന് തരണേ pls…… ❤❤❤❤❤❤❤❤❤❤❤❤
സ്നേഹത്തോടെ സുൽത്താൻ ❤❤❤❤
അവസാനം കഥയൊക്കെ വായിക്കാൻ തുടങ്ങി അല്ലെ… കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം♥️
ബാക്കി പെട്ടന്നു തരാൻ ശ്രമിക്കാം bro… ഒത്തിരി സ്നേഹം ❤️❤️
സഹോ ഈ മാസം പ്രതീക്ഷിക്കാമോ അതോ അടുത്ത മാസം ഫസ്റ്റ് വീക്ക് ഒക്കെ ആകോ അതറിഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടെ സൗകര്യം ആയനെ കാത്തിരിക്കാം നല്ലൊരു പാർട്ടിനായി
With ❤
പകുതിക്ക് മുകളില്‍ എഴുതി കഴിഞ്ഞു… ഈ മാസം നാളത്തോടെ തീരും പക്ഷേ എഴുതി തീരുമോ എന്നറിയില്ല… എന്തായാലും അധികം വൈകാതെ publish ചെയ്യാം bro ♥️